Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മണിയറവിട്ട് മൈതാനത്തേക്കോടിയ മണവാളനെ തേടി സാക്ഷാൽ കേന്ദ്ര കായിക മന്ത്രി ! റിദ്വാന്റെ ഫുട്‌ബോളിനോടുള്ള സമർപ്പണം കണ്ട് അത്ഭുതപ്പെട്ടെന്നും കല്യാണദിവസം ഫുട്‌ബോളിനായിറങ്ങിയ ആത്മാർത്ഥതയെ പ്രശംസിക്കുന്നുവെന്നും രാജ്യവർധൻ റാത്തോറിന്റെ ട്വീറ്റ് ; കായിക പ്രേമിയെ കാണാനുള്ള കായിക മന്ത്രിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഫുട്‌ബോൾ സ്‌നേഹികൾ

മണിയറവിട്ട് മൈതാനത്തേക്കോടിയ മണവാളനെ തേടി സാക്ഷാൽ കേന്ദ്ര കായിക മന്ത്രി ! റിദ്വാന്റെ ഫുട്‌ബോളിനോടുള്ള സമർപ്പണം കണ്ട് അത്ഭുതപ്പെട്ടെന്നും കല്യാണദിവസം ഫുട്‌ബോളിനായിറങ്ങിയ ആത്മാർത്ഥതയെ പ്രശംസിക്കുന്നുവെന്നും രാജ്യവർധൻ റാത്തോറിന്റെ ട്വീറ്റ് ; കായിക പ്രേമിയെ കാണാനുള്ള കായിക മന്ത്രിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഫുട്‌ബോൾ സ്‌നേഹികൾ

മറുനാടൻ ഡെസ്‌ക്‌

മഞ്ചേരി: ആദ്യരാത്രിയിൽ മണിയറ വിട്ട് ഫുട്‌ബോൾ കളിക്കാനായി മൈതാനത്തേക്കോടിയ റിദ്വാന്റെ കഥ സമൂഹ മാധ്യമത്തിൽ വൈറലായതിന് പിന്നാലെ കായിക പ്രേമിയെ കാണാനുള്ള ആഗ്രഹവുമായി സാക്ഷാൽ കേന്ദ്ര കായിക മന്ത്രി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് മന്ത്രിയും ഒളിമ്പ്യനുമായ രാജ്യവർധൻ റാത്തോർ ആഗ്രഹം തുറന്ന് പറഞ്ഞത്.റിദ്വാന്റെ ഫുട്ബോളിനോടുള്ള സമർപ്പണം കണ്ട് അത്ഭുതപ്പെട്ടുവെന്നും കല്യാണദിവസം കളിക്കാൻ ഇറങ്ങിയ റിദുവിന്റെ ആത്മാർത്ഥയെ പ്രശംസിക്കുന്നുവെന്നും റാത്തോർ  ട്വീറ്റ് ചെയ്തു.

റിദ്വാനെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ ഇതിനായുള്ള അവസരമൊരുക്കുന്ന തിരക്കിലാണ് ഫുട്‌ബോളിനെയും റിദ്വാനേയും ജീവന് തുല്യം സ്‌നേഹിക്കുന്ന സുഹൃത്തുക്കൾ. വണ്ടൂരിൽ നടന്ന സെവൻസ് മത്സരത്തിനിടയിലാണ് ഫിഫാ മഞ്ചേരി താരം റിദുവാൻ ഉഷാ തൃശൂരിനെതിരെ മത്സരിക്കാനെക്കിയത്. ഭാര്യയുടെ അനുവാദം വാങ്ങിയാണ് റിദു എത്തിയത്.

ഫുട്‌ബോൾ പ്രേമി നിമിഷങ്ങൾക്കകം താരമായപ്പോൾ

ദാമ്പത്യ ജീവിതത്തിന്റെ ആരംഭത്തിൽ തന്നെ തന്റെ ഫുട്ബോൾ പ്രണയം ജീവിത സഖിയെ വിസിൽ മുഴക്കിയറിയിച്ച മലപ്പുറത്തെ റിദ്വാൻ നിമിഷങ്ങൾക്കകമാണ് സമൂഹ മാധ്യമത്തിൽ താരമായത്. വണ്ടൂർ ഐലാശേരി സ്വദേശിയായ ഈ യുവാവിന് കല്ല്യാണ ദിനത്തേക്കാൾ പ്രധാനം ഫുട്ബോൾ സെമിഫൈനലിന്റെ കാഹളം മുഴങ്ങിയ ദിനം തന്നെയായിരുന്നു.റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിൽ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് വിവാഹിതരായത്. എന്നാൽ അതേ ദിവസം രാത്രി തന്നെയാണ് വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനൽ മത്സരം നടക്കുന്നത് എന്ന കാര്യം കല്യാണത്തിനിനായി ഒരുങ്ങുമ്പോഴാണ് അറിയുന്നത്. അതും സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന സെമി ഫൈനൽ മത്സരം.

കല്യാണത്തിന് ഏതാനും ദിവസം മുൻപ് സ്വന്തം നാട്ടിൽ വച്ച് കളിക്കളത്തിൽ തോറ്റതിന്റെ സങ്കടവും അടുത്തതിൽ പൊരുതി കയറണമെന്നുള്ള വീറും വാശിയും നിറഞ്ഞു നിന്ന നിമിഷങ്ങളിലാണ് സെമിഫൈനൽ കാഹളം മുഴങ്ങുന്നത് തന്റെ ആദ്യ രാത്രിയിൽ തന്നെയാണെന്ന കാര്യം റിദ്വാനറിയുന്നത്. എന്നാൽ ആദ്യരാത്രിക്ക് താൽകാലിക മായി റെഡ് കാർഡ് കാട്ടി റിദ്വാൻ കളിക്കളത്തിലേക്കിറങ്ങാൻ നിശ്ചയിച്ചു.

വധുവിനോടും ഇക്കാര്യം സൂചിപ്പിച്ചു. ഞായാറാഴ്‌ച്ച വൈകിട്ട് ആറുമണിയോടെ വിവാഹത്തിന്റെ ചടങ്ങുകൾ കഴിഞ്ഞതും കുട്ടികൾ സ്‌കൂൾ വിടുമ്പോൾ കുതിക്കുന്നതു പോലെ റിദ്വാൻ നേരെ ഗ്രൗണ്ടിലേക്ക് ഒറ്റപ്പോക്ക്. ഫിഫ മഞ്ചേരിയെ ആത്മവിശ്വാസത്തോടെ നയിച്ച ഈ പടനായകന്റെ വീര്യത്തിന് മുൻപിൽ പ്രതിരോധ നിരയ്ക്ക് ഫുട്ബോളിൽ പറ്റിയ മൺതരിയെ പോലും ഗോൾ വലയ്ക്ക് സമീപം എത്തിക്കാൻ സാധിച്ചില്ല. ഒരു ഗോൾ വിജയത്തിൽ മഞ്ചേരിയുടെ ചുണക്കുട്ടികൾ ഫൈനലിലുമെത്തി.

കോയമ്പത്തൂർ നെഹ്‌റു കോളജിലെ എംബിഎ വിദ്യാർത്ഥിയായിരിക്കുമ്പോൾ നാട്ടിലെ സെവൻസ് മത്സരങ്ങളിൽ പങ്കെടുക്കാൻ കോളജിൽ നിന്നു കിലോമീറ്ററുകളോളം ബൈക്കോടിച്ചെത്തിയ ചരിത്രവും റിദ്വാനുണ്ട്. ഇത്തരത്തിൽ വീട്ടുകാരറിയാതെ കളിക്കളത്തിലേക്കും തിരിച്ച് കോളേജിലേക്കും പോയ ചരിത്രവും ഒട്ടേരെ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP