1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr

Sep / 2019
17
Tuesday

ബൈജൂസ് ആപ്പ് സ്ഥാപകൻ റീബിൽഡ് കേരള ഇൻഷ്യേറ്റീവിൽ വിദ്യാഭ്യാസ ഉപദേശകനാകുന്നെന്ന പ്രചരണവും പൊളിയുന്നു; ബൈജു രവീന്ദ്രൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിയത് കഴിഞ്ഞ വർഷം; ഹരീഷ് വാസുദേവൻ ഉൾപ്പെടെ നടത്തിയ പ്രചരണങ്ങളെ പൊളിച്ചടുക്കി അദ്ധ്യാപകനായ പി പ്രേമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 20, 2019 | 03:26 PM IST | Permalinkബൈജൂസ് ആപ്പ് സ്ഥാപകൻ റീബിൽഡ് കേരള ഇൻഷ്യേറ്റീവിൽ വിദ്യാഭ്യാസ ഉപദേശകനാകുന്നെന്ന പ്രചരണവും പൊളിയുന്നു; ബൈജു രവീന്ദ്രൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിയത് കഴിഞ്ഞ വർഷം; ഹരീഷ് വാസുദേവൻ ഉൾപ്പെടെ നടത്തിയ പ്രചരണങ്ങളെ പൊളിച്ചടുക്കി അദ്ധ്യാപകനായ പി പ്രേമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ വിദ്യാഭ്യാസമേഖലയെ പ്രതിനിധീകരിച്ച് ഉപദേശകനാകുന്നുവെന്ന കള്ളപ്രചരണത്തെ തുറന്നുകാട്ടി അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ക്രൗഡ് ഫണ്ടിങ് അടക്കം ആലോചിക്കാനുള്ള പൊതുസമിതിയിലെ അംഗം മാത്രമാണ് ബൈജു. ഇത് സംബന്ധിച്ച കഴിഞ്ഞ വർഷം സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നത്. കേരളം പുനർനിർമ്മിക്കാനുള്ള റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയിൽ വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് ബൈജുവിനെ ഉൾപ്പെടുത്തിയെന്ന തരത്തിൽ തിങ്കളാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ പ്രചരമുണ്ടായിരുന്നു. അഭിഭാഷകനായ ഹരീഷ് വാസുദേവൻ അടക്കമുള്ളവർ ഈ രീതിയിൽ പ്രചരിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രിമാർ, കേരളത്തിലെ മന്ത്രിമാർ, ഉന്നത ഉദ്യാഗസ്ഥർ എന്നിവർ എക്സിക്യുട്ടീവ് ആയിട്ടുള്ള കമ്മറ്റിയിൽ വിദേശത്തും സ്വദേശത്തും ഉള്ള ചില വ്യക്തിത്വങ്ങളെ പൊതുവായി ഉൾപ്പെടുത്തിയിരുന്നു. മുരളി തുമ്മാരുകുടി, എം.എ യൂസഫലി, ആലീസ് വൈദ്യൻ മുതലായ വ്യക്തികൾക്കിടയിൽ ഒരു പേരാണ് ബൈജു രവീന്ദ്രൻ. ഇത് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവാണെന്നും ഉപദേശകനെന്ന തസ്തിക ബൈജുവിന് നൽകിയിട്ടില്ലെന്നുമാണ് റീബിൽഡ് കേരളയുടെ വെബ്സൈറ്റിലുള്ളത്. ഇക്കാര്യങ്ങൾ വിശദമായി തന്നെ പി പ്രേമചന്ദ്രൻ എന്ന അദ്ധ്യാപകൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

പി. പ്രേമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അഡ്വ: ഹരീഷ് വാസുദേവന്റെ ഒരു fb പോസ്റ്റ് ഇപ്പോൾ വൈറൽ ആണ്. എല്ലാ കൊച്ചു വാട്സ് ആപ്പ് ഗ്രൂപ്പിൽ പോലും അതുണ്ട് എന്നതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. ഹരീഷിന്റെ പോസ്റ്റിന് 450 ൽ അധികം ഷെയറുകളും 350-ൽ അധികം കമന്റുകളും 3k ലൈക്കുകളും മണിക്കൂറുകൾക്കുള്ളിൽ കിട്ടി. രാവിലെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇത് കണ്ടപ്പോൾ സംഗതി ശരിയാണല്ലോ എന്ന് തോന്നി.

അതിൽ വക്കീലിന്റെ പേരോ ചുരുക്കപ്പേരോ ഒന്നും ഉണ്ടായിരുന്നില്ല. ഇത്ര തെമ്മാടിത്തരമാണോ പിണറായി സർക്കാർ കാണിക്കുന്നത് എന്നും തോന്നി. എന്തായാലും സ്വയം വിമർശനം നല്ലതല്ലേ, അംഗമായ പുകസ ഗ്രൂപ്പിലേക്കും KSTA ഗ്രൂപ്പിലേക്കും അപ്പോൾ തന്നെ വിട്ടു.

പിന്നെയാണ് മലയാള ഐക്യവേദി ഗ്രൂപ്പിൽ അഡ്വ: ഹരീഷ് വാസുദേവൻ എഴുതുന്നു എന്ന് ആധികാരികമായി ആ പോസ്റ്റ് കണ്ടത്. അപ്പോൾ വെറുതെ തോന്നി ഒന്ന് റീബിൽഡ് കേരള സൈറ്റിൽ കയറി ഉത്തരവിന്റെ അധികാരികത ഉറപ്പു വരുത്താം. ആദ്യപടിയായി നമ്മൾ ഫോർവേഡിയ സംഗതി ഡിലിറ്റ് ആൾ കൊടുത്തു പിൻവലിച്ചു.

അരമണിക്കൂറോളം തിരഞ്ഞിട്ടും പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സകല ലിങ്കിൽ പോയിട്ടും അടുത്ത കാലത്തൊന്നും വക്കീൽ പറയുന്ന ബൈജുവിനെ വിദ്യാഭ്യാസ ഉപദേശകൻ ആക്കുന്ന ഓർഡർ കണ്ടു കിട്ടിയില്ല. തിരച്ചിലിനൊടുവിൽ 2018 പ്രളയകാലത്ത് ആ ഒക്ടോബറിൽ സർക്കാർ പുറത്തിറക്കിയ ഒരു കമ്മറ്റിയെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ വാർത്ത ശ്രദ്ധയിൽ പെട്ടു. അതും പൊക്കിയാണോ ഹരീഷ് ഇപ്പോൾ വന്നിരിക്കുന്നത് എന്ന് അമ്പരന്നു.

റീബിൽഡ് കേരളയിൽ വിദ്യാഭ്യാസം എന്ന മേഖലയേ ഇല്ല എന്ന് ഇതിനിടയിൽ മനസ്സിലാക്കിയിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിമാർ, കേരളത്തിലെ മന്ത്രിമാർ, ഉന്നത ഉദ്യാഗസ്ഥർ എന്നിവർ എക്സിക്യുട്ടീവ് ആയിട്ടുള്ള കമ്മറ്റിയിൽ വിദേശത്തും സ്വദേശത്തും ഉള്ള ചില വ്യക്തിത്വങ്ങളെ പൊതുവായി ഉൾപ്പെടുത്തിയിരുന്നു.

മുരളി തുമ്മാരുകുടി, എം എ യൂസഫലി, ആലീസ് വൈദ്യൻ മുതലായ വ്യക്തികൾക്കിടയിൽ ഒരു പേരാണ് ബൈജു രവീന്ദ്രൻ. വക്കീലിന് നമ്മളെക്കാൾ രേഖകൾ കിട്ടാൻ എളുപ്പമുള്ളതുകൊണ്ട് സംഘടിപ്പിച്ച പുതിയ രേഖയാണ് കൈയിലുള്ളത് എന്ന ഉറപ്പ് അപ്പാഴും ഉണ്ടായിരുന്നു. ഈ സംശയങ്ങൾ ഉന്നയിച്ചും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും ഹരീഷിന്റെ fb പോസ്റ്റിനു താഴെ വിനീതമായി ഒരു കമന്റിട്ട് കാത്തിരുന്നു. ഇപ്രകാരം:

'കഴിഞ്ഞ വർഷം ഉണ്ടാക്കിയ Adviosry committee യെക്കുറിച്ചാണോ ഇപ്പോൾ ചർച്ച? അല്ല ഇപ്പോൾ പുതിയ കമ്മറ്റി ഉണ്ടാക്കിയോ? അതിൽ വിദ്യാഭ്യാസത്തിന് ഇന്നവർ എന്ന് പറയുന്നുണ്ടോ? വസ്തുതകൾ അറിയാൻ മാത്രം. എന്നിട്ട് ഫോർവേഡ് ചെയ്യണം.
കഴിഞ്ഞ വർഷത്തെ ഇന്ത്യൻ എക്സ്പ്രസ് വാർത്ത Oct 2018.

There will alos be prominent names representing various sectors like young entrepreneur Byju Raveendran of Byju's App, former HUDCO chairman V Suresh, Alice Vaidyan, NRK businessman M A Yusuffali, K P Kannan of CDS and Muralee Thummarukudy. The panel will provide necessary advice and overall guidance for various projects. The first meeting of the panel will be on October 22.

ഇത് ഇപ്പോൾ വന്ന ഉത്തരവാണോ പഴയതാണോ എന്നതിന് ഹരീഷ് ഒരു മറുപടി നൽകണം എന്ന് അഭ്യർത്ഥിക്കുന്നു. മാത്രമല്ല വിദ്യാഭ്യാസ മേഖലയിലെ ഉപദേശത്താനാണ് എന്ന അർത്ഥത്തിൽ പട്ടിക പെടുത്തിയിട്ടുണ്ടോ എന്നതിനും. പ്ലീസ്.'

ക്ഷമ ഇല്ലാത്തതു കൊണ്ട് അര മണിക്കൂർ കഴിഞ്ഞ് ഒരു റിമൈൻഡറും ഇട്ടു. ഹരീഷിന്റെ മറുപടി കണ്ട് സത്യത്തിൽ ഞെട്ടിപ്പോയി. അത് ഇങ്ങനെ.

'ഉത്തരവ് പഴയത് തന്നെ. ശ്രീ.ബൈജുവിന് അന്താരാഷ്ട്ര നയതന്ത്രത്തിലും ദുരന്തലഘൂകരണത്തിലും ഒന്നും വൈദഗ്ധ്യം ഉള്ളതായി അറിയില്ല. വിദ്യാഭ്യാസ മേഖലയിൽ നിന്ന് ബൈജു എന്നൊരു വാർത്ത കണ്ടു. GO യിൽ കാറ്റഗറി ഉണ്ടോ എന്നറിയില്ല.'

രണ്ടു വിഷയങ്ങൾ ഇക്കാര്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടു മാത്രമാണ് ഇക്കാര്യങ്ങൾ ഒരു പോസ്റ്റ് ആക്കുന്നത്. കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു പൈ നൽകരുത്, ഇതെല്ലാം പിണറായി വിജയന്റെ ഏകാധിപത്യവും താന്തോന്നിത്തവും ആണ് എന്ന സംഘി സാഹിത്യം ഒരു വിധം ഇടത്തരക്കാരിൽ ഒക്കെ എത്തിയിട്ടുണ്ട്.

അഡ്വ. ഹരീഷ് വാസുദേവൻ തന്നെ വീഡിയോ വഴിയും എഴുതിയും ബോധാവത്കരിച്ചിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയ മുന്നേറ്റങ്ങൾ സംഭാവനയിൽ ഉണ്ടായില്ല. സാലറി ചാലഞ്ച് ഇല്ലെങ്കിലും സഹായിക്കാൻ പുഷ്പം പോലെ കഴിയുന്ന ഉദ്യോഗസ്ഥർ മുട്ടാപ്പോക്ക് ന്യായത്തിൽ അഭയം കണ്ടെത്തി. ഇതിലൂടെ ഒന്നാന്തരം ഒരു ന്യായമാണ് ഹരീഷ് അത്തരക്കാർക്ക് നൽകിയത്. പ്രത്യേകിച്ചും കേരളത്തിലെ വലിയ വിഭാഗം അദ്ധ്യാപകർക്ക്.

രണ്ടാമത്തെ കാര്യം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു ഓർഡർ ആണെന്ന് അറിഞ്ഞിട്ടും അത് മറച്ച് വെച്ച് പുതിയ തീരുമാനം ഇതാ വന്നിരിക്കുന്നു എന്ന ഭാവത്തിൽ അദ്ദേഹം അത് ചെയ്തത് സ്വന്തം വാദങ്ങൾക്ക് ബലം കിട്ടാനുള്ള വക്കീലന്മാരുടെ സ്വാഭാവികമായ ഒരു അടവ് നയം ആകാം.

അതിലെ ചതി, ബൈജുവിനെ വിദ്യാഭ്യാസ ഉപദേശകനാക്കിയത് ഹൃദയകുമാരി ടീച്ചറെയും ആർ വി ജി മേനോനെയും പോലുള്ള വരെ മാറ്റിനിർത്തിയാണ് എന്ന സ്വയം കണ്ടെത്തലാണ്. വിദ്യാഭ്യാസ ഉപദേശകൻ ആയല്ല ബൈജുവിനെ നിയമിച്ചത് എന്നത് വ്യക്തമാണല്ലോ. Crowd Funding അടക്കം ആലോചിക്കാനുള്ള ഒരു പൊതുസമിതിയിലെ അംഗം മാത്രമാണ് ബൈജു. അത് ഒരു കേട്ടുകേൾവിയെ മാത്രം വിശ്വസിച്ചതാണ് എന്ന ഹരീഷിന്റെ വിനീതത്വം പക്ഷേ നൂറുക്കണക്കിന് സർക്കാർ വിരുദ്ധകമന്റുകൾക്ക് അപ്പോഴേക്കും വഴിവെച്ചിരുന്നു.

സത്യാനന്തരകാലത്തെ ലീലാ വിലാസങ്ങളിൽ പ്രിയപ്പെട്ട വക്കീലും അഭിരമിക്കാൻ തുടങ്ങിയോ? മറ്റെല്ലാത്തിലും വ്യാജങ്ങൾ ആയിക്കോളൂ, പക്ഷെ അത് ഇതിന്മേൽ വേണോ?

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
ഭർത്താവ് ഗൾഫിൽ നിന്ന് പലപ്പോഴായി അയച്ച് കൊടുത്ത പണം ഭാര്യ നൽകിയത് ആൺസുഹൃത്തിന്; സ്വർണം ബാങ്കിൽ പണയം വെച്ച് പണം എടുത്തതും സ്വന്തം ആവശ്യത്തിന്; പൊലീസിൽ പരാതി നൽകിയപ്പോൾ ഭർത്താവ് തന്നെ പീഡിപ്പിക്കുകയും സ്വർണം മുക്കിയ ആളായും മാറി; ഏഴ് വർഷത്തിന് ശേഷം എല്ലാ പണിയും ഒപ്പിച്ചത് ഭാര്യയാണെന്ന് കണ്ടെത്തിയത് കോടതി; കോഴിക്കോട് സ്വദേശിക്ക് കേസ് കാരണം നഷ്ടമായത് ഗൾഫിലെ ജോലിയും ഏഴ് വർഷവും
കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്നത് മോറൽ സയൻസ്; എന്നിട്ടും പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം വായിച്ചത് കേട്ടപ്പോൾ ഇംഗ്ലീഷ് അറിയില്ലെന്ന അദ്ധ്യാപികയുടെ മൊഴി കേട്ട് ഞെട്ടിയത് കോടതിയും; അഭയ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പം ഇംഗ്ലീഷിലെ പെരുമാറ്റചട്ടവും തന്ത്രപരമായി നൽകിയപ്പോൾ സിസ്റ്റർ സുദീപ വായിച്ചത് കള്ളക്കളിക്ക് തെളിവായി; സിസ്റ്റർമാരുടെ ഒളിച്ചോട്ടം സ്ഥിരമെന്ന് പറഞ്ഞ ആനി ജോണിനും കിട്ടി താക്കീത്; അഭയക്കേസിൽ പ്രതീക്ഷ കന്യാസ്ത്രീകളുടെ കള്ളത്തരം പൊളിച്ച സിബിഐ കോടതിയിൽ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര