Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`ലോകം മുഴുവൻ പ്രതിഷേധം ഉയരുന്നത് സ്വാഭാവികം`; പരിസ്ഥിതി ബോധമുള്ളവർ അത്തരം സമരങ്ങളുടെ ഭാഗമാകും; ഞായറാഴ്ച പ്രതിഷേധിച്ചാൽ എന്താണ് കുഴപ്പം? അവർ പോയത് പിക്കറ്റ് ചെയ്യാൻ ഒന്നും അല്ലല്ലോ? അവരുടെ ലക്ഷ്യം മനസ്സിലാക്കി ഈ വലിയ രാജ്യത്ത് നിന്ന് അത്രയും പേരെങ്കിലും മുന്നോട്ട് വന്നല്ലോ എന്ന് അഭിനന്ദിക്കു; ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ ബഷീർ വള്ളിക്കുന്നിന് പറയാനുള്ളത്

`ലോകം മുഴുവൻ പ്രതിഷേധം ഉയരുന്നത് സ്വാഭാവികം`; പരിസ്ഥിതി ബോധമുള്ളവർ അത്തരം സമരങ്ങളുടെ ഭാഗമാകും; ഞായറാഴ്ച പ്രതിഷേധിച്ചാൽ എന്താണ് കുഴപ്പം? അവർ പോയത് പിക്കറ്റ് ചെയ്യാൻ ഒന്നും അല്ലല്ലോ? അവരുടെ ലക്ഷ്യം മനസ്സിലാക്കി ഈ വലിയ രാജ്യത്ത് നിന്ന് അത്രയും പേരെങ്കിലും മുന്നോട്ട് വന്നല്ലോ എന്ന് അഭിനന്ദിക്കു; ഡിവൈഎഫ്ഐ പ്രതിഷേധത്തിൽ ബഷീർ വള്ളിക്കുന്നിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

മസോൺ കാടുകളിലെ തീപിടുത്തമാണ് ലോക പരിസ്ഥിതി സ്‌നേഹികളുടെ കുറച്ച് ദിവസമായുള്ള ചർച്ച വിഷയം. ഈ വിഷയത്തിൽ ബ്രസീൽ എംബസിക്ക് മുന്നിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തെ പരിഹസിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് ബഷീർ വള്ളിക്കുന്നം. ബ്രസീൽ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ലോകത്താകമാനം പ്രതിഷേധമുയരുന്നുമുണ്ട്.അത്തരം പ്രതിഷേധങ്ങളുടെ ഭാഗമാകുക എന്നത് പരിസ്ഥിതി ബോധമുള്ള ഓരോ മനുഷ്യന്റേയും കടമയാണ് എന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു. എംബസിക്ക് ഒഴിവുള്ള ദിവസം പ്രതിഷേധിച്ചതിനെ പരിഹസിക്കുന്നതിനെതിരെയും അദ്ദേഹം പോസ്റ്റിൽ പരാമർശിക്കുന്നു.

ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ആമസോൺ കാടുകളിലെ തീ അണക്കുവാൻ ബ്രസീൽ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ലോകത്താകമാനം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.. ബ്രസീലിയൻ എംബസ്സികൾക്ക് മുന്നിലാണ് അത്തരം പ്രതിഷേധങ്ങൾ നടക്കുന്നത്..

ലണ്ടൻ, മാഡ്രിഡ്, ബൊഗോട്ട, പാരീസ് തുടങ്ങി നിരവധി സിറ്റികളിൽ നിന്ന് അത്തരം പ്രതിഷേധങ്ങളുടെ ഫോട്ടോകളും വരുന്നുണ്ട്.

അത്തരം പ്രതിഷേധങ്ങളുടെ ഭാഗമാകുക എന്നത് പരിസ്ഥിതി ബോധമുള്ള ഓരോ മനുഷ്യന്റേയും കടമയാണ്.. ആ കടമ നിർവ്വഹിക്കുന്നതിന് പകരം ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിൽ പ്രതികാത്മക പ്രതിഷേധം നടത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരേയും നേതാക്കളേയും പരിഹസിക്കാനാണ് സോഷ്യൽ മീഡിയയിലെ പലർക്കും താത്പര്യം..

എന്തൊരു മനുഷ്യരാണ് നമ്മൾ?..

നിങ്ങളുടെ പ്രതിഷേധം കണ്ട് ബ്രസീലിലെ തീ താനേ കെട്ടു പോകുമെന്ന് ചിലർ പരിഹസിക്കുമ്പോൾ എംബസിക്ക് ഒഴിവുള്ള ദിവസം പ്രതിഷേധിച്ചു എന്ന് പറഞ്ഞാണ് മറ്റ് ചിലരുടെ പരിഹാസം..

എംബസിയുടെ പ്രവർത്തന ദിവസം നോക്കി അവരെ തടയാനോ പിക്കറ്റ് ചെയ്യാനോ ഉള്ള ഒരു പ്രതിഷേധമല്ല അത്, മറിച്ച് ലോകം മുഴുക്കെ ആമസോണിൽ പടരുന്ന തീയെക്കുറിച്ച്, ആ കാടുകളുടെ നാശം ലോക പരിസ്ഥിതിക്ക് ഏല്പിക്കുന്ന ആഘാതത്തെക്കുറിച്ച് വ്യാകുലരാണ് എന്ന സന്ദേശം എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം..

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രതിഷേധ വാർത്തയ്ക്ക് വിരലിലെണ്ണാവുന്ന ആ ചെറുപ്പക്കാർ കാരണക്കാരായെങ്കിൽ അവരെ അഭിനന്ദിക്കുക, പരിഹസിക്കാതിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP