Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിഷയത്തിലെ പിന്തിരിപ്പൻ നിലപാട് ശശി തരൂരിന് തിരിച്ചടിയാകും; കൊട്ടിഘോഷിക്കുന്ന കുമ്മനം ബിജെപിയുടെ സ്ഥാനാർത്ഥിയായത് ലാലേട്ടനും സുരേഷ്‌ഗോപിക്കും താൽപര്യമില്ലാത്തതുകൊണ്ട് മാത്രം; തിരുവനന്തപുരത്ത് പോരാട്ടം ഇടത് വലത് മുന്നണികൾ തമ്മിൽ; തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നറിയാവുന്ന ദിവാകരൻ തിരുവനന്തപുരത്ത് ജയിച്ചേക്കാമെന്ന് എൻഎസ് മാധവൻ

ശബരിമല വിഷയത്തിലെ പിന്തിരിപ്പൻ നിലപാട് ശശി തരൂരിന് തിരിച്ചടിയാകും; കൊട്ടിഘോഷിക്കുന്ന കുമ്മനം ബിജെപിയുടെ സ്ഥാനാർത്ഥിയായത് ലാലേട്ടനും സുരേഷ്‌ഗോപിക്കും താൽപര്യമില്ലാത്തതുകൊണ്ട് മാത്രം; തിരുവനന്തപുരത്ത് പോരാട്ടം ഇടത് വലത് മുന്നണികൾ തമ്മിൽ; തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നറിയാവുന്ന ദിവാകരൻ തിരുവനന്തപുരത്ത് ജയിച്ചേക്കാമെന്ന് എൻഎസ് മാധവൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽഡിഎഫ് വിജയിക്കുമെന്ന് സാഹിത്യകാരനായ എൻഎസ് മാധവന്റെ ട്വീറ്റ്.'തിരുവനന്തപുരത്ത് വിജയം എൽഡിഎഫിനാകും, സി ദിവാകരൻ ജയിക്കും. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. കുമ്മനത്തെ യുവാക്കൾ തള്ളിക്കളയും' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിച്ച പിന്തിരിപ്പൻ നിലപാട് ശശി തരൂരിന് ദോഷമാകുമെന്നാണ് എൻ എസ് മാധവന്റെ നിഗമനം. 2014 ൽ തരൂരിനൊപ്പം നിന്ന തിരുവനന്തപുരത്തെ ഗ്രാമമണ്ഡലങ്ങൾ ഇത്തവണ സി ദിവാകരനൊപ്പം നിൽക്കും.

കുമ്മനം മണ്ഡലത്തിലെ ബിജെപിയുെട ഫസ്റ്റ് ചോയിസ് സ്ഥാനാർത്ഥി പോലും ആയിരുന്നില്ല. മോഹൻ ലാൽ സുരേഷ് ഗോപി എന്നിവരെയാണ് ബിജെപി പരിഗണിച്ചിരുന്നത്.അവരെ രണ്ട് പേരെയും കിട്ടാത്തുകൊണ്ട് മാത്‌രമാണ് കുമ്മനത്തിന് നറുക്ക് വീണതും. കുമ്മനത്തിന് ബിജെപിക്ക് വേണ്ടി നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ അധികമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും എൻ എസ് മാധവൻ പറയുന്നു.

തിരുവനന്തപുരം പാര്‌ലമെന്റ് മണ്ഡലത്തിലെ കണക്കുകൾ നിരത്തിയാണ് എൻഎസ് മാധവന്റെ ട്വീറ്റ്. 2014ൽ വളരെ കുറച്ച് ഭൂരിപക്ഷമാണ് സശി തരൂരിന് രാജഗോപാലിന് എതിരെ ലഭിച്ചത്. പിന്നോക്ക വിഭാഗം ഭൂരിപക്ഷമായ പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലെ വോട്ടുകാളാണ് ശശി തരൂരിനെ വിജയിപ്പിച്ചത്. നഗരമണ്ഡലങ്ങളായ വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം എന്നിവിടങ്ങളിൽ നിന്ന് രാജഗോപാലിന് ലഭിച്ച ലീഡ് മറികടക്കാൻ തരൂരിനെ സഹായിച്ചതും ഈ വോട്ടുകാളാണ്.

ശബരിമല വിഷയത്തിൽ സ്വീകരിച്ച പിന്തിരിപ്പൻ നിലപാട് ശശി തരൂരിനെപൊലെ ഒരാളിൽ നിന്ന് ആരു പ്രതീക്ഷിച്ചതുമല്ല. അതുകൊണ്ട് തന്നെ അത് ദോഷം ചെയ്യും. യുവാക്കൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് തരൂരിന് ഒപ്പം നിൽക്കാൻ സാധ്യത ഇല്ല. മണ്ഡത്തിലെ സവർണ വിഭാഗത്തിന്റെ വോട്ടുകള് ബിജെപിക്ക് തന്നെ ലഭിക്കും. എന്നാൽ മറുവശത്ത് സി ദിവാകരനെ നോക്കിയാൽ തെരഞ്ഞെടുപ്പുകൾ വിജയിക്കാനുള്ള തന്ത്രം നന്നായി അറിയുന്ന വ്യക്തിയാണ് ദിവാകരൻ.മണ്ഡലത്തിലെ ഒന്നരലക്ഷം യുവാക്കളുടെ വോട്ട് വളരെ നിർണായകമാണ്. സി ദിവാകരൻ പരാജയമറിയാത്ത വ്യക്തിയാണ് എന്നതും പ്രത്യേകതയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP