Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏത്തവാഴ വരെ എന്റെ ഫാനാണ്; ഇത് അയച്ചു തന്നവർക്ക് നന്ദി; ഹൃദയം തുറന്ന്പൊട്ടിച്ചിരിക്കാനുള്ള വകുപ്പ് ഇതിലുണ്ട്; ഏത്തവാഴയിൽ രൂപപ്പെട്ട തന്റെ മുഖസാദൃശ്യം ട്രോളായ സന്തോഷത്തിൽ ബാബു ആന്റണി; താരം പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ

ഏത്തവാഴ വരെ എന്റെ ഫാനാണ്; ഇത് അയച്ചു തന്നവർക്ക് നന്ദി; ഹൃദയം തുറന്ന്പൊട്ടിച്ചിരിക്കാനുള്ള  വകുപ്പ് ഇതിലുണ്ട്; ഏത്തവാഴയിൽ രൂപപ്പെട്ട തന്റെ മുഖസാദൃശ്യം ട്രോളായ സന്തോഷത്തിൽ ബാബു ആന്റണി; താരം പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ത്തവാഴയിൽ കാണപ്പെട്ട ബാബു ആന്റണിയുടെ രൂപസാദ്യശ്യമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കുന്നത്. താരത്തിനോട് മുഖസാദ്യശ്യമുള്ള രൂപം ഏത്തവാഴയിൽ കണ്ടതോടെ സോഷ്യൽ ലോകത്ത് ബാബു ആന്റണിയാണ് താരം. എന്നാൽ ട്രോളുകൾ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ബാബു ആന്റണി ഫേസ്‌ബുക്കിൽ പങ്കുവച്ച ട്രോളാണ് സൈബറിടത്ത് വൈറലാകുന്നത്. ''ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം'' എന്നായിരുന്നു ട്രോൾ. ഒരു ആരാധകൻ അയച്ച കൊടുത്ത ഈ ട്രോൾ നടൻ തന്റെ പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

''ഇത് അയച്ചു തന്നവർക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരിൽ ഒരാളാണെന്ന് കണ്ടതിൽ സന്തോഷം'' എന്നാണ് ട്രോളിനൊപ്പം താരം കുറിച്ചത്. ''ഫ്രീക്കൻ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ'', ''വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു'' എന്നൊക്കെ രസകരമായ കമന്റുകളും വരുന്നുണ്ട്.

മലയാളത്തിലേക്ക് വൻ തിരിച്ച് വരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി. ഒമർലുലു സംവിധാനം ചെയ്യുന്ന 'പവർസ്റ്റാർ' എന്ന ചിത്രത്തിൽ താരം നായകനായി എത്തും. അക്ഷയ് കുമാറിനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP