Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുപമ സുന്ദരം ഈ കളക്ടർ; പൊലീസുകാർക്കൊപ്പം ഭാരമുള്ള വോട്ടിങ് പെട്ടി ചുമന്ന് അനുപമ; പ്രതിഷേധങ്ങളിലും നട്ടെല്ല് വളയ്ക്കാത്ത കർമ്മനിരതയ്ക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം; വൈറലായി വീഡിയോ

അനുപമ സുന്ദരം ഈ കളക്ടർ; പൊലീസുകാർക്കൊപ്പം ഭാരമുള്ള വോട്ടിങ് പെട്ടി ചുമന്ന് അനുപമ; പ്രതിഷേധങ്ങളിലും നട്ടെല്ല് വളയ്ക്കാത്ത കർമ്മനിരതയ്ക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

വോട്ടിങ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ അതിന്റെ ക്രമീകരണത്തിന്റെ നെട്ടോട്ടത്തിലാണ് ജില്ലകളിലെ ഓരോ ഉദ്യോഗസ്ഥരും അതാത് ജില്ലകളിലെ വരണാധികാരികളാണ് അതത് ജില്ലകളിലെ ക്രമീകരണം നേരിട്ടെത്തി പിഴവുകൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതും. ജില്ലകളിൽ വോട്ടിങ്ങ് സാമഗ്രികളുൾപ്പട്ടെ വന്നുതുടങ്ങിയിട്ടുണ്ട്. ഇത്തരം തിരഞ്ഞെടുപ്പ് കാഴ്ചകൾക്കിടയിൽ വീണ്ടും സോഷ്യൽമീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് തൃശൂർ കലക്ടർ ടി.വി അനുപമ.

പൊലീസുകാർക്കൊപ്പം വോട്ടിങ് സാമിഗ്രികളുടെ ഭാരമേറിയ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വിഡിയോ വൈറലാകുകയാണ്. കലക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.പ്രളയകാലത്തും ലാളിത്യം കൊണ്ടും ജനസേവനം കൊണ്ടും ജനങ്ങളുടെ മനസിൽ ഇടംനേടാൻ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ലാളിത്യത്തിന്റെ നേർക്കാഴ്ച വൈറലാകുകയാണ്.

സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ താരമാണ് ഇവർ. പലകാര്യങ്ങളിലും കളക്ടർ മാതൃകയായിരുന്നു. പ്രളയത്തിൽ തകർന്ന തൃശ്ശൂർ ജില്ലയുടെ പുനരുദ്ധാണത്തിനായി കൃത്യമായ കണക്കുകൾ തയ്യാറാക്കി നിരത്തിയും, ഭൂമി കൈയേറ്റം നടത്തി റിസോർട്ട് നിർമ്മിച്ച മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെയും ഏറ്റവും ഒടുവിൽ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് മുന്നിലും നട്ടെല്ലു വളയ്ക്കാതെ തീരുമാനമെടുത്തായിരുന്നു അനുപമ വാർത്തകളിൽ നിറഞ്ഞത്. അങ്ങനെ നിരവധി കാര്യങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന അനുപമയ്ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിലെ ജനങ്ങൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP