Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള മുഖ്യമന്ത്രിക്ക് ദീർഘായുസ്സും ആരോ​ഗ്യവും നേർന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ആശംസകൾക്ക് നന്ദി പറഞ്ഞ് പിണറായി വിജയൻ; നെരൂദ കവിതകളെ അനുസ്മരിപ്പിക്കുന്ന വിധം പ്രിയസഖാവിന് ആശംസകൾ അറിയിച്ച് കമൽഹാസനും; കേരളത്തിന്റെ വിപ്ലവ നേതാവിന്റെ 75-ാം പിറന്നാൾ ആഘോഷമാക്കി സോഷ്യൽ മീഡിയ

കേരള മുഖ്യമന്ത്രിക്ക് ദീർഘായുസ്സും ആരോ​ഗ്യവും നേർന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ആശംസകൾക്ക് നന്ദി പറഞ്ഞ് പിണറായി വിജയൻ; നെരൂദ കവിതകളെ അനുസ്മരിപ്പിക്കുന്ന വിധം പ്രിയസഖാവിന് ആശംസകൾ അറിയിച്ച് കമൽഹാസനും; കേരളത്തിന്റെ വിപ്ലവ നേതാവിന്റെ 75-ാം പിറന്നാൾ ആഘോഷമാക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. ദീർഘായുസ്സോടെയും ആരോ​ഗ്യത്തോടെയും അനു​ഗ്രഹം ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ആശംസക്ക് നന്ദി അറിയിച്ച് പിണറായി വിജയനും വൈകാതെ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്, നടൻ മോഹൻലാൽ, സംവിധായകൻ ആഷിഖ് അബു, നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ എന്നിവരും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു.

ചിലിയൻ വിപ്ലവ കവി നെരൂദയുടെ വരികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു കമൽഹാസന്റെ കുറിപ്പ്. 'അന്ന്, രക്തക്കറയുള്ള ഷർട്ടുയർത്തി സംസാരിച്ചുകൊണ്ട് അദ്ദേഹം ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഇപ്പോൾ അദ്ദേഹം തന്റെ സംസ്ഥാനത്തെ രാജ്യത്തിന്റെ തന്നെ പ്രശംസയുക്ക് പാത്രമാക്കി. അതിർത്തികൾ തുറന്നിട്ട് ഞങ്ങളെ സഹോദരന്മാർ എന്ന് വിളിച്ച് കേരള മുഖ്യമന്ത്രി ഞങ്ങളുടെ ബന്ധത്തിന് പ്രാധാന്യം നൽകി. ഞങ്ങളുടെ സഖാവിന് ഹൃദയംഗമമായ ജന്മദിനാശംസകൾ'- കമൽഹാസൻ കുറിച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 75ാം പി​റ​ന്നാ​ളാണ് ഇന്ന്. കോ​വി​ഡ്​ പ്ര​തി​രോ​ധ പോ​രാ​ട്ട​ത്തെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പി​റ​ന്നാ​ൾ ക​ട​ന്നു​വ​രു​ന്ന​ത്. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്​ ത​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അ​ധി​കാ​ര​മേ​റ്റ​ടു​ക്കു​ന്ന മേ​യ്​ 25 ​ൻെ​റ ത​ലേ​ദി​വ​സ​മാ​ണ്​ യ​ഥാ​ർ​ഥ പി​റ​ന്നാ​ൾ തീ​യ​തി 24 ആ​ണെ​ന്ന് പി​ണ​റാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ​​മു​ഖ്യ​മ​ന്ത്രി​യാ​യി ഈ ​മൂ​ന്ന്​ വ​ർ​ഷ​വും പി​റ​ന്നാ​ൾ​ദി​നം മ​റ്റേ​തൊ​രു ദി​വ​സ​വും പോ​ലെ​യാ​ണ്​ ക​ട​ന്നു​പോ​യ​ത്.

അ​വ​ധി ദി​ന​ങ്ങ​ളി​ലും മ​റ്റ്​ ചി​ല പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലും ഒ​ഴി​കെ ദി​വ​സ​വും വൈ​കീ​ട്ട്​ അ​ഞ്ചി​ന്​​ കോ​വി​ഡ്​ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളും സം​സ്ഥാ​നം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും വി​ശ​ദീ​ക​രി​ച്ചും ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക്​ ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചും മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ എ​ത്തു​ക​യാ​ണ്.​ ക​ഴി​ഞ്ഞ ര​ണ്ട്​ മാ​സ​മാ​യി ഇ​ത്​ തു​ട​രു​ക​യാ​ണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP