Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സിപിഎം എന്തു മുൻ കൈയാണ് എടുത്തത്? ഞാൻ പോയത് സ്വന്തം തീരുമാന പ്രകാരം; പൊലീസ് ശ്രമിച്ചത് തങ്ങളെ പിന്തിരിക്കാൻ; ഞങ്ങൾ കയറിയതിനു മുൻപോ പിൻപോ സിപിഎമ്മിന്റെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ല; പിന്നെ സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കും; അത് ഇനിയും ആവർത്തിക്കുമെന്നും ബിന്ദു അമ്മിണി

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സിപിഎം എന്തു മുൻ കൈയാണ് എടുത്തത്? ഞാൻ പോയത് സ്വന്തം തീരുമാന പ്രകാരം; പൊലീസ് ശ്രമിച്ചത് തങ്ങളെ പിന്തിരിക്കാൻ; ഞങ്ങൾ കയറിയതിനു മുൻപോ പിൻപോ സിപിഎമ്മിന്റെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ല; പിന്നെ സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കും; അത് ഇനിയും ആവർത്തിക്കുമെന്നും ബിന്ദു അമ്മിണി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ലോക്‌സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ശബരിമല യുവതി പ്രവേശന വിഷയത്തിലടക്കം മുൻനിലപാട് മയപ്പെടുത്താൻ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്‌ബുക്കിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് ശബരിലയിൽ സന്ദർശനം നടത്തിയ ബിന്ദു അമ്മിണി. ശബരിമല യുവതി പ്രവേശനത്തിന് സിപിഎം മുൻകൈ എടുക്കേണ്ട എന്ന് തീരുമാനിക്കുമ്പോൾ തനിക്ക് ഒരു സംശയമുണ്ടെന്ന് ബിന്ദു അമ്മിണി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്ത് മുൻകൈയാണ് പാർട്ടി മുൻപ് തന്നിരുന്നതെന്നാണ് അവർ ചോദിക്കുന്നത്. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ശബരിമല സന്ദർശിക്കുവാനായി ഇറങ്ങി തിരിച്ചത്.

പൊലീസ് സംവിധാനങ്ങൾ തന്നെ പരമാവധി പിൻതിരിപ്പിക്കുവാനാണ് അപ്പോൾ ശ്രമിച്ചത്. എന്നാൽ ശബരിമലയിൽ സന്ദർശനം നടത്താതെ തിരികെ പോകില്ല എന്ന് അവരെ ബോധ്യപ്പെടുത്തിയതോടെയാണ് അവർ സംരക്ഷണം നൽകേണ്ടിവന്നത്. കുറച്ചു സുഹൃത്തുക്കളല്ലാതെ ശബരിമലയിൽ സന്ദർശനം നടത്താൻ സിപിഎംയാതൊരു സഹായവും നൽകിയിട്ടില്ല. സന്ദർശനം നടത്തി തിരികെ എത്തിയിട്ടും പാർട്ടി സഹായിച്ചിട്ടില്ലെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ശബരിമല വിഷയത്തിൽ കോൺഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിച്ച് അകറ്റിയ വിശ്വാസികളെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ തുടർപ്രവർത്തനം നടത്തുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.കനകദുർഗ്ഗയ്ക്കൊപ്പം ബിന്ദു അമ്മിണി ശബരിമലയിൽ സന്ദർശനം നടത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാന സർക്കാർ മുൻകൈ എടുത്തു നടത്തിയ വനിത മതിലിന് തൊട്ട് പിന്നാലെ രണ്ട് യുവതികൾ ശബരിമലയിൽ സന്ദർശനം നടത്തിയത് സിപിഎം അറിഞ്ഞുകൊണ്ടാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം ആരോപിച്ചിരുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപംശബരിമല യുവതീ വ്രേശനത്തിന് പാർട്ടി മുൻകൈ എടുക്കേണ്ട എന്ന് തീരുമാനിക്കുമ്പോൾ എനിക്ക് ഒരു ചെറിയ സംശയം എന്ത് മുൻകൈ ആണ് മുൻപ് ഉണ്ടായിരുന്നത്. ഞാൻ എന്റെ സ്വന്തം തീരുമാനപ്രകാരം ഇറങ്ങിത്തിരിച്ചു. പൊലീസ് പിൻതിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു നോക്കി. ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും കയറ്റിയില്ലെങ്കിൽ കോടതി അലക്ഷ്യം ആവുമെന്നുള്ളതുകൊണ്ട് സംരക്ഷണം തന്നു. ഞങ്ങൾ കയറിയതിനു മുൻപോ പിൻപോ സിപിഎം. ന്റെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ല. കുറച്ച് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ലഭിച്ചത്. പിന്നെ സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കും. ഇനിയും അതാവർത്തിച്ചു കൊണ്ടേയിരിക്കും . ഒന്നല്ല ഒരായിരം പേർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP