Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടികൾ 'കാമ'യിൽ നിന്ന് രാജി വച്ചു; മുയലിയാദാസിനെ നടൻ പരുന്തേഷ് റാഞ്ചിയെടുത്തുകൊത്താൻ ശ്രമിച്ചിട്ടും 'കാമ' മൗനം പാലിച്ചു; നടികൾക്ക് പിന്തുണയുമായി പ്രസ്താവനകൾ വന്നതോടെ കാമക്കാർ പേടിച്ച് വെള്ളം ഇറക്കി; മീശ വിവാദത്തിന് പിന്നാലെ 'മാതൃഭൂമി'യെ കുരുക്കിലാക്കി ബാലഭൂമിയിലെ വാരിക്കുഴി പംക്തി; തമാശയെന്ന പേരിൽ ഇതിവിടെ ചെലവാകില്ലെന്നും ബാലഭൂമി വിശദീകരണം നൽകണമെന്നും സോഷ്യൽ മീഡിയ

നടികൾ 'കാമ'യിൽ നിന്ന് രാജി വച്ചു; മുയലിയാദാസിനെ നടൻ പരുന്തേഷ് റാഞ്ചിയെടുത്തുകൊത്താൻ ശ്രമിച്ചിട്ടും 'കാമ' മൗനം പാലിച്ചു; നടികൾക്ക് പിന്തുണയുമായി പ്രസ്താവനകൾ വന്നതോടെ കാമക്കാർ പേടിച്ച് വെള്ളം ഇറക്കി; മീശ വിവാദത്തിന് പിന്നാലെ 'മാതൃഭൂമി'യെ കുരുക്കിലാക്കി ബാലഭൂമിയിലെ വാരിക്കുഴി പംക്തി; തമാശയെന്ന പേരിൽ ഇതിവിടെ ചെലവാകില്ലെന്നും ബാലഭൂമി വിശദീകരണം നൽകണമെന്നും സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എസ്.ഹരീഷിന്റെ 'മീശ' നോവൽ പ്രസിദ്ധീകരിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പേ, വീണ്ടും പുലിവാല് പിടിച്ച് മാതൃഭൂമി. മാതൃഭൂമിയുടെ ബാല പ്രസിദ്ധീകരണമായ ബാലഭൂമിയിൽ വന്ന പംക്തിയാണ് വിവാദമായിരിക്കുന്നത്. വാരിക്കുഴി എന്ന പേരിലുള്ള ആക്ഷേപഹാസ്യ പത്രത്തിലെ വാർത്ത എന്ന രീതിയിലാണ് അവതരണം.

നടികൾ കാമയിൽ നിന്ന് രാജി വച്ചു എന്നാണ് തലക്കെട്ട്. തുടക്കം ഇങ്ങനെ: 'ഗർണാകുളം: പ്രമുഖ നടികളായ മൂങ്ങ അലമ്പിയ, മുയലിയാദാസ്, ഗോമാ ഉമ്പേലിയ തുടങ്ങിയവർ, കാടൻ അസോസിയേഷൻ ഓഫ് മൂവി ആർട്ടിസ്റ്റ്‌സ്( KAMA) യിൽ നിന്ന്‌ രാജി വച്ചു. ആൺതാരങ്ങളുടെ പക്ഷപാതത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് രാജി. മൂളാത്ത സുന്ദരി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മൂങ്ങാ അലമ്പിയയ്ക്ക് കോങ്കണ്ണുണ്ടെന്ന് പറഞ്ഞ് നായകനടൻ വിരോധ് കുമാർ കളിയാക്കിയിരുന്നു.'

രാഷ്ട്രീയ നേതാക്കൾ പറയാറുള്ളത് പോലെ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ഇത് ഏതുസംഭവത്തിന്റെ പരോക്ഷ സൂചനയാണെന്ന്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ എഎംഎംഎയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട നടിമാർ രാജിവച്ച സംഭവം. മാതൃഭൂമിയും സിനിമാലോകവും തമ്മിലുള്ള അകൽച്ചയും ഈ പംക്തിക്ക് പിന്നിലുണ്ടോയെന്ന സംശയം ഉയർത്തുന്നുണ്ട്.

ഇതിന് പിന്നാലെ വരുന്നു കഥയിലെ അടുത്ത ട്വിസ്റ്റ്. മുയലിയാദാസിനെ നടൻ പരുന്തേഷ് റാഞ്ചിയെടുത്തുകൊത്താൻ ശ്രമിച്ചിട്ടും സംഘടനയായ 'കാമ' മൗനം പാലിച്ചു. രാജി വച്ച ശേഷം മൂങ്ങ അലമ്പിയ ശക്തമായി മൂളി. മുയലിയാദാസ് പ്രതിഷേധിച്ച് ചാടി നടന്നു. ഗോമാ ഉമ്പേലിയ കുറച്ചുനേരം ഉമ്പേ കരഞ്ഞ് ബഹളം വച്ചു.

നടികൾക്ക് പിന്തുണയുമായി നടൻ ജംഗിൾ മോൻ, രാഷ്ട്രീയ നേതാവ് അമറാനന്ദൻ, സാഹിത്യകാരൻ കോമൻ കഴുത എന്നിവർ പ്രസ്താവന ഇറക്കി. കാമക്കാർ പേടിച്ച് വെള്ളം ഇറക്കി. സമകാലിക സംഭവങ്ങളെ മൃഗങ്ങളുടെ വീക്ഷണകോണിൽ അവതരി്പ്പിക്കുന്ന ശൈലി ബാല പ്രസിദ്ധീകരണങ്ങൾ പണ്ടേ പിന്തുടരുന്നതാണ്. മൃഗാധിപത്യം വന്നാൽ എന്ന മട്ടിലൊക്കെ രസകരമായ കാർട്ടൂണുകൾ ബാല പ്രസിദ്ധീകരണങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, ഏറെ കോളിളക്കം സൃഷ്ടിച്ച തികച്ചും സ്ത്രീവിരുദ്ധമായ ഒരുസംഭവത്തിന് ബാലപ്രസിദ്ധീകരണമായ ബാലഭൂമിയിൽ എന്തുസ്ഥാനമെന്നാണ് പംക്തി വായിച്ചവരിൽ ഭൂരിപക്ഷവും ചോദിക്കുന്നത്. ഇത്തരമൊരു സ്ത്രീവിരുദ്ധ, മനുഷ്യത്വ വിരുദ്ധ ചിന്ത കുഞ്ഞുമനസ്സുകളിൽ പാകേണ്ട കാര്യമെന്തെന്നാണ് ഏറേപ്പരും ചോദിക്കുന്നത്. സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തു.

യോർക്ക് സർവകലാശാലയിൽ ഗവേഷകയായ റൂബി ക്രിസ്റ്റിൻ ഫേസ്‌ബുക്കിൽ കുറിച്ച ചോദ്യം പ്രസക്തമാണ്: മനുഷ്യത്വവിരുദ്ധത തള്ളികയറ്റി ചെറിയ കുട്ടികളുടെ മനസ്സിൽ പോലും ബലാത്സംഗങ്ങളെ നിസാരവത്കരിക്കുന്ന കാഴ്ചപാട് ആണോ നിങ്ങൾ വളർത്താൻ ഉദ്ദേശിക്കുനതു ? ഈ സാഹിത്യ അധഃപതനം നിങ്ങളുട അല്ല എങ്കിൽ ദയവായി അത് ഡിക്ലയർ ചെയുക.

,ഒരു ഉത്തരവാദിത്തമുള്ള സ്ഥാപനം എന്ന നിലയിൽ ഒരു വിശദീകരണം പോലും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല അവരില്ലേക്ക് ഇത് എത്തണം , ശക്തമായി തന്നെ എന്നാഗ്രഹമുണ്ട് , അതുകൊണ്ട് വേണ്ടവർ ഷെയർ ചെയ്‌തോള്ളുക, റൂബി എഴുതുന്നു. സമീപ കാല സംഭവങ്ങളിൽ നിന്ന് മാതൃഭൂമി ഒന്നും പഠിച്ചില്ല എന്നാണ് ചിലരുടെ കമന്റ്. എന്തിനാണ് ഇത്തരത്തിൽ ബാലഭൂമി വിഷം വിളമ്പുന്നത്, കുട്ടികൾക്ക് സന്തോഷമല്ലേ നൽകേണ്ടതെന്ന് ചോദിക്കുന്നു മറ്റുചിലർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP