Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അർജന്റീനീയൻ ഫാൻസിനെ 'ആശങ്കയിലാഴ്‌ത്തി' രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ പിന്തുണ; വക്കീൽ പിന്തുണച്ചവരെല്ലാം തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടില്ലേയെന്ന് ട്രോളന്മാർ; സോഷ്യൽമീഡിയയിൽ നിറഞ്ഞ് ബ്രസീൽ ഫാൻസുകാരുടെ ആഘോഷ പോസ്റ്റുകളും

അർജന്റീനീയൻ ഫാൻസിനെ 'ആശങ്കയിലാഴ്‌ത്തി' രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ പിന്തുണ; വക്കീൽ പിന്തുണച്ചവരെല്ലാം തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടില്ലേയെന്ന് ട്രോളന്മാർ; സോഷ്യൽമീഡിയയിൽ നിറഞ്ഞ് ബ്രസീൽ ഫാൻസുകാരുടെ ആഘോഷ പോസ്റ്റുകളും

തിരുവനന്തപുരം: ലോകകപ്പ് ഒരാഴ്ച അടുത്തെത്തി നിൽക്കേ തങ്ങളുടെ ഇഷ്ടടീമുകൾ ഏതൊക്കെയാണെന്നു സെലിബ്രേറ്റികളുടെ പ്രഖ്യാപനങ്ങൾ വന്നുതുടങ്ങി. എന്നാൽ ഇന്ന് സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഇത്തവണ ലോകകപ്പ് നേടുമെന്ന് കരുതുന്ന അർജന്റീനീയൻ ഫാൻസിനെ 'ആശങ്കയിലാഴ്‌ത്തിയിരി'ക്കുന്നതും രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കറുടെ പിന്തുണ അർജന്റീനയ്ക്കായതാണ്.

ജയശങ്കറിന്റെ അർജന്റീന പിന്തുണ സംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഈ ട്രോളുകളുടെ കാരണവും രസകരമാണ്. ജയശങ്കർ പിന്തുണച്ചിട്ടുള്ളവരെല്ലാം തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടേയുള്ളുവെന്നാണ് ട്രോളന്മാർ ചുണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പുകളിൽ ജയശങ്കർ എതിർത്തിട്ടുള്ളവർ വിജയിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ഈ ഒരു കാരണം കൊണ്ടുതന്നെ ജയശങ്കറിന്റെ പിന്തുണ തങ്ങളുടെ 'ചങ്കു പൊള്ളി'ക്കുന്നതായാണ് അർജന്റീനിയൻ ഫാൻസ് പറയുന്നത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളായ എം ബി രാജേഷ്ഏ പി കെ ബിജു, ഇന്നസെന്റ് തുടങ്ങിയവർ തോൽക്കുമെന്ന് ജയശങ്കർ പ്രവചിച്ചിരുന്നു. എന്നാൽ ഇവരെല്ലാം സാമാന്യം നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്നും മത്സരിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പരാജയപ്പെടുമെന്നും ജയശങ്കർ പറഞ്ഞിരുന്നു. പക്ഷേ മന്ത്രിയായിരുന്ന കെ ബാബുവിനെ തോൽപ്പിച്ച് സ്വരാജ് നിയമസഭയിൽ എത്തുകയും ചെയ്തിരുന്നു.

ഇതൊക്കെക്കൊണ്ടുതന്നെ ട്രോളന്മാരായ അർജന്റീനിയൻ ഫാൻസ് ജയശങ്കറിന്റെ പിന്തുണയെ ആശങ്കയോടെയാണ് കാണുന്നത്. അവർ അത് ട്രോളുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ ബ്രസീൽ ഫാൻസുകാരുടെ വക ആഘോഷ പോസ്റ്റുകളും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP