Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിറവയറിൽ കൽക്കിയുടെ കലക്കൻ ഫോട്ടോഷൂട്ട്; ക്രിം നിറത്തിലുള്ള വസ്ത്രത്തിൽ അതി സുന്ദരിയായി താരം; എന്റെ കണ്ണിന് താഴെയുള്ള കറുപ്പ് കാണാൻ സാധിക്കുന്നെന്ന് താരത്തിന്റെ പരിഭവവും  

നിറവയറിൽ കൽക്കിയുടെ കലക്കൻ ഫോട്ടോഷൂട്ട്; ക്രിം നിറത്തിലുള്ള വസ്ത്രത്തിൽ അതി സുന്ദരിയായി താരം; എന്റെ കണ്ണിന് താഴെയുള്ള കറുപ്പ് കാണാൻ സാധിക്കുന്നെന്ന് താരത്തിന്റെ പരിഭവവും   

മറുനാടൻ ഡെസ്‌ക്‌

ഗർഭകാലം ആസ്വദിക്കുന്ന തിരക്കിലാണ് നടി കൽക്കി കോച്‌ലിൻ. അമ്മയാകാനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ താരം ശരീരിക ബുന്ധിമുട്ടുകളെ കുറിച്ചും പറയുന്നുണ്ട്. ഇപ്പോൾ തന്റെ നിറവയറിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കൽക്കി സോഷ്യൽ മീഡിയയിലുടെ. കുഞ്ഞിന്റെ ഹൃദയിമിടിപ്പും തനിക്ക് കേൾക്കാൻ സാധിക്കുനെന്നും കൽക്കി പറയുന്നുണ്ട്.ഒരു മാഗസിന് വേണ്ടിയാണ് കൽക്കി മെറ്റേണിറ്റി ഫോട്ടോ എടുത്തത്.

ക്രീം നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് നിറവയർ കാണിച്ച് നിൽക്കുന്ന കൽക്കിയെയാണ് ചിത്രത്തിൽ കാണുന്നത്. ഇപ്പോൾ എട്ടാം മാസത്തിലാണ് കൽക്കി. മനോഹരമായ അടിക്കുറിപ്പുകൾക്കൊപ്പമാണ് കൽക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 'എന്നെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജോലിയാണ്. എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ജോലിയെ അനുവദിക്കുക' എന്ന അടിക്കുറിപ്പിലാണ് നിറവയർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കൂടാതെ 'നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല. ആളുകൾ എന്റെ ചിരിയും കണ്ണിന് താഴെയുള്ള ചുളിവുകളും കാണണം, അവയെല്ലാം പ്രായത്തിനും അനുഭവത്തിനുമൊപ്പം ശക്തിപ്പെടുകയാണ്' എന്ന അടിക്കുറിപ്പിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമർശകർക്കുള്ള മറുപടിയായിട്ടു കൂടിയാണ് കൽക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP