Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്മൾ അവർ എന്ന രീതിയിൽ ഒരു കൂട്ടർ സമൂഹത്തെ ബൗദ്ധികമായും വൈകാരികമായും ഭിന്നിപ്പിക്കുമ്പോൾ മതേതരവാദികൾ എന്ത് ചെയ്യണം? അവർ ഏന്തെങ്കിലും ഒരു വശത്തെ അന്ധമായി പിന്തുണച്ചാൽ ഈ കൺസോളിഡേഷൻ ശക്തിപ്പെടും; അത് ഇന്ത്യയിൽ മുഴുവൻ സംഭവിക്കുന്നു..ഒപ്പം കേരളത്തിലും സംഭവിക്കുന്നു; ബിജെപി വിൽക്കുന്ന പൊളിറ്റിക്‌സ് എന്താണ്? സി.രവിചന്ദ്രന്റെ വൈറലായ വീഡിയോ ഇങ്ങനെ

നമ്മൾ അവർ എന്ന രീതിയിൽ ഒരു കൂട്ടർ സമൂഹത്തെ ബൗദ്ധികമായും വൈകാരികമായും ഭിന്നിപ്പിക്കുമ്പോൾ മതേതരവാദികൾ എന്ത് ചെയ്യണം? അവർ ഏന്തെങ്കിലും ഒരു വശത്തെ അന്ധമായി പിന്തുണച്ചാൽ ഈ കൺസോളിഡേഷൻ ശക്തിപ്പെടും; അത് ഇന്ത്യയിൽ മുഴുവൻ സംഭവിക്കുന്നു..ഒപ്പം കേരളത്തിലും സംഭവിക്കുന്നു; ബിജെപി വിൽക്കുന്ന പൊളിറ്റിക്‌സ് എന്താണ്? സി.രവിചന്ദ്രന്റെ വൈറലായ വീഡിയോ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തീവ്രദേശീയത ചേർന്ന ഹിന്ദുത്വവാദം ഇന്ത്യയിൽ ഒട്ടാകെ വ്യാപിക്കുകയും കേരളത്തിലടക്കം സംഘപരിവാർ ശക്തികൾക്ക് വലിയ വോട്ടുവർധന ഉണ്ടാവുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തിൽ മതേതര വാദികൾ എന്താണ് ചെയ്യേണ്ടത്. മതേതര വാദികൾ ഒരു പക്ഷത്തേക്ക് ചാഞ്ഞാൽ അത് സംഘപരിവാറിന് തന്നെയാണ് ഗുണം ചെയ്യുകയെന്ന് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ വ്യക്തമാക്കുന്നു. രണ്ടുവർഷം മുമ്പ് നടത്തിയ പ്രസംഗത്തിൽ, മത ധ്രുവീകരണം കേരളത്തിലും സംഭവിക്കുന്നു എന്ന് അദ്ദേഹം വ്യകതമാക്കുന്നുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വീഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സി രവിചന്ദ്രന്റെ വീഡിയോ ഇങ്ങനെയാണ്:

'ബിജെപി വിൽക്കുന്ന പൊളിറ്റിക്ക്സ് ഏത് പൊട്ടനും മനസ്സിലാവും. ഹിന്ദുക്കൾ എന്നത് ചാഞ്ഞു കിടക്കുന്ന മരമാണ്. ചാടിക്കയറാൻ എളുപ്പമാണ്. മറ്റവർ ഓർഗനൈസ്ഡ് ആണ്. അവരെ പ്രീതിപ്പെടുത്താനും പ്രീണിപ്പിക്കാനും ആളുണ്ട്. ഈ ഒറ്റ കാർഡുവച്ചാണ് അവർ അവരുടെ വോട്ടിങ്ങ് ശതമാനം കൂട്ടിക്കൂട്ടി വരുന്നത്.

വർഗീയ ധ്രുവീകരണം എന്നത് വികാരം ഇളക്കിയാണ് നടക്കുന്നത്. ഉദാഹരണമായി യുപിയുടെ കാര്യം എടുക്കാം. യുപിയിൽ എങ്ങനെയാണ് കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ ( 2014ൽ) ബിജെപി 73 സീറ്റ് നേടിയത്. അവിടെ മായാവതിയുടെ ഭരണത്തെ തുറന്നുകാട്ടിക്കൊണ്ടോ, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ചതുകൊണ്ടോ ആണോ, അല്ല. ഗസ്സിയബാദ് കൂട്ടക്കൊലകൾ, വർഗീയ ലഹളകൾ, ... വർഗീയ ലഹളകളൊക്കെ പെട്ടെന്ന് നടത്തുമ്പോൾ വോട്ടും കൺസോളിഡേഷനും ഇങ്ങ് പോരും. നിങ്ങളുടെ പോളിസികളും വികസനകാര്യങ്ങളുമൊക്കെ പറഞ്ഞ് ജനങ്ങളെ കൺവിൻസ് ചെയ്യിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അതിന് ലഘുലേഖകൾ അടിക്കണം, പത്രസമ്മേളനം നടത്തണം, പ്രചാരണം നടത്തണം, ഒരുപാട് കാര്യങ്ങളുണ്ട്. ബുദ്ധിമുട്ടാണ്. എന്നാലും ജനങ്ങളുടെ തലയിൽ പെട്ടന്നങ്ങോട്ട് ക്ലിക്ക് ചെയ്യണമെന്നില്ല. പക്ഷേ വർഗീയത പറഞ്ഞാലോ. ഒരു കുളത്തിൽ അൽപ്പം നഞ്ചുവിതറിയിട്ട് മീൻ പിടിക്കുന്നപോലെയാണിത്. ചൂണ്ടയിട്ട് മീൻപിടിക്കാനിരുന്നാൽ ഒരുപാട് സമയം എടുക്കും. ചിലപ്പോൾ കിട്ടിയില്ല എന്നും വരാം. എന്നാൽ അൽപ്പം വിഷം കലക്കിക്കഴിഞ്ഞാൽ മീനൊക്കെയിങ്ങനെ ചത്തുപൊന്തും. കൊട്ടക്കണക്കിന് വാരിക്കൊണ്ടുപോകാം. അതാണ് ഈ വർഗീയ ലഹളയിലൂടെ അവർ സാധിക്കുന്നത്.

വർഗീയ ലഹളയിലുടെ അവർ ഉദ്ദേശിക്കുന്നത് വർഗീയ ധ്രുവീകരണമാണ്. അതായത് ഒരു സ്ഥലത്തേക്ക് വോട്ടുകൾ എല്ലാം കൺസോളിഡേറ്റ് ചെയ്യപ്പെടുക. ഉദാഹരണമായി ബിഎസ്‌പിയുടെ കാര്യമെടുക്കുക. ബിഎസ്‌പി കഴിഞ്ഞ ഇലക്ഷനിൽ ( 2014ലെ) 19.8 ശതമാനം വോട്ടുനേടിയിട്ടും അവർക്ക് ഒറ്റ സീറ്റുപോലും കിട്ടിയിട്ടില്ല. എന്താണ് അവിടെ സംഭവിച്ചത്. കമ്യൂണൽ കൺസോളിഡേഷൻ തന്നെ. നമ്മൾ, അവർ എന്ന വികാരം ഉണർത്തിയാണ് ഇത് ഉണ്ടാകുന്നത്. നമ്മൾ അവർ എന്ന രീതിയിൽ ഒരു കൂട്ടർ സമൂഹത്തെ ബൗദ്ധികമായും വൈകാരികമായും ഭിന്നിപ്പിക്കുമ്പോൾ, മതേതരവാദികൾ എന്ത് ചെയ്യണം. അവർ ഏന്തെങ്കിലും ഒരു വശത്തെ അന്ധമായി പിന്തുണച്ചാൽ, ഈ കൺസോളിഡേഷൻ ശക്തിപ്പെടും. അത് ഇന്ത്യയിൽ മുഴുവൻ സംഭവിക്കുന്നു..കേരളത്തിലും സംഭവിക്കുന്നു'.'- സി രവിചന്ദ്രൻ വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP