Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തു പേർക്ക് ഷെയർ ചെയ്താൽ സൗജന്യ കാളെന്ന സന്ദേശം വൈറസ്; വാട്‌സ് ആപ്പ് വൈറസിൽ വീണ് അനേകം മലയാളികൾ

പത്തു പേർക്ക് ഷെയർ ചെയ്താൽ സൗജന്യ കാളെന്ന സന്ദേശം വൈറസ്; വാട്‌സ് ആപ്പ് വൈറസിൽ വീണ് അനേകം മലയാളികൾ

കൊച്ചി: വാട്‌സ് ആപ്പ് വഴിയും വൈറസുകൾ പ്രചരിക്കുമ്പോൾ സ്മാർട് ഫോണുകൾ നിശ്ചലമാകും. അതുകൊണ്ട് തന്നെ കരുതിയിരിക്കണം. തന്ത്രപരമായായണ് വാട്‌സ് ആപ്പിലൂടെ വൈറസുകളെ വ്യാപിപ്പിക്കുന്നത്. സൗജന്യ കോളിങ് സൗകര്യം എന്നതരത്തിലാണ് വൈറസുകൾ മൊബൈലിലേക്ക് എത്തുക. അതുകൊണ്ട് തന്നെ അപരിചിതമായ സന്ദേശങ്ങൾ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്.

സൗജന്യ കോളിങ്ങ് സൗകര്യം ലഭിക്കുമെന്ന കാര്യം അടുത്തിടെയാണ് വാർത്തയായത്. പക്ഷേ ഈ സംവിധാനം വാട്‌സ് ആപ്പ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഇതിന്റെ പേരിൽ വൻ സൈബർ തട്ടിപ്പുകളാണ് അരങ്ങേറുന്നത്. തെരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കൾക്ക് മാത്രമാണ് വാട്‌സ് ആപ്പ് സൗജന്യ കോൾ സേവനം നൽകിയിട്ടുള്ളത്. ഇന്ത്യയിലും ചിലർക്ക് ഇത് ലഭിച്ചിട്ടുണ്ട്.

ഈ സേവനം ലഭിച്ചവർക്ക് മറ്റുള്ളവരെ ഫ്രീ കോൾ സേവനത്തിലേക്ക് ക്ഷണിക്കാൻ കഴിയും. അങ്ങനെ മാത്രമേ ഫ്രീ കോളിങ് എന്ന ഫീച്ചർ മറ്റുള്ളവർക്ക് ലഭിക്കൂ. പത്ത് പേർക്ക് സന്ദേശം ഷെയർ ചെയ്യണം. അപ്പോഴാകും ഇത് കിട്ടുക. ഇതിന്റെ പേരിലാണ് വൈറസുകളെ ഇറക്കി സ്മാർട് ഫോണുകളെ നശിപ്പിക്കുന്നത്.

കോളിങ് ഫീച്ചർ ഉപയോഗിക്കാനുള്ള ക്ഷണം എന്ന രീതിയിൽ സന്ദേശങ്ങളയക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ മൊബൈലിൽ വൈറസ് കയറും എന്ന് ഉറപ്പാണ്. ലോകത്ത് ഏറ്റവും അധിക് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയകളിൽ ഒന്നാണ് വാട്‌സ് ആപ്പ്. അടുത്തിടെ ഫേസ്‌ബുക്ക് വാട്‌സ് ആപ്പിനെ വൻ വിലകൊടുത്ത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP