Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഷീറും ഭാര്യമാരും ടൂറിലാണ്.. കൊച്ചി മുതൽ മണാലി വരെയുള്ള റോഡ് ട്രിപ്പിന്റെ ചിത്രങ്ങളും വീഡിയോയും പങ്ക് വെച്ച് ബഷീർ ബഷി

ബഷീറും ഭാര്യമാരും ടൂറിലാണ്.. കൊച്ചി മുതൽ മണാലി വരെയുള്ള റോഡ് ട്രിപ്പിന്റെ ചിത്രങ്ങളും വീഡിയോയും പങ്ക് വെച്ച് ബഷീർ ബഷി

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതനായി തീർന്ന ബഷീർ ബഷി സമൂഹമാധ്യമങ്ങളിലെ ശ്രദ്ധേയ മുഖമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിന് ആദ്യം സൈബർ ഇടത്തിൽ ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ, ബഷീറിന്റെയും ഭാര്യമാരുടെയും മണാലി ട്രിപ്പിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കൊച്ചി മുതൽ മനാലി വരെയുള്ള റോഡ് ട്രിപ്പിന്റെ ചിത്രങ്ങളും വീഡിയോകളും ബഷീർ ബഷി തന്നെയാണ് സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും പങ്കുവച്ചിരിക്കുന്നത്. എട്ടു ദിവസം നീണ്ടയാത്രയ്ക്ക് ഒടുവിലാണ് ബഷീറും ഭാര്യമാരും മനാലിയിൽ എത്തിയത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, ആഗ്ര, താജ്മഹൽ എന്നിവ സന്ദർശിച്ചായിരുന്നു ബഷീറിന്റെയും കുടുംബത്തിന്റെയും യാത്ര

ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുന്ന ബഷീർ ബഷിക്കും കുടുംബത്തിനും ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്ന് ഒരുക്കിയ 'കല്ലുമ്മക്കായ' എന്ന വെബ് സീരിസും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

      View this post on Instagram

Rejoice With Your Family In The Beautiful Land Of Life

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP