Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസമിൽ പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നു; പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത്; അത് പേര് നോക്കി അനൗദ്യോഗികമായി ആരോ ഉണ്ടാക്കിയ കണക്കാണ്; ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്; കാരണം ആ രജിസ്റ്ററിൽ മതം ഇല്ല; കെ പി സുകുമാരൻ എഴുതുന്നു

അസമിൽ പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നു; പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത്; അത് പേര് നോക്കി അനൗദ്യോഗികമായി ആരോ ഉണ്ടാക്കിയ കണക്കാണ്; ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്; കാരണം ആ രജിസ്റ്ററിൽ മതം ഇല്ല; കെ പി സുകുമാരൻ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അസമിലെ ദേശീയ പൗരത്വ പട്ടികക്കെതിരെ ഇടത് ലിബറൽ ബുദ്ധിജീവികൾ ഉയർത്തിക്കൊണ്ടുവരുന്ന ഏറ്റവും വലിയ ആരോപണം, അത് മതത്തിന്റെപേരിൽ വിഭജിക്കുന്നുവെന്നതാണ്. എന്നാൽ അസമിൽ പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നുവെന്നും പൗരത്വ രജിസ്റ്റർ മതേതരം ആണെന്നുമാണ് ഇതുസംബന്ധിച്ച് വിശദമായ പഠിച്ച എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കെ പി സുകമാരൻ ചൂണ്ടിക്കാട്ടുന്നത്. പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത് എന്ന് ചോദിച്ചാൽ അത് പേര് നോക്കി അനൗദ്യോഗിമായി ആരോ ഉണ്ടാക്കിയ കണക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഇന്ത്യയിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കും എന്നാണ്. അതിലെന്താണ് തെറ്റ്? ഒരു രജ്യത്തെ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാരിനു അവകാശം ഇല്ലേ? പൗരത്വ രജിസ്റ്ററിൽ പൗരന്റെ മതം രേഖപ്പെടുത്തില്ല എന്ന് കൂടി അറിയുക. പിന്നെ എന്തിനാണ് മുസ്ലീങ്ങൾ ആശങ്കപ്പെടുന്നത്? നിലവിൽ അസ്സമിൽ മാത്രം പൗരത്വ രജിസ്റ്റർ തയ്യാറായിട്ടുണ്ട്. അതിൽ ചില ലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർ ആയതുകൊണ്ടാണ് രേഖ ഇല്ലാതെ പുറത്താകേണ്ടി വന്നത്. അല്ലാതെ അസ്സമിൽ ജനിച്ചിട്ടല്ല. അങ്ങനെ പുറത്തായവരുടെ മതം എന്തെന്ന് ഔദോഗിക ലിസ്റ്റിൽ ഇല്ല. കാരണം പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത് എന്ന് ചോദിച്ചാൽ അത് പേര് നോക്കി അനൗദ്യോഗിമായി ആരോ ഉണ്ടാക്കിയ കണക്കാണ്. ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്. കാരണം ആ രജിസ്റ്ററിൽ മതം ഇല്ല.'- കെ പി സുകുമാരൻ ചൂണ്ടിക്കാട്ടി.

കെ പി സുകുമാരന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

രാഷ്ട്രപതി ഒപ്പ് വെച്ച പൗരത്വ ഭേദഗതി ബില്ലും അസ്സമിലെ എൻആർസി യും കൂട്ടിക്കെട്ടി പ്രതിപക്ഷം രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി പ്രചരിപ്പിക്കുന്നതും മറ്റുള്ളവർ സോഷ്യൽ മീഡിയകളിൽ നടത്തുന്ന തെറ്റായ പ്രചരണങ്ങളും പൊതുവെ മുസ്ലീങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഈ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുന്നവരെ സംഘികളാക്കി ചാപ്പ കുത്തി സ്വന്തം തെറ്റിദ്ധാരണകൾ അകറ്റാൻ മുസ്ലീങ്ങൾ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. പൗരത്വബില്ലിൽ ആകെയുള്ള സംഗതി പാക്-ബംഗ്ലാ,അഫ്ഗാൻ എന്ന് മൂന്ന് മുസ്ലിം രാഷ്ട്രങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കുടിയേറിയ മുസ്ലീങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുക്കില്ല എന്നതാണ്. അതാണ് മതപരമായ വിവേചനം ആയി ഇവിടത്തെ പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. എന്നാൽ അത് മതപരമായ വിവേചനം അല്ല എന്നും മുസ്ലിം ഔദ്യോഗിക മതം ആയ ആ രാജ്യങ്ങളിലെ മുസ്ലീങ്ങൾക്ക് ഇവിടെ പൗരത്വം കൊടുക്കേണ്ട ആവശ്യം ഇല്ലെന്നും പകരം ആ രാജ്യങ്ങളിൽ രണ്ടാം തരം പൗരന്മാരായി വിവേചനവും ന്യൂനപക്ഷ പീഡനവും നേരിടുന്ന ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകും എന്നുമാണ് സർക്കാരിന്റെ നയം. ഇങ്ങനെ തീരുമാനിക്കാൻ ഭരിക്കുന്ന സർക്കാരിനു അവകാശം ഉണ്ട്. ഇത് ഈ രാജ്യത്തിന്റെ ആഭ്യന്തരകര്യമാണ്.

ആ മൂന്ന് രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും മറ്റ് മതക്കാർക്കും അവിടെ ഒരേ സ്റ്റാറ്റസ്സ് അല്ല ഉള്ളത്. അവിടെ വിവേചനം നേരിടുന്നവർക്ക് പൗരത്വം കൊടുക്കുമ്പോൾ അവിടത്തെ ഔദ്യോഗിക മതമായ മുസ്ലീങ്ങൾക്ക് ഇവിടെ പൗരത്വം കൊടുക്കാതിരിക്കുന്നത് വിവേചനം ആണ്, ആ ബിൽ പിൻവലിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. ഇത് സർക്കാരും ഈ രാജ്യത്തിലെ ഭൂരിപക്ഷവൂം സമ്മതിച്ചുകൊടുക്കില്ല. അവിടത്തെ മുസ്ലീമിനു എന്തിനാണ് ഇന്ത്യൻ പൗരത്വം കൊടുക്കുന്നത്? പൗരത്വം കൊടുക്കാൻ ഒരു കാരണം വേണ്ടേ? ആറ് മൈനോറിറ്റി വിഭാഗങ്ങൾക്ക് പൗരത്വം കൊടുക്കാൻ കാരണമുണ്ട്. എന്നാൽ അവിടത്തെ ഔദ്യോഗിക മതക്കാരും ഒന്നാം തരം പൗരന്മാരും ആയ മുസ്ലീങ്ങൾക്കും പൗരത്വം കൊടുക്കണം എന്ന ആവശ്യം എങ്ങനെ യുക്തിസഹമായ കാരണമാകും? ഇത് ഇന്ത്യൻ മുസ്ലീങ്ങളോട് കൂടിയുള്ള വിവേചനം ആണെന്ന പ്രതിപക്ഷ വ്യാഖ്യാനം ദുഷ്ടവും നീചവുമാണ്. ഇത് ഹിന്ദു മുസ്ലിം സാഹോദര്യം ഇല്ലാതാക്കാനേ ഉപകരിക്കൂ. അതാണ് സംഭവിച്ചു
കൊണ്ടിരിക്കുന്നതും.

പിന്നെ അമിത് ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചത് ഇന്ത്യയിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കും എന്നാണ്. അതിലെന്താണ് തെറ്റ്? ഒരു രാജ്യത്തെ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാരിനു അവകാശം ഇല്ലേ? പൗരത്വ രജിസ്റ്ററിൽ പൗരന്റെ മതം രേഖപ്പെടുത്തില്ല എന്ന് കൂടി അറിയുക. പിന്നെ എന്തിനാണ് മുസ്ലീങ്ങൾ ആശങ്കപ്പെടുന്നത്? നിലവിൽ അസ്സമിൽ മാത്രം പൗരത്വ രജിസ്റ്റർ തയ്യാറായിട്ടുണ്ട്. അതിൽ ചില ലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാർ ആയതുകൊണ്ടാണ് രേഖ ഇല്ലാതെ പുറത്താകേണ്ടി വന്നത്. അല്ലാതെ അസ്സമിൽ ജനിച്ചിട്ടല്ല. അങ്ങനെ പുറത്തായവരുടെ മതം എന്തെന്ന് ഔദോഗിക ലിസ്റ്റിൽ ഇല്ല. കാരണം പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത് എന്ന് ചോദിച്ചാൽ അത് പേര് നോക്കി അനൗദ്യോഗിമായി ആരോ ഉണ്ടാക്കിയ കണക്കാണ്. ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്. കാരണം ആ രജിസ്റ്ററിൽ മതം ഇല്ല.

അമിത് ഷാ പ്രഖ്യാപിച്ച ഇന്ത്യ ഒട്ടുക്കുമുള്ള പൗരത്വ രജിസ്റ്റർ നടപടി എന്ന് തുടങ്ങും എന്ന് പറയാൻ കഴിയില്ല. അതിൽ മുസ്ലീങ്ങൾ എന്തിനാണ് ആശങ്കപ്പെടുന്നത്. ഈ 1971 എന്നത് ആസ്സമിൽ മാത്രം ബാധകമായ ഒരു വർഷം ആണ്. ഇന്ത്യ ഒട്ടുക്ക് നടപ്പാക്കുമ്പോൾ ഇന്ത്യയിൽ ജനിച്ച ഏത് പൗരനെ സംബന്ധിച്ചും ഏതെങ്കിലും ഒരു രേഖ ഉണ്ടാകും. ഒന്നുകിൽ സ്‌കൂളിലോ മദ്രസ്സയിലോ ചേർന്നതിന്റെ അഡ്‌മിഷൻ പകർപ്പ് വെച്ച് രേഖ ഉണ്ടാക്കാം. ഒരു രേഖയും ഇല്ലാത്ത ആരും പൗരനായിട്ട് ഇന്ത്യയിൽ ഉണ്ടാകില്ല. ഇനി ഇല്ലെങ്കിലും ഇന്ത്യയിലാണ് ജനിച്ചതെങ്കിൽ അതിനുള്ള അവസരം സർക്കാർ ഉണ്ടാക്കിക്കൊടുക്കും. മുസ്ലീമിനു രേഖ വേണം ഹിന്ദുവിനു രേഖ വേണ്ട എന്നത് അനധികൃത കുടിയേറ്റക്കാർക്ക് മാത്രമാണ് ബാധകം. അത് പറഞ്ഞ് മുസ്ലീങ്ങളെ പേടിപ്പിക്കുകയാണ് മതേതര ബുദ്ധിജീവികൾ. അത് അവരുടെ സാങ്കല്പിക ഭാവനയാണ്. ആകെപ്പാടെ മുസ്ലീങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഉണ്ടാക്കാൻ വേണ്ടിയാണ് ഇതെങ്കിലും ഫലത്തിൽ ഹിന്ദു മുസ്ലിം ശത്രുതയാണ് ഉണ്ടാകുന്നത്.

ഇന്ത്യയിൽ ജനിച്ച ഒരു മുസ്ലീമിനെയും നമ്മുടെ സർക്കാർ ഇന്ത്യയിൽ നിന്ന് ഉന്തി പുറത്താക്കുകയില്ല എന്നത് 100 ശതമാനം ഉറപ്പാണ്. അതുകൊണ്ടാണല്ലൊ ഇപ്പോൾ ഇങ്ങനെയൊരു പ്രചരണം നടത്തി പാവം മുസ്ലീങ്ങളെ ഭയപ്പെടുത്തുന്നത്. ശരിക്കും പുറത്താക്കിയിട്ട് പ്രതിഷേധിക്കാനും സമരം ചെയ്യാനും ഇക്കൂട്ടർക്ക് അവസസരം ഉണ്ടാവില്ലല്ലൊ. ഈ നികൃഷ്ട പ്രചരണത്തിലും സിപിഎമ്മിന്റെ ദുഷ്ടലാക്കോടെയുള്ള സമരത്തിലും പങ്കെടുക്കുന്നതുകൊണ്ടാണ് കോൺഗ്രസ്സ് എനിക്കിനി പറ്റില്ല എന്ന് ഞാൻ തീരുമാനിച്ചത്. ഇക്കൂട്ടർക്ക് ഇത് നാല് വോട്ടിന്റെ പ്രശ്നം ആണ്.- കെ പി സുകുമാരൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP