Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെൻസിടിച്ച് ബൈക്കിൽ നിന്നും തെറിച്ച് വീണ് കാറിന്റെ കീഴിൽപെട്ട് ഉരസി നീങ്ങി! അപകടത്തിൽപെട്ട ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടത് കണ്ട് ഞെട്ടി ലോകം; അപകട കാരണം ബൈക്ക് ഓടിച്ച യുവാവിന്റെ അശ്രദ്ധയും ബെൻസിന്റെ 'മിന്നൽ വേഗവും'; കണ്ടു നിൽക്കുന്നവരുടെ നെഞ്ചിടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

ബെൻസിടിച്ച് ബൈക്കിൽ നിന്നും തെറിച്ച് വീണ് കാറിന്റെ കീഴിൽപെട്ട് ഉരസി നീങ്ങി! അപകടത്തിൽപെട്ട ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടത് കണ്ട് ഞെട്ടി ലോകം; അപകട കാരണം ബൈക്ക് ഓടിച്ച യുവാവിന്റെ അശ്രദ്ധയും ബെൻസിന്റെ 'മിന്നൽ വേഗവും'; കണ്ടു നിൽക്കുന്നവരുടെ നെഞ്ചിടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

റോഡിൽ വാഹനത്തിലൂടെ യാത്ര ചെയ്യുമ്പോൾ കൃത്യതയില്ലെങ്കിൽ അപകടം ഉറപ്പാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. രാജ്യത്തെ റോഡുകളിലെ സിസിടിവികളിൽ ദിനവും പതിയുന്ന അപകട പരമ്പരകൾ കണ്ടാൽ തന്നെ റോഡിലെ അശ്രദ്ധ എത്രത്തോളമുണ്ടെന്ന് മനസിലാകും. ഈ അവസരത്തിലാണ് ബൈക്ക് യാത്രികരായ ദമ്പതികളെ ബെൻസ് എസ് യുവി ഇടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. കാണുന്ന ആർക്കും നെഞ്ചിൽ ഒരു മിന്നൽ പിണർ വരുത്തുന്ന വീഡിയോയാണിത്.

ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധയാണ് അപകടത്തിന് പിന്നിലെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. റോഡിൽ അങ്ങോട്ട് തിരിയണോ അതോ ഇങ്ങോട്ട് തിരിയണോ എന്ന് ആലോചിച്ചിരിക്കുമ്പോഴേക്കും പിറകിലും വാഹനങ്ങൾ വരുന്നുണ്ട് എന്ന ഓർമ്മ ആദ്യം വേണമെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. ബെംഗലൂരു ഹൈവേയിൽ വച്ചാണ് സംഭവമുണ്ടായതെന്നാണ് സൂചന.

നേരെയുള്ള റോഡിൽ വന്ന ബൈക്ക് ആദ്യം വലത്തോട്ട് തിരിച്ച് പിന്നെ ഇടത്തോട്ട് തന്നെ തിരിക്കുന്നതാണ് അപകടം ക്ഷണിച്ചു വരുത്തിയത്. ബൈക്കിന് പിന്നിൽ പാഞ്ഞെത്തിയ ബെൻസ് കാറാണ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കുകാരന്റെ അശ്രദ്ധയും കാറിന്റെ അമിതവേഗവും അപകടത്തിന് പിന്നിലുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP