Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധശിക്ഷക്കെതിരെ പ്രതികരിച്ചവരെ വിലക്കി ഫേസ്‌ബുക്ക്; നടി അരുന്ധതിയുടെ എഫ്ബി അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു; കിസ് ഓഫ് ലവ് പേജിനും നിരോധനം

വധശിക്ഷക്കെതിരെ പ്രതികരിച്ചവരെ വിലക്കി ഫേസ്‌ബുക്ക്; നടി അരുന്ധതിയുടെ എഫ്ബി അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു; കിസ് ഓഫ് ലവ് പേജിനും നിരോധനം

തിരുവനന്തപുരം: യാക്കൂബ് മേമനെ തൂക്കിലേറ്റിയ സാഹചര്യത്തിൽ വധശിക്ഷക്കെതിരെ പ്രതികരിച്ചവർക്ക് ഫേസ്‌ബുക്കിന്റെ വിലക്ക്. വധശിക്ഷയ്ക്കും പാതിരാവാദം നടത്തിയിട്ടും യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു സ്റ്റേ ലഭിക്കാതിരുന്നതിനെയും വിമർശിച്ചവരുടെ ഫേസ്‌ബുക്ക് പേജുകളിലും അക്കൗണ്ടുകളുമാണ് സുക്കർബർഗിന്റെ ഇടപെടൽ ഉണ്ടായത്. വധശിക്ഷയെ എതിർത്ത് സോഷ്യൽ മീഡിയാ അക്ടിവിസ്റ്റും നടിയുമായ അരുന്ധതി ബി നാലുകെട്ടിലിന്റെ അക്കൗണ്ടാണ് സസ്‌പെൻഡ് ചെയ്തതിൽ ഒന്ന്. കൊച്ചിയിലെ കിസ് ഓഫ് ലവിന്റെ പേജിലെ പോസ്റ്റും നീക്കം ചെയ്തു.

യാക്കൂബ് മേമന്റെ വധശിക്ഷശിക്ഷയുമായി ബന്ധപ്പെട്ട ചിത്രം പോസ്‌റ് ചെയ്തതിനെ തുടർന്നാണ് ഫേസ്‌ബുക്ക് അധികൃതർ പേജ് ഡിലിറ്റ് ചെയ്തതെന്ന് കിസ് ഓഫ് ലവ് പ്രവർത്തകർ ആരോപിച്ചു. വിശദീകരണം തേടാതെ ഏകപക്ഷീയമായി പേജ് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. നഷ്ടമായ പേജിന് പകരം പുതിയ പേജ് നിലവിൽ വന്നതായി അവർ അറിയിച്ചു.

വധശിക്ഷ നിർത്തലാക്കണം എന്ന നിലപാട് വ്യക്തമാക്കി Kiss Of Love പോസ്റ്റ്‌ ചെയ്ത പ്രസ്താവന ഫേസ്‌ബുക്ക് സാമൂഹിക ചട്ടങ്ങൾ പ...

Posted by Kiss Of Love on Friday, July 31, 2015

ഇന്നാണ് ഫേസ്‌ബുക്ക് ഇത്തരത്തിൽ നടപടിയെടുത്തത്. സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തിൽ ഫേസ്‌ബുക്ക് നടപടിയെടുക്കാറുള്ളത്. രാജ്യ താൽപര്യത്തിനു വിരുദ്ധമെന്ന നിലയിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കുന്ന രീതിയാണ് ഫേസ്‌ബുക്കിനുള്ളത്. അതു തന്നെയാണ് വധശിക്ഷയ്‌ക്കെതിരേ ഫേസ്‌ബുക്കിൽ പ്രതികരിച്ചവർക്കും ഉണ്ടായതെന്നാണ് നിഗമനം.

ഇരുപത്തിനാലു മണിക്കൂർ നേരത്തേക്കാണ് അരുന്ധതിയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്. ഈ സമയത്ത് പോസ്റ്റുകൾ നടത്താൻ കഴിയില്ലെന്നു ഫേസ്‌ബുക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. മാത്രമല്ല, ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ അക്കൗണ്ട് നീക്കം ചെയ്യുമെന്ന ഭീഷണിയും ഉണ്ട്. കമ്യൂണിറ്റി സ്റ്റാൻഡാർഡ്‌സിന് എതിരാണ് ഇത്തരം പോസ്റ്റുകൾ എന്നതാണ് നടപടിക്കു കാരണമായി ഫേസ്‌ബുക്ക് ചൂണ്ടിക്കാട്ടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP