Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾക്ക് തള്ളാനല്ലെ അറിയു..പാടാൻ അറിയില്ലല്ലോ...! പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റായാണെന്ന് ബിജെപി നേതാവ്; എങ്കിൽ ശരിയായി പാടൂ എന്ന് മാധ്യമ പ്രവർത്തകൻ; ഒരു വരിപോലും ചൊല്ലാൻ കഴിയാതെ വെള്ളം കുടിച്ച് നേതാവ്; വൈറലായി വീഡിയോ

ഞങ്ങൾക്ക് തള്ളാനല്ലെ അറിയു..പാടാൻ അറിയില്ലല്ലോ...! പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റായാണെന്ന് ബിജെപി നേതാവ്; എങ്കിൽ ശരിയായി പാടൂ എന്ന് മാധ്യമ പ്രവർത്തകൻ; ഒരു വരിപോലും ചൊല്ലാൻ കഴിയാതെ വെള്ളം കുടിച്ച് നേതാവ്; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

മൊറാദാബാദ്: അതെ സാറെ ഞങ്ങൾക്ക് ഇങ്ങനെ തള്ളാനല്ലെ അറിയു, പാടാൻ അറിയില്ലല്ലോ..പ്രതിപക്ഷം വന്ദേ മാതരം പാടുന്നത് തെറ്റായാണെന്ന് വിമർശിച്ച ബിജെപി നേതാവിനോട് വന്ദേ മാതരം പാടാൻ ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ. ഉത്തർപ്രദേശിലെ മൊറാദാബാദിലുള്ള ബിജെപി നേതാവ് ശിവം അഗർവാളിനോടാണ് മാധ്യമ പ്രവർത്തകൻ വന്ദേ മാതരം പാടാൻ ആവശ്യപ്പെട്ടത്.

പ്രാദേശിക പാർട്ടികൾ വന്ദേമാതരം തെറ്റായാണ് പാടിയതെന്നും രാജ്യത്തെ അപമാനിക്കുകയും ചെയ്തെന്നുമായിരുന്നു ശിവം അഗർവാൾ വിമർശിച്ചത്.എങ്കിൽ താങ്കൾ ശരിയായി പാടൂ എന്ന് അഭിമുഖത്തിനിടെ സ്വകാര്യ ചാനൽ റിപ്പോർട്ടർ ആവശ്യപ്പെട്ടപ്പോൾ അഗർവാൾ നിന്ന് പരുങ്ങുകയാണ് ചെയ്തത്. വന്ദേ മാതരത്തിന്റെ ഒരു വരിപോലും അഗർവാളിന് ചൊല്ലാൻ കഴിഞ്ഞില്ല.എന്നാൽ അതേസമയം റിപ്പോർട്ട് വരികൾ ചൊല്ലി കൊടുത്തെങ്കിലും അതിലൊന്നു പോലും ഏറ്റു ചൊല്ലാനോ ബാക്കി വരികൾ പാടാനോ നേതാവിന് കഴിഞ്ഞില്ല.

ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു സംഭവം. മോദി എന്താണ് റാലിക്കു ശേഷം പറഞ്ഞതെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ വന്ദേ മാതരം പാടാൻ നാണക്കേട് തോന്നുന്നവരെ കണ്ടെത്താൻ പറഞ്ഞെന്നായിരുന്നു മറുപടി. വി.വി.ഐ.പി പാസിലാണ് അഗർവാൾ റാലിയിൽ പങ്കെടുത്തത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP