1 usd = 71.78 inr 1 gbp = 92.29 inr 1 eur = 79.04 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 236.23 inr

Nov / 2019
13
Wednesday

ബ്ലൂവെയിൽ ചലഞ്ച് സത്യമോ മിഥ്യയോ! അതോ നൊവായ ഗസറ്റ ലേഖികയുടെ ഭാവനയിൽ വിരിഞ്ഞ അർദ്ധ സത്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കെട്ടുകഥയോ? ഒരു ഫേസ്‌ബുക്ക് ലേഖനം

August 21, 2017 | 01:42 PM IST | Permalink



ബ്ലൂവെയിൽ ചലഞ്ച് സത്യമോ മിഥ്യയോ! അതോ നൊവായ ഗസറ്റ ലേഖികയുടെ ഭാവനയിൽ വിരിഞ്ഞ അർദ്ധ സത്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കെട്ടുകഥയോ? ഒരു ഫേസ്‌ബുക്ക് ലേഖനം

ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് ദിനം പ്രതി നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. വർഷങ്ങൾക്ക് മുൻപ് നടന്ന ആത്മഹത്യകൾ വരെ ഇപ്പോൾ ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധിപ്പിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നു. അപസർപ്പക കഥകളും കോൺസ്പിരസി തിയറികളും ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതു തന്നെയാണ്. കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്.

2016 മെയ് മാസത്തിൽ Novaya Gazetta  എന്ന റഷ്യൻ ടാബ്ലോയ്ഡിൽ വന്ന Galina Mursaliyeva എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ലോകം ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉള്ളതായി കേൾക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ റഷ്യയിലെ മൊത്തക്കച്ചവടക്കാരിൽ ഒരുവരായ ഈ പത്രം സംഭ്രമ ജനകമായ ഒരു ലേഖനത്തിലൂടെ ലോകത്തെ ആകെ ഞെട്ടിച്ചു. പൂർണ്ണമായും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ റഷ്യയിലെ വിവിധ കുറ്റാന്വേഷക ഏജൻസികളും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം അന്വേഷിച്ചു എങ്കിലും പ്രസ്തുത ലേഖനത്തിൽ എടുത്തു പറയുന്ന 2015 നവംബർ മുതൽ 2016 ഏപ്രിൽ വരെ നടന്ന 130 ഓളം ആത്മഹത്യകളിൽ ഒരെണ്ണം പോലും ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിലുള്ള ഒരു ആത്മഹത്യാ കളിയുമായി ബന്ധിപ്പിക്കാനുള്ള യാതൊരു വിധ തെളിവുകളും കണ്ടുപിടിക്കാനായില്ല.

മറ്റെല്ലായിടത്തും എന്നതുപോലെ റഷ്യയിലും കുട്ടികളുടെ ആത്മഹത്യ വലിയ ചർച്ചാ വിഷയമാണ്. ഡച പഠനങ്ങൾ പ്രകാരം റഷ്യയിൽ കൗമാരക്കാരുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ ഇരുപതിൽ അധികമാണ്. ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണ്. (http://www.unrussia.ru/en/node/2727)  എന്തുകൊണ്ട് റഷ്യയിൽ ഇത്രയധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നു എന്നതിനെക്കുറീച്ച് Central Research Institute of Health Organization and Informatization of the Ministry of Health and Social Development of the Russian Federation വിശദമായ പഠനങ്ങൾ നടത്തിയിട്ടൂണ്ട്. മറ്റു പടിഞ്ഞാറൻ വികസിത രാജ്യങ്ങളിൽ കൗമാരക്കാരിൽ വെറും 5 % പേരിൽ മാത്രം വിഷാദ രോഗ ലക്ഷണങ്ങൾ കാണിക്കുമ്പോൾ റഷ്യയിൽ അത് 20 %ൽ അധികമാണെന്നും 45% റഷ്യൻ കൗമാരക്കാരികളും 27 % കൗമാരക്കാരും ആത്മഹത്യയെക്കുറിച്ച് പല ഘട്ടങ്ങളിലും ചിന്തിച്ചിട്ടൂണ്ടെന്ന് ഈ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 92 ശതമാനം ആത്മഹത്യകളും അനാരോഗ്യകരമായ കുടുംബാന്തരീക്ഷവുമായും ബന്ധപ്പെട്ടിരിക്കുന്നു.

വിഷാദ രോഗവും മറ്റ് കുടുംബ പ്രശ്‌നങ്ങളും പ്രണയ പരാജയങ്ങളുമൊക്കെ കാരണം ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികളിൽ കാണപ്പെടുന്ന പൊതു സ്വഭാവങ്ങളെ വളരെ എളുപ്പത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ കളിയിൽ പറഞ്ഞിരിക്കുന്ന ചലഞ്ചുകളിൽ ഏതെങ്കിലുമൊക്കെയുമായി ബന്ധിപ്പിക്കാവുന്നതാണ്. സ്വയം മുറിവേൽപ്പിക്കുക, ഒറ്റയ്ക്കിരിക്കുക, ആരുമായും സംസാരിക്കാതിരിക്കുക, ആത്മഹത്യയെക്കുറിച്ചുള്ള സൂചനകൾ നൽകുക തുടങ്ങിയവയൊക്കെ മാനസിക പ്രശ്‌നങ്ങളും വിഷാദ രോഗവുമെല്ലാമുള്ളവർ പൊതുവേ കാണിക്കുന്ന ലക്ഷണങ്ങളാണ്. നവായ ഗസറ്റയിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനം വലിയ തോതിലുള്ള ചർച്ചയ്ക്ക് വഴി തെളീക്കുകയും വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്തു. നവായ ഗസറ്റയിലെ വിവാദ ലേഖനം എഴുതിയ ഗലിന മുറസലിയേവയുടെ ഇഷ്ട വിഷയം ആണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ആത്മഹത്യകൾ. ഈ വിഷയത്തിൽ അവർ 2007 ലും 2009 ലും എല്ലാം ഇതേ പാറ്റേണിലുള്ള ഒന്നിലധികം ലേഖനങ്ങൾ എഴുതിയിട്ടൂണ്ട്.

( https://www.novayagazeta.ru/.../06/04/33228-zachem-ty-eto-sde...
https://www.novayagazeta.ru/.../42466-vikipediya-mama-yandeks...
https://www.novayagazeta.ru/.../35038-dobrovolnye-zhertvy-pau... )

അതായത് ഇവർ കുട്ടികളുടെ ആത്മഹത്യകൾക്ക് കാരണമായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയേയും പ്രതിസ്ഥാനത്ത് നിർത്താൻ തന്റെ ലേഖനങ്ങളിലൂടെ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആദ്യമേ ഒരു നിഗമനത്തിലെത്തി അതിനെ സാധൂകരിക്കുന്നതിനായി വസ്തുതകളെ വളച്ചൊടിച്ച് സ്വന്തം വാദങ്ങൾക്ക് ഉപോത്ബലകങ്ങളായ തെളിവുകൾ ഉണ്ടാക്കി എടുക്കുന്ന ഇീിളശൃാമശേീി യശമ െഎന്ന രീതിയാണ് ഈ ലേഖനങ്ങളിലുടനീളം കാണാൻ കഴിയുന്നത്.

2015 നവംബറിൽ റിനാ പാലങ്കോവ എന്ന പതിനേഴുകാരി സെൽഫി വി കോണ്ടാക്‌റ്റെ എന്ന സോഷ്യൽ നെറ്റ് വർക്കിങ് വെബ് സൈറ്റിൽ പോസ്റ്റ് ചെയ്തതിനു ശേഷം 'ഗുഡ് ബൈ' പറഞ്ഞുകൊണ്ട് ട്രയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ സംഭവം റഷ്യൻ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും റിനാ പാലങ്കോവ ഒരു ഐക്കൺ ആയി മാറുകയും ചെയ്തു. അതിനെത്തുടർന്ന് വി. കെയിൽ ആത്മഹത്യ ഒരു ചർച്ചാ വിഷയമായി. റിനയുടെ വി.കെ. പോസ്റ്റുകളിൽ മിക്കതിലും വിഷാദവും ആത്മഹത്യയും എല്ലാ നിറഞ്ഞ് നിന്നിരുന്നു.

ഈ പോസ്റ്റുകളെല്ലാം ആത്മഹത്യയെത്തുടർന്ന് പരക്കെ റീ ഷെയർ ചെയ്യപ്പെടുകയും അതിലൂടെ കൗമാരക്കാരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഒരു 'സൂയിസൈഡ് ഐക്കൺ' ആയി മാറിയ റിനാ പാലങ്കോവയുടെ അവസാന വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെമേകൾ റഷ്യയ്ക്ക് പുറത്തും വലിയ പ്രചാരം നേടി. ഈ സംഭവം നടന്ന് ആറു മാസങ്ങൾക്ക് ശേഷം ആണ് നൊവായ ഗസറ്റയിൽ വിവാദ ലേഖനം വരുന്നതെന്ന് ഓർക്കുക. ലേഖനത്തിൽ പ്രതിപാദിക്കുന്ന ബ്ലൂ വെയിൽ , അയാം അ ബ്ലൂ വെയിൽ തുടങ്ങിയ 'ഡത്ത് ഗ്രൂപ്പുകൾ' എങ്ങിനെ ഉണ്ടായി എന്നതിനെ റിനയുടെ മരണവുമായി എളുപ്പത്തിൽ ബന്ധിക്കാവുന്നതാണ്. നീലത്തിംമിംഗലങ്ങളും ആത്മഹത്യയുമായി എന്താണ് ബന്ധമെന്ന് സംശയിക്കുന്നുണ്ടാകും.

Beaching of Whales  എന്നറിയപ്പെടുന്ന തിംമിംഗലങ്ങളുടെ ആത്മഹത്യ പണ്ട് തൊട്ടേ ചർച്ച ചെയ്യപ്പെടുന്നതാണ്. അതായത് ഒറ്റപ്പെട്ട തിംമിംഗലങ്ങൾ ഇതുവരെ വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത കാരണങ്ങളാൽ കടൽ തീരങ്ങളിൽ അടിഞ്ഞ് ചത്തു പോകുന്നതിനെ തിമിംഗലങ്ങൾ ആത്മഹത്യ ഇഷ്ടപ്പെടുന്ന ജീവികളായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അതായത് ആത്മഹത്യ ചെയ്യാൻ തുനിയുന്നവർ സ്വയം തിമിംഗലങ്ങളായി സങ്കൽപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വിഷാദ രോഗത്തിനും മറ്റ് മാനസിക പ്രശ്‌നങ്ങൾക്കും അടിമപ്പെട്ട സമാന മനസ്‌കരുടേതായ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവേ കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത കൂടുതലായി കണ്ടു വരുന്ന റഷ്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ആത്മഹത്യയിലൂടെ ഒരു പെൺകുട്ടി വളരെ പെട്ടന്ന് ലോക ശ്രദ്ധ ആകർഷിക്കുക കൂടി ചെയ്തത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ഫലം ആണ് ചെയ്തത്.

റിനാ പാലങ്കോവ ഉൾപ്പെടെ ആത്മഹത്യ ചെയ്തവരെ ഗ്ലോറിഫൈ ചെയ്യാനായി ബ്ലൂ വെയിൽ ഹാഷ് ടാഗുകൾ പരക്കെ ഉപയോഗപ്പെട്ടതും തികച്ചും സ്വാഭാവികം തന്നെ. Sea of Whales , എ57 തുടങ്ങിയ പല വി കെ കമ്യൂണിറ്റികളും ആത്മഹത്യ എന്ന ആശയത്തിന്റെ പുറത്ത് ഉണ്ടായതാണെങ്കിലും അവയൂടെ ലക്ഷ്യങ്ങളിൽ ഒന്നും അംഗങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്ന് പ്രസ്തുത കമ്യൂണിറ്റികളുടെ അഡ്‌മിനിസ്‌ട്രേട്ടർമ്മാരായ More Kitov (Sea of Whales) , Filip Lis(എ57) എന്നിവർ വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ സെൻസിറ്റീവ് ആയ മാധ്യമ ശ്രദ്ധ ആകർഷിക്കപ്പെടുന്ന വിഷയങ്ങളിൽ സോഷ്യൽ മീഡീയാ കാമ്പൈനുകൾ നടത്തുന്നതും പേജുകൾ ഉണ്ടാക്കുന്നതും എല്ലാം നമ്മൂടെ നാട്ടിലും സാധാരണമാണല്ലോ അതിൽ മിക്കവയുടേയും യഥാർത്ഥ ലക്ഷ്യം പരസ്യങ്ങളിലൂടെയും മറ്റുമുള്ള ബിസിനസ് താല്പര്യങ്ങൾ ആയിരിക്കും. മേൽപ്പറഞ്ഞ കമ്യൂണിറ്റികളും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല എന്ന് അവയുടെ അഡ്‌മിനിസ്‌ട്രേറ്റർമാർ തന്നെ ഈ വിഷയം വിവാദമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പ്രധാനമായും റിനാ പാലങ്കോവയുടെ മരണത്തെത്തുടർന്ന് അവരുടെ വി കെ പോസ്റ്റുകളും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന കളി നൊവായ ഗസറ്റ ലേഖികയുടെ ഭാവനയിൽ വിരിഞ്ഞ അർദ്ധ സത്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കഥ ആയിരിക്കാനുള്ള സാദ്ധ്യതകളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്. ഈ ലേഖനത്തിന്റെ ചുവടു പിടിച്ചാണ് വിക്കീ പീഡിയ പേജ് ഉൾപ്പെടെ ലോകത്തുള്ള സകല മാധ്യമങ്ങളും ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2016 നവംബറിൽ Phillip Budeikin   എന്ന 21 വയസ്സുള്ള റഷ്യൻ വിദ്യാർത്ഥി താൻ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു ഗേം ഉണ്ടാക്കിയിട്ടൂണ്ടെന്നും പതിനാറ് വിദ്യാർത്ഥികളെ താൻ ഇതുവഴി ആത്മഹത്യ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും കുറ്റ സമ്മതം നടത്തിയതായി വാർത്തകൾ വന്നിരുന്നു. എങ്കിലും തുടരന്വേഷണങ്ങൾക്കൊന്നും ഈ അവകാശ വാദത്തെ സ്ഥിരികരിക്കുന്ന തെളീവുകൾ ഒന്നും അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായില്ല. അതിനാൽ ഈ അവകാശ വാദത്തെയും ഒരു മാനസിക രോഗിയുടെ ജല്പനങ്ങളായി എടുക്കാനേ നിലവിലെ സാഹചര്യത്തിൽ കഴിയുകയുള്ളൂ. ബ്ലൂ വെയിൽ എന്ന കളിയുടേതായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വിവിധ ചലഞ്ചുകളുടെ സ്വഭാവം പരിശോധിച്ചാൽ മിക്കവാറും നല്ലൊരു ശതമാനം കൗമാര ആത്മഹത്യകളേയും ഇതിലേ ഏതെങ്കിലുമൊക്കെ ലെവലുകളുമായി ബന്ധിപ്പിക്കാവുന്നത് ആയതിനാൽ നോവായാ ഗസറ്റ തുടങ്ങി വച്ച ഈ കളിയുടെ 'ഇരകൾ' മുൻകാല പ്രാബല്യത്തോടെ ഇനിയും ഉണ്ടായേക്കാം. നിറം പിടിപ്പിച്ച കഥകളുമായി നീലത്തിമിംഗലത്തെ നമ്മുടെ കൊച്ചു കേരളത്തിലേക്കും ആനയിച്ചവർക്ക് അഭിമാനിക്കാം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വീട്ടിൽ സമാധാനമായി കഴിയാനാകാതെ വന്നതോടെ രജീന്ദ്രൻ ശ്രമിച്ചത് സ്വയം ജീവനൊടുക്കാൻ; വീടിന് അവകാശം പറഞ്ഞെത്തിയ ഡേവിഡ് അലക്‌സാണ്ടറും കുടുംബവും യുവാവിനെ പീഡിപ്പിച്ചത് ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച്; നീതി തേടി ചെന്ന രജീന്ദ്രനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് തമ്പാനൂർ എസ്‌ഐ ജിജുകുമാറും
മോദിയെ മുൻനിർത്തി 303 സീറ്റുകളുടെ നേട്ടവുമായി ഇന്ത്യയെ കാവി പുതപ്പിച്ച 'ചാണക്യൻ' മഹാരാഷ്ട്രയിൽ ആയുധമാക്കിയത് മൗനം എന്ന തന്ത്രം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ അണിയറയിൽ ചരട് വലിച്ച് അമിത്ഷായുടെ പുതിയ കരുനീക്കം; സുസ്ഥിര സർക്കാരിനായി 145 എന്ന മാജിക്ക് നമ്പറിനായി പരിശ്രമിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്; എൻസിപിയും കോൺഗ്രസുമായി ചർച്ച തുടരുമെന്ന് പറയുമ്പോഴും ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ഉദ്ധവ് താക്കറെയും
എനിക്കിനി ജീവിക്കേണ്ട.. എന്ന് പറഞ്ഞു വിഷക്കുപ്പിയുമായി ഷാഹിർ ഓടിയത് വീടിന് പുറത്തേക്ക്; പിറകെ പാഞ്ഞ വീട്ടുകാർക്ക് തടയാൻ കഴിയും മുൻപ് വിഷക്കുപ്പി വായിലേക്ക് കമിഴ്‌ത്തി; ജീവനൊടുക്കാൻ പ്രേരണയായത് ആൾക്കൂട്ട മർദ്ദനത്തിലെ വിഷമവും പ്രണയ നൈരാശ്യവും; പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് തീർപ്പാക്കിയ പ്രശ്‌നം വഷളായത് ഷാഹിർ പെൺകുട്ടിയെ കാണാൻ ശ്രമിച്ചതോടെ; വിഷം കഴിച്ച കാമുകിയും ആശുപത്രിയിൽ ചികിത്സയിൽ; കോട്ടക്കലിലേത് ദാരുണമായ പ്രണയ ദുരന്തത്തിന്റെ കഥ
കുഞ്ഞു പെങ്ങൾക്ക് അന്ത്യചുംബനം നൽകി വിങ്ങിപ്പൊട്ടി ജോയലും ജോഫിറ്റയും; കൊഞ്ചിക്കാനും ഒപ്പം കളിക്കാനും കുഞ്ഞൂസില്ലെന്ന യാഥാർത്ഥ്യത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങളെ കണ്ട് കണ്ണുനിറഞ്ഞ് നാട്ടുകാരും; കുഞ്ഞു മാലാഖ ജോവാനയ്ക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശാന്തമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം; ആ കുരുന്നിനോട് എന്തിനീ ചതി ചെയ്‌തെന്ന് ചോദിച്ചു ലിജിക്ക് ശാപവാക്കുകൾ ചൊരിഞ്ഞ് ശാന്തമ്പാറക്കാർ
ചേച്ചി പുറത്തുപോയ തക്കം നോക്കി അനിയത്തി ഗൂണ്ടകളെയും കൂട്ടി വന്ന് വീട് തകർത്തു; ചേച്ചി ഇനി വീട്ടിൽ താമസിക്കരുതെന്ന വാശിയിൽ സകലതും തച്ചുതകർത്ത് അനിയത്തി; മൂന്നാറിൽ പട്ടാപ്പകൽ നടന്ന പകവീട്ടൽ കണ്ട് രസിച്ച് തമാശ പൊട്ടിച്ച് പൊലീസും; സ്വത്ത് തർക്കത്തിൽ ആനന്ദ സെൽവിയുടെ വീട് മുത്തമിഴ് സെൽവി തകർത്തത് തൊടുപുഴ കോടതിയിൽ വാദം നടക്കുന്നതിനിടെ; നാട്ടുകാരെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ
ആലഞ്ചരി പിതാവിന്റെ പടം വച്ചാല് എന്താ പ്രശ്‌നമെന്നാ പറയുന്നെ? അത് ആദ്യം അച്ചൻ പറ; പിതാവ് പറഞ്ഞാൽ അനുസരിക്കണം..ഇവിടെ വയ്ക്കരുതെന്നാ പറഞ്ഞെ..വേറെ എവിടെങ്കിലും വച്ചോ; ഫരീദാബാദ് സാന്തോം ബൈബിൾ കൺവൻഷൻ കവാടത്തിൽ സിറോ-മലബാർ സഭാ തലവന്റെ ഫ്‌ളക്‌സ് വച്ച വിശ്വാസികളെ ഗൂണ്ടാത്തലവനെ പോലെ നേരിട്ട് വിമത വൈദികൻ; വിവാദം കൈവിട്ടതോടെ ആലഞ്ചേരിക്ക് നിവേദനം
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ