Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേക്കപ്പ് ഇട്ടു സുന്ദരിയായി ആദ്യം മംഗളം വാരികയുടെ കവർ ഗേളായി; ഇപ്പോൾ ചക്കുളത്തു കാവിലമ്മയുടെ പരസ്യത്തിലൂടെ പത്രങ്ങളിലും; കോട്ടയം അസിസ്റ്റന്റ് കലക്ടർ മോഡലാകാൻ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ തീപിടിച്ച ചർച്ച

മേക്കപ്പ് ഇട്ടു സുന്ദരിയായി ആദ്യം മംഗളം വാരികയുടെ കവർ ഗേളായി; ഇപ്പോൾ ചക്കുളത്തു കാവിലമ്മയുടെ പരസ്യത്തിലൂടെ പത്രങ്ങളിലും; കോട്ടയം അസിസ്റ്റന്റ് കലക്ടർ മോഡലാകാൻ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ തീപിടിച്ച ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അൽപ്പം സൗന്ദര്യം ഉണ്ടെങ്കിൽ അത് നന്നായി മാർക്കറ്റ് ചെയ്യാൻ ഐഎഎസുകാരികളായ പെൺകുട്ടികളെ ആരും പഠിപ്പിക്കേണ്ടതില്ല. മെറിൻ ജോസഫിനു ലഭിച്ച കൈയടി കണ്ടു തെളിഞ്ഞവർക്കും അതു മറക്കാൻ കഴിയില്ല.

കോട്ടയം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ ദിവ്യ എസ് അയ്യരാണ് ഒടുവിൽ ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ലൈറ്റ് അപ് ചെയ്തു മേക്കപ്പൊക്കെ വാരിപ്പൂശി ക്ലോസ് അപ് ഫോട്ടോ എടുത്തു മംഗളം വാരികയുടെ കവർ ഗേളായി മാറിയാണു ദിവ്യ ആദ്യം ശ്രദ്ധ നേടിയത്. സിവിൽ സർവീസിന് പരിശീലിക്കുമ്പോൾ  2012ൽ കേരള കൗമുദിയുടെ കരിയർ ഡയറക്ടറിയിലും ദിവ്യയുടെ ചിത്രം കവർഫോട്ടോയായി വന്നിട്ടുണ്ട്.

ഒരു കലാകാരി, അതിലുപരി ഡോക്ടർ, ഒടുവിൽ ഐ.എ.എസ് സ്വപ്നവും പൂർത്തിയാക്കി കോട്ടയം ജില്ലയുടെ അസിസ്റ്റന്റ് കലക്ടർ പദവിയിലെത്തിയ വ്യക്തിയാണ് ദിവ്യ. സ്‌കൂൾ കലോത്സവ വേദികളിൽ സംഗീതം, നൃത്തം, മോണോ ആക്ട്, നാടകം എന്നിവയിലൊക്കെ സാന്നിധ്യം അറിയിച്ച താരം കൂടിയാണു ദിവ്യ. പത്താം ക്ലാസിൽ മൂന്നാം റാങ്കോടു കൂടിയായിരുന്നു വിജയിച്ചത്. എം.ബി.ബി.എസിന് ശേഷം ഐ.എ.എസ് നേടണമെന്നും സ്‌കൂൾ പഠനകാലത്തു ദിവ്യ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിക്കാനും ദിവ്യക്കു കഴിഞ്ഞു.

ന്യൂറോ സർജറിയിൽ സ്‌പെഷ്യലൈസ് ചെയ്തു വെല്ലൂരിലായിരുന്നു. ഇതിനിടയിലാണ് ലീവെടുത്ത് സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നത്. 2012 ലായിരുന്നു ആദ്യ ശ്രമം. അന്ന് 129-ാം റാങ്ക് കിട്ടി. ഐ.ആർ.എസ് കസ്റ്റംസിലായിരുന്നു. പിന്നീട് വീണ്ടുമെഴുതിയപ്പോൾ 48-ാം റാങ്ക് കിട്ടി. തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാഡമിയിലായിരുന്നു പരിശീലനം. പിന്നീട് എൻ.എസ്.എസ് അക്കാഡമി ഓഫ് സിവിൽ സർവീസിലായിരുന്നു.

ഇന്നിപ്പോൾ ചക്കുളത്തു കാവ് ക്ഷേത്രത്തിന്റെ പരസ്യത്തിൽ അഭിനയിച്ച് പത്രങ്ങളിൽ ഇടം പിടിച്ചുവീണ്ടും ദിവ്യ ശ്രദ്ധ നേടുകയാണ്. പത്രപ്പരസ്യത്തെക്കുറിച്ചു സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ചർച്ച തുടങ്ങിക്കഴിഞ്ഞു. മനോരമ ലേഖകൻ ജാവെദ് പർവേസാണ് ഇക്കാര്യത്തിൽ ചർച്ച തുടങ്ങിവച്ചത്. പത്രത്തിൽ വന്ന പരസ്യത്തിന്റെ കട്ടിങ് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചാണ് ജാവേദ് ഇക്കാര്യത്തിലുള്ള ചർച്ച ആരംഭിക്കുന്നത്.

'കുമാരി ദിവ്യ എസ്. അയ്യർ ഐ എ എസ് അഭിനയിക്കുന്ന പരസ്യമാണിത്. ചക്കുളത്തുകാവിലെ നാരീ പുജയുടെ ഉദ്ഘാടനം മിസ് അയ്യരുടെ കാലു കഴുകിയായിരിക്കും. ഏത് മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകിയിട്ടുണ്ട്. ആർക്കു അതിൽ ഇടപെടേണ്ട കാര്യമില്ല. പക്ഷേ ഔചിത്യം എന്നത് ഇതിനൊപ്പം വേണ്ടേ ?' എന്നാണു ജാവേദ് ചോദിക്കുന്നത്.

കാന്തപുരത്തിന്റെ രോമപ്പള്ളിയുടെ പരസ്യത്തിൽ നാളെ ഒരു ഐ എ എസുകാരൻ, ഐപിഎസുകാരൻ അഭിനയിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ജാവേദ് ചോദിക്കുന്നുണ്ട്. ചാത്തൻ മഠത്തിന്റെ പരസ്യത്തിലും ആസാറാം ബാപ്പുവിന്റെ പരസ്യത്തിലും ദിവ്യ ജോഷിയുടെ പരസ്യത്തിലും തോക്കു സ്വാമിയുടെ പരസ്യത്തിലും സന്തോഷ് മാധവ്ജിയുടെ പരസ്യത്തിലും അഭിനയിച്ചാൽ എന്തായിരിക്കും ? മാഡം കാലു കഴുകാൻ പോകുന്നത് സർക്കാരിന്റെ ബീക്കൺ വച്ച വണ്ടിയിലാരിക്കുമോ? അസിസ്റ്റന്റ് കലക്ടർക്ക് ബീക്കൺ പാടില്ല എന്നാണ് നിയമം. എന്നാലും ബീക്കൺ വയ്ക്കുന്ന സ്ഥിതിക്ക് ചോദിക്കുകയാണെന്നും ജാവേദ് പരിഹസിക്കുന്നു.

രാഷ്ട്രപതിയായിരുന്ന ബാബു രാജേന്ദ്ര പ്രസാദ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സോമനാഥ് ക്ഷേത്രം സന്ദർശിച്ചപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ച ജവഹർലാൽ നെഹ്‌റുവിന്റെ നാട്ടിലാണ് സമൂഹത്തെ ഒരു നൂറ്റാണ്ടിന്റെ പിന്നിലേക്ക് കൊണ്ടുപോകുന്ന ഇത്തരം പ്രവർത്തനങ്ങളെന്നും ഫേസ്‌ബുക്ക് പേജിലൂടെ ജാവേദ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതിനൊക്കെ അനുവാദം വാങ്ങിയോ ആവോ ? സിവിൽ സർവീസുകാർക്ക് പെരുമാററചട്ടം ഒക്കെ ഉണ്ടെന്ന് ഡിജിപി ഏമാൻ പറഞ്ഞിരുന്നു. ഇത് അതിന്റെ പരിധിയിൽ വരുമോ എന്തോ?. അതോ ഇതൊക്കെ ജേക്കബ് തോമസിനു മാത്രം ബാധകമാവുകയുള്ളോ?.സംശയം ന്യായമായമാണോ? എന്ന തരത്തിൽ ജാവേദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം കമന്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമകാലിക സാമൂഹിക അന്തരീക്ഷത്തിൽ പ്രകടമായ മതാനുഷ്ഠാനം നല്ലതല്ല എന്ന ചിന്തയാണ് വേണ്ടതെന്നും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പ്രത്യേകിച്ച് ഡിസിഷൻ മേക്കേഴ്‌സ് എന്നറിയപ്പെടുന്ന മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ ചെയ്യുന്നത് പന്തിയല്ല. നിയമപരമായി കുമാരി ദിവ്യയുടെ പ്രവൃത്തി തെറ്റല്ല. പക്ഷേ തെറ്റിനും ശരിക്കും മുകളിൽ പുരോഗമനസമൂഹം സൃഷ്ടിച്ചെടുക്കേണ്ട ചില വലിയ ശരികളുണ്ടാകണമെന്നും ജാവേദ് പറയുന്നു.

റോക്കറ്റ് അയക്കുമ്പോൾ ഗണപതി പൂജ സർക്കാർ ചെലവിൽ നടത്തുന്ന പ്രാകൃത രാജ്യത്ത് ഇനിയും എന്തെല്ലാം മതേതര വികൃതികൾ കാണേണ്ടി വരുമെന്നാണു മറ്റൊരു സുഹൃത്ത് ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

കുമാരി ദിവ്യ എസ്. അയ്യർ ഐ എ എസ് അഭിനയിക്കുന്ന പരസ്യമാണിത്. ചക്കുളത്തുകാവിലെ നാരീ പുജയുടെ ഉദ്ഘാടനം മിസ് അയ്യരുടെ കാലു കഴു...

Posted by Javed Parvesh on Saturday, 21 November 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP