Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയ ജോഡികളെന്ന അഭ്യൂഹം അതിര് കടന്നു; ഒടുവിൽ അനുപമ പരമേശ്വരനെ അൺഫോളോ ചെയ്ത് യോർക്കർ കിങ്; സൗഹൃദം മാത്രമെന്ന് അനുപമ; ബുംറ ഫോളോ ചെയ്യുന്നത് വീണ്ടും പഴയ 24പേരെ മാത്രം

പ്രണയ ജോഡികളെന്ന അഭ്യൂഹം അതിര് കടന്നു; ഒടുവിൽ അനുപമ പരമേശ്വരനെ അൺഫോളോ ചെയ്ത് യോർക്കർ കിങ്; സൗഹൃദം മാത്രമെന്ന് അനുപമ;  ബുംറ ഫോളോ ചെയ്യുന്നത് വീണ്ടും പഴയ 24പേരെ മാത്രം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക ഒന്നാം നമ്പർ ബൗളറുമായ ജസ്പ്രീത് ബുംറയും മലയാള സിനിമ താരം അനുപമ പരമേശ്വരനും തമ്മിൽ പ്രണയമായിരുന്നു എന്നായിരുന്നല്ലോ ഈ നാട്ടുകാർ മുഴുവൻ പറഞ്ഞ് നടന്ന്ത. എന്നാൽ അങ്ങനെ ഒന്നും ഇല്ല എന്ന് പൂർണമായും പറയാം ഇനി ഇപ്പോ. ബുറ അനുപമയെ ട്വിറ്ററിൽ ഫോളോ ചെയ്തത് ആണല്ലോ ഈ പുകിലിന് അത്രയും കാരണം. എന്നാൽ വിവാദവും ഗോസിപ്പും ആയതോടെ ബുംറ ട്വിറ്ററിൽ അനുപമയെ അൺഫോളോ ചെയ്തിരിക്കുകയാണ്.

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുമ്രയുടെ ട്വിറ്റർ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരൻ മാത്രമായിരുന്നു. ഇതോടെയാണ് ഇവർ പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ താനും ബുമ്രയും തമ്മിൽ പ്രണയത്തിലല്ലെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അനുപമ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.ഇരുവരും പ്രണയത്തിലാണെന്ന ചർച്ചകൾക്ക് ചൂടേറുമ്പോൾ അനുപമയെ അൺഫോളോ ചെയ്തിരിക്കുകയാണ് ബുമ്ര. ഇപ്പോൾ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്.

പ്രേമം എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ ഉണ്ടാക്കിയ നടിയാണ് അനുപമ പരമേശ്വരൻ. ആകെ രണ്ട് സിനിമകൾ മാത്രമാണ് അനുപമ മലയാളത്തിൽ ചെയ്തിട്ടുള്ളത്. തെലുങ്കിലാണ് താരമിപ്പോൾ തിളങ്ങുന്നത്. അനുപമയെ കുറിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ ടോളിവുഡിൽ ചർച്ചയാകുന്നത്.

അനുപമയെ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബ്രൂമ ട്വിറ്ററിൽ ഫോളോ ചെയ്യുന്നു. മാത്രമല്ല മേരിയുടെ എല്ലാ ഫോട്ടോകളും ലൈക്കും ചെയ്യുന്നു. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഗോസിപ്പ് വന്നു. എന്നാൽ, തങ്ങൾ തമ്മിൽ ഒന്നുമില്ലെന്നും ജസ്പ്രീത് ബൂമ്രയുമായി നല്ല സൗഹൃദത്തിലാണ് താനെന്നുമാണ് അനുപമ നൽകുന്ന വിശദീകരണം.താൻ ജസ്പ്രീതുമായി പ്രേമത്തിലല്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ സ്വാഭാവികമാണെന്നും അനുപമ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ജസ്പ്രീതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ കേട്ടിരുന്ന പേര് രാശി ഖന്നയുടേതായിരുന്നു. ഇതിനെ കുറിച്ച് രാശി ഖന്നയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുകയില്ല, അദ്ദേഹത്തെ നേരിട്ട് കണ്ടത് പോലുമില്ല. എനിക്ക് അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് അറിയാം, അത്ര മാത്രം'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP