Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൽറാം പുലിവാല് പിടിച്ചത് കോൺഗ്രസ് നേതാക്കളെ സരിതയുടെ പേരിൽ പുലയാട്ടു നടത്തിയതിന് വികാരാധീനനായി മറുപടി പറഞ്ഞപ്പോൾ; തൃത്താല എംഎൽഎയുടെ മറുപടി എടുത്ത് സൈബർ സഖാക്കൾ കാമ്പെയ്ൻ തുടങ്ങിയപ്പോൾ എല്ലാവരും ഏറ്റുപിടിച്ചു; വിമർശനങ്ങളെ ഭയക്കാതെ പറഞ്ഞതിൽ ഉറച്ചുതന്നെ യുവനേതാവ് മുന്നോട്ട്

ബൽറാം പുലിവാല് പിടിച്ചത് കോൺഗ്രസ് നേതാക്കളെ സരിതയുടെ പേരിൽ പുലയാട്ടു നടത്തിയതിന് വികാരാധീനനായി മറുപടി പറഞ്ഞപ്പോൾ; തൃത്താല എംഎൽഎയുടെ മറുപടി എടുത്ത് സൈബർ സഖാക്കൾ കാമ്പെയ്ൻ തുടങ്ങിയപ്പോൾ എല്ലാവരും ഏറ്റുപിടിച്ചു; വിമർശനങ്ങളെ ഭയക്കാതെ പറഞ്ഞതിൽ ഉറച്ചുതന്നെ യുവനേതാവ് മുന്നോട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സത്യത്തിൽ തൃത്താല എംഎൽഎ സഖാവ് എകെജിയെ അപമാനിക്കാൻ ശ്രമിച്ചോ? വി ടി ബൽറാം കേരളത്തിലെ ആരാധ്യനായ കമ്യൂണിസ്റ്റ് നേതാവിനെ ബോധപൂർവം അപമാനിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചരണം ആരെങ്കിലും ബോധപൂർവം സൃഷ്ടിച്ചതാണോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി അധിക്ഷേപിക്കപ്പെടുമ്പോഴും കോൺഗ്രസ്സിന്റെ യുവനേതാവായ ബൽറാം തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണ്. സ്വന്തം പാളയത്തിൽ നിന്നുപോലും ബൽറാമിന് എതിരെ വിമർശനങ്ങൾ ഉയരുന്നു. സ്വന്തം പാർട്ടിക്കാർ പോലും രക്ഷകരായി വരുന്നില്ല എന്നതാണ് സ്ഥിതി.

പക്ഷേ, സ്വന്തം പാർട്ടിക്കെതിരെ ഉയർന്ന ആരോപണത്തിന് മറുപടി പറയുമ്പോഴാണ് ബൽറാമിൽ നിന്ന് വിവാദ പരാമർശം ഉണ്ടായത്. ബൽറാമിന്റെ ഒരു പോസ്റ്റായിരുന്നില്ല, മറിച്ച് കോൺഗ്രസ്സിനെതിരെ ഉയർന്ന ഒരു ആക്ഷേപ കമന്റിന് മറുപടി നൽകിയതിനെ ചൊല്ലിയാണ് എകെജിയെ അപമാനിച്ചു എന്ന വിവാദം ഉയരുന്നത്.

നിങ്ങളുടെ നേതാവിനെ ആരെങ്കിലും മോശക്കാരനാക്കിയാൽ എതിരാളിയുടെ നേതാവിനെതിരെയും നിങ്ങൾ പ്രതികരിക്കില്ലേ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇതാണ് ബൽറാമിന്റെ കാര്യത്തിൽ സംഭവിച്ചതും. കോൺഗ്രസ് നേതാക്കളെ അപമാനിക്കാൻ ശ്രമം ഗ്രൂപ്പ് സംഭാഷണത്തിനിടെ ഉണ്ടായതോടെ അതിനെതിരെ ശ്ക്തമായി പ്രതികരിക്കുകയായിരുന്നു ബൽറാം.

സത്യത്തിൽ ഉമ്മർ ഫറൂഖ് എന്ന ജെസിബി ഇന്ത്യയിലെ സീനിയർ സെയിൽസ് എൻജിനീയർ ഫെയ്‌സ് ബുക്കിൽ ഒരു ഗ്രൂപ്പിൽ ചർച്ചയ്ക്കിടെ കോൺഗ്രസ്സുകാരെ അപമാനിക്കും വിധം സരിതയെ ചേർത്ത് പറഞ്ഞ ഒരു കാര്യത്തിനാണ് ബൽറാം പ്രതികരിക്കുന്നത്. ഗ്രൂപ്പിൽ പറഞ്ഞ ബൽറാമിന്റെ പ്രതികരണം പിന്നീട് സോഷ്യൽമീഡിയയിൽ വ്യാപക ചർച്ചയ്ക്ക് ഇടയാക്കുംവിധം പ്രചരിപ്പിക്കുകയായിരുന്നു.

ഉമ്മർ ഫറൂഖ് ഗ്രൂപ്പിൽ നൽകിയ കമന്റ് ഇങ്ങനെ:

സരിത കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്തി. ഒരു പാർട്ടിയെ മുഴുവൻ എങ്ങനെ ഒരു സ്ത്രീയുടെ അധീനതയിൽ കൊണ്ടുവരാം എന്ന് ലോകംമുഴുവൻ അറിയിച്ചു. കോൺഗ്രസ് പാർട്ടിയിലെ കുട്ടി നേതാക്കൾ മുതൽ പടുകിളവന്മാർ വരെ ഒന്നായി നിന്ന് പോർക്കളത്തിൽ അടരാടി വീണു. തമ്മിൽത്തല്ലും, കുതികാൽ വെട്ടുമായി നടന്നിരുന്ന കോൺഗ്രസ്സുകാർ സരിതയ്ക്കുവേണ്ടി ഒത്തൊരുമിച്ചു.. പാതിരാത്രിവരെ നീളുന്ന പാർട്ടി ക്‌ളാസുകൾ വഴി സരിതയെ ഉത്തേജിപ്പിച്ചു. ജസ്റ്റിസ് ശിവരാജൻ വരെ അത്ഭുതപ്പെട്ടു എന്നാണ് കേൾക്കുന്നത്. ഇത്രയും നല്ല ഒരു വനിതയെ പറഞ്ഞാൽ കോൺഗ്രസ്സുകാർ കയ്യുംകെട്ടി നോക്കിയിരിക്കില്ല മിസ്റ്റർ. നിങ്ങൾക്കിത് നാറ്റം ആയിരിക്കാം.. കൊങ്ങികൾക്ക് അത് സുഗന്ധം ആണ്.

ഇതിന് ബൽറാം ഗ്രൂപ്പിൽ നൽകിയ മറുപടി:

എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതൽ ഒളിവുകാലത്ത് അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്‌ളവ പ്രവർത്തനങ്ങൾവരെ ഉള്ളതിന്റെ വിശദാംശങ്ങൾ ഉമ്മർ ഫാറൂഖ് തന്നെ നൽകുന്നതായിരിക്കും.

ഉമ്മർ ഫറൂഖിന്റെ ഈ കമന്റ് പറയാതെ പകരം വി ടി ബൽറാം നൽകിയ മറുപടി മാത്രം നൽകി സൈബർ സഖാക്കൾ തൃത്താല എംഎൽഎയ്ക്ക് എതിരെ ആക്രമണം നടത്തുകയായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ അപമാനിക്കുംവിധം ഒരു കമന്റ് നൽകിയപ്പോൾ അതിനെ പ്രതിരോധിക്കാൻ ഉരുളയ്ക്കുപ്പേരിപോലെ ഒരു മറുപടി നൽകുക മാത്രമേ ബൽറാം ചെയ്തുള്ളൂ. എന്നാൽ കേട്ടപാതി കേൾക്കാത്ത പാതി ബൽറാമിനെതിരെ ശക്തമായ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.

സംഭവം വിവാദമായതോടെ സോഷ്യൽമീഡിയ വിഷയം ആഘോഷിച്ചു. സരിതയുടെ പേരുപറഞ്ഞ് കോൺഗ്രസ് നേതാക്കളെ പുലയാട്ടുപറഞ്ഞതിന് തക്ക മറുപടി നൽകിയ വായടപ്പിക്കാനാണ് ബൽറാം ശ്രമിച്ചതെന്ന് വ്യക്തം. എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് ബൽറാം ചെയ്തത്. സോഷ്യൽ മീഡിയയിൽ ശക്തമായ സാന്നിധ്യമാണ് ബൽറാം. അതിനാൽ തന്നെ നിരവധി ആരാധകരും അതുപോലെതന്നെ ശത്രുക്കളുമുണ്ട്.

ശത്രുക്കളെല്ലാം ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്നും ബൽറാം ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു മറുപടി നൽകിയതെന്നും തിരക്കാതെ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഒരുപോലെ രംഗത്തിറങ്ങി. എന്നാൽ മിത്രങ്ങൾ എന്തിനാണ് ബൽറാം ഇങ്ങനെ പ്രതികരിച്ചതെന്ന് ചിന്തിക്കുകപോലും ചെയ്യാതെ പിൻവലിഞ്ഞു. മറുപടിയുമായി എത്തിയവർക്കുപോലും ഇതിന് തക്കതായ ന്യായീകരണം നൽകാനുമായില്ല. ഇതോടെ ബൽറാം സോഷ്യൽമീഡിയയിൽ തികച്ചും ഒറ്റപ്പെട്ടു.

പക്ഷേ, തന്റെ വാദത്തിൽ നിന്ന് പിന്നോട്ടുപോകാൻ തയ്യാറായില്ല ബൽറാം. തന്റെ നേതാക്കളെ മോശക്കാരാക്കി ചിത്രീകരിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ തിരിച്ച് അതേ നാണയത്തിൽ മറുപടി നൽകുക മാത്രമാണ് ചെയ്തതെന്ന വാദത്തിൽ ഉറച്ചുനിൽക്കുയാണ് അദ്ദേഹം ഇപ്പോഴും. മാപ്പുപറയാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ താൻ പറഞ്ഞത് എതിരാളികളായ ' കമ്മികൾ' ചർച്ചയാക്കിയപ്പോൾ 'കൊങ്ങി' പക്ഷം ന്യായീകരിച്ച് ബൽറാം നിലകൊണ്ടു.

എന്നാൽ കോൺഗ്രസ് നേതാക്കൾ പോലും അത് തിരിച്ചറിയാതെ ബൽറാമിനെതിരെ പ്രതികരിക്കുകയാണ് ഇപ്പോൾ. ബൽറാമിനെ ന്യായീകരിക്കാൻ സത്യമറിയുന്ന ചിലരെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നുതുടങ്ങിയതോടെ ഇപ്പോൾ കോൺഗ്രസ് അനുകൂലികളായ 'കൊങ്ങികളും' സിപിഎം അനുകൂലികളായ ' കമ്മികളും തമ്മിൽ പോരാട്ടം കനക്കുകയാണ് സോഷ്യൽ മീഡിയയിൽ.

ഇത് മനസ്സിലാക്കി കൊണ്ടുതന്നെ തന്റെ പോസ്റ്റിൽ ഉറച്ചുനിൽക്കാൻ മുൻകാല പത്രവാർത്തകൾ ഉൾപ്പെടെ ചേർത്തുവച്ച് ബൽറാം വീണ്ടും ഇന്ന് പോസ്റ്റ് നൽകിയത്. എന്നാൽ തോണ്ടിയാൽ തിരിച്ചുംതോണ്ടും എന്ന മട്ടിൽ നൽകിയ ഒരു മറുപടി മാത്രം ഉയർത്തിപ്പിടിച്ച്, ഏതു സാഹചര്യത്തിലാണ് എംഎൽഎ ഇത്തരത്തിൽ പ്രതികരിച്ചതെന്നുപോലും പറയാതെ, ബൽറാമിനെ മോശക്കാരനാക്കാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇപ്പോൾ സൈബർ സഖാക്കൾ.

ബൽറാമും ഉമ്മർഫറൂഖും തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ:

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP