Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

''ആകാശത്തൂടെ പോകുന്ന പണികൾ ഏണി വച്ചു വാങ്ങിക്കുക എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് സുനിത': കാൻസർ ഇല്ലാത്ത യുവതിക്ക് വേണ്ടി ചാരിറ്റിയുടെ പേരിൽ പണം പിരിച്ചപ്പോൾ പിടിച്ചത് പുലിവാല്; ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നുവെന്ന് ഫേസ്‌ബുക്കിൽ തുറന്നുസമ്മതിച്ച് സുനിത ദേവദാസ്; പിരിച്ച പണം തിരിച്ചുനൽകണമെന്ന് സോഷ്യൽ മീഡിയയിൽ മുറവിളി; മറ്റൊരു തട്ടിപ്പ്കഥ ഇങ്ങനെ

''ആകാശത്തൂടെ പോകുന്ന പണികൾ ഏണി വച്ചു വാങ്ങിക്കുക എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് സുനിത': കാൻസർ ഇല്ലാത്ത യുവതിക്ക് വേണ്ടി ചാരിറ്റിയുടെ പേരിൽ പണം പിരിച്ചപ്പോൾ പിടിച്ചത് പുലിവാല്; ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നുവെന്ന് ഫേസ്‌ബുക്കിൽ തുറന്നുസമ്മതിച്ച് സുനിത ദേവദാസ്; പിരിച്ച പണം തിരിച്ചുനൽകണമെന്ന് സോഷ്യൽ മീഡിയയിൽ മുറവിളി; മറ്റൊരു തട്ടിപ്പ്കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. ഇല്ലാത്ത രോഗം അതും കാൻസർ ഉണ്ടെന്ന് പറഞ്ഞ് കുറെ മാസങ്ങളായി താൻ രോഗിയാണെന്ന് പറഞ്ഞ് ആളെ പറ്റിക്കുക. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ ഫണ്ട് സമ്പാദിച്ച് തട്ടിപ്പ് നടത്തുക. കാൻസർ രോഗികളുടേതായ 'അതിജീവനം' ഗ്രൂപ്പിൽ നടന്ന ഈ തട്ടിപ്പ് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. തനിക്ക് ക്യാൻസറാണെന്നും കുടുംബത്തിന്റെ ദയനീയ അവസ്ഥയും അടക്കം വിവരിച്ച് ഫേസ്‌ബുക്കിൽ ഇവർ പോസ്റ്റിടുകയായിരുന്നു. ഒപ്പം, തലമുണ്ഡനം ചെയ്ത ചിത്രവും ഉണ്ടായിരുന്നു. പോരാത്തതിന് ഇടത് സഹയാത്രികയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സുനിത ദേവദാസിനെ പോലുള്ളവർ ഈ പോസ്റ്റ് ഷെയർ ചെയ്തു.

'2,85,800 രൂപ ഇതുവരെ കളക്റ്റ് ചെയ്യാൻ കഴിഞ്ഞു. മൊത്തം അഞ്ചു ലക്ഷമാണ് ഇപ്പോൾ അത്യാവശ്യം. എല്ലാവരും സഹായിക്കു.ശ്രീമോൾ മാരാരി നമ്മളുടെയൊക്കെ സുഹൃത്താണു. ക്യാൻസർ ചികിത്സയിലാണു. ഉള്ളതെല്ലാം വിറ്റ് ഇത്രയും നാൾ മുന്നോട്ട് നീങ്ങി...ഇനി ചികിത്സ മുന്നോട്ട് നീങ്ങാൻ നമ്മളുടെയൊക്കെ സഹായം ആവശ്യമുണ്ട്. സർജ്ജറി വേണം. ഒരു 100 രൂപ എങ്കിലും കഴിയുന്നവർ സഹായിക്കു.
Sujimol. & sreemol
Federal bank Ac 12750100169149..IFC code..FDRL0001275.. മാരാരിക്കുളം
Phone 7025789472''


അക്കൗണ്ട് നമ്പർ സഹിതം സുനിത പോസ്റ്റിട്ടപ്പോൾ പലരും അത് വിശ്വസിച്ചു. സഹായിക്കാൻ മുന്നോട്ടുവന്നു. അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തി. എന്നാൽ, കഴിഞ്ഞ രണ്ടുദിവസം മുൻപ് ഈ സ്ത്രീക്ക് കാൻസർ പോയിട്ട് ജലദോഷം പോലുമില്ലെന്ന മെസേജുകൾ സോഷ്യൽ മീഡിയയിൽ പരന്നു. സിജിത്ത് ഊട്ടുമടത്തിൽ എന്നയാൾ ഫേസ്‌ബുക്ക് ലൈവിൽ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പണപ്പിരിവിന് പിന്നിലെ തട്ടിപ്പ് പുറത്ത് വന്നത് .ഇതോടെ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റിട്ട സുനിത ദേവദാസ് പ്രതിരോധത്തിലായി. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തു. പണം നൽകിയവരെല്ലാം തട്ടിപ്പിനെതിരേ രംഗത്തെത്തി. വിഷയം വിവാദമായതോടെ സഹായം അഭ്യാർഥിച്ച സ്ത്രീ പോസ്റ്റ് മുക്കി. എന്നാൽ, സഹായിച്ചവരെല്ലാം പണം തിരികെ ആവശ്യപ്പെട്ട് രംഗത്തു വരുകയായിരുന്നു.

ഒക്ടോബർ 27 ന് സുനിത പിരിവ് നിർത്തുന്നതായി പോസ്റ്റിട്ടിരുന്നു. തട്ടിപ്പ് അറിഞ്ഞതുകൊണ്ടാണോ അതോ അറിയാതെയാണോ ഈ പോസ്‌റ്റെന്ന് വ്യക്തമല്ല.

ശ്രീമോൾ മാരാരിയുടെ ചികിത്സക്ക് വേണ്ടി നമ്മൾ പണം പിരിച്ചിരുന്നു.നിങ്ങളെല്ലാം സഹായിച്ചു. ഇപ്പോ ചികിത്സക്ക് അത്യാവശ്യത്തിനുള്ള പണം ആയിട്ടുണ്ട്. നമ്മൾ പിരിവ് തല്ക്കാലം നിർത്തുന്നു.പൈസയുടെ കണക്കും കാര്യങ്ങളും ഒക്കെ ശ്രീമോൾ ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം വിശദമായി പോസ്റ്റ് ഇടാം( ബാങ്ക് സ്റ്റേറ്റ്‌മെന്റും ആശുപത്രി ബില്ലുകളും ഉൾപ്പെടെ).
സഹായിച്ച എല്ലാവര്ക്കും നന്ദി ,സ്‌നേഹം ....
ഇങ്ങനെയൊക്കെയല്ലേ നമ്മൾ മനുഷ്യരാവുന്നത് ??
Sunitha Devadas October 27 ,6 pm Indian Time

ഏതായാലും ഒക്ടോബർ 29 ആയപ്പോഴേക്കും സുനിത തെറ്റ് തിരുത്തി പോസ്റ്റിട്ടു. 'അവൾ ചികിത്സ ഡോക്കുമെന്റുകൾ തന്നിരുന്നു. അതിൽ ചിലതിൽ കാൻസർ ഉണ്ടെന്നുണ്ടായിരുന്നു. ഞാൻ ചില ഡോക്ടർമാരെ കാണിച്ചിരുന്നു. എന്നാൽ ഇപ്പോ ആളുകൾ പറഞ്ഞു കേൾക്കുന്നത് ആ ചികിത്സ പേപ്പറൊക്കെ മറ്റാരുടേതോ ആയിരുന്നെന്നാണ്. ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നു. ബാക്കി വിവരങ്ങൾ ആലപ്പുഴക്കാരും മാരാരിക്കുളംകാരും കണ്ടു പിടിക്കും എന്ന് കരുതുന്നു.'

ശ്രീമോൾ മാരാരിയെക്കുറിച്ച് എനിക്ക് അറിയാവുന്നത് :

സ്ത്രീകൾ മാത്രമുള്ള വിവിധ സ്ത്രീ കൂട്ടായ്മകൾ ഉണ്ട്. അതിലുള്ള മനുഷ്യരിൽ രണ്ടു പേരാണ് ഞാനും ശ്രീമോളും ( വേറെയും ധാരാളം സ്ത്രീകൾ അതിലൊക്കെയുണ്ട്)
അവിടെ ശ്രീമോൾ നിരന്തരം കാൻസർ എന്നും കീമോ എന്നും നാലു സർജറി കഴിഞ്ഞു എന്നും കുട്ടികൾ ഇല്ല എന്നും പറഞ്ഞു പോസ്റ്റ് ഇടുമായിരുന്നു. പൈസയില്ലെന്നു പറയും. വെല്ലൂർ പോകണം എന്ന് പറയും. കോമയിലാണ് അഡ്‌മിറ്റ് ആണ് എന്ന് പറയും.
അത് വിശ്വസിച്ചു പലരും ഇവളെ കാലങ്ങളായി സാമ്പത്തികമായി സഹായിച്ചു വന്നു.

ഇക്കഴിഞ്ഞ ജൂലായിൽ അവളുടെ കൂടെ താമസമുള്ള ഒരു മനുഷ്യൻ അവളെ ഉപേക്ഷിച്ചു , ജീവിക്കാൻ നിവൃത്തിയില്ല എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു.
സ്ത്രീകൾ ആശ്വസിപ്പിച്ചു. പണം നൽകി.
ഇപ്പോ കുറച്ചു ദിവസം മുൻപ് രോഗം കഠിനമാണെന്നും അവസാന സ്റ്റേജ് ആണെന്നും ലേക്ഷോറിൽ ഹൈ ഡോസ് ആറു കീമോ വേണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് നിലവിളിയായി. ഗ്രൂപ്പിലെ പല സ്ത്രീകളും നേരിട്ട് പോയി. കണ്ടു . ആശ്വസിപ്പിച്ചു.
അത് വിശ്വസിച്ച പലരും പണം നൽകി. ചിലർ ധനസഹായം ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടു.

അതിനിടെ, ക്യാന്‌സര് രോഗികളുടെ ഗ്രൂപ്പായ 'അതിജീവനം വീ ക്യാൻ' ഗ്രൂപ്പിൽ ഒരു കൊല്ലമായി കാൻസർ രോഗിയായി അഭിനയിച്ചു ഇരിക്കുന്നുണ്ടായിരുന്നു.അവിടെയുള്ള, രോഗത്തിന്റെ ഭീകരാവസ്ഥ അറിയാവുന്നവർ ശ്രീമോളെ സപ്പോർട്ട് ചെയ്തതോടെ സർജറിക്കായി പണം പിരിക്കുവാനും പണം നൽകാനും കൂടുതൽ പേര് മുന്നോട്ട് വന്നു.

ഈ പോസ്റ്റുകൾ കണ്ട ഞാൻ ശ്രീമോളോട് കാര്യം എന്താണെന്നു ചോദിച്ചു.
അസുഖം വളരെ കൂടുതൽ ആണെന്നും ചികിത്സിക്കാൻ പണമില്ലെന്നും പറഞ്ഞു. മുൻപ് നാലു സർജറി കഴിഞ്ഞതാണ്.
ഇപ്പോ ഉടൻ വെള്ളി മുതൽ ആറു കീമോ തുടങ്ങണം അത് കഴിഞ്ഞയുടൻ വെല്ലൂരിൽ സർജറി വേണം എന്ന് പറഞ്ഞു.

പൈസ എത്ര ചെലവ് വരും എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഒരു കീമോക്ക് 32000 വച്ച് ആറു കീമോ. സർജറി കഴിഞ്ഞ തവണ ചെയ്തപ്പോൾ 286000 ആയി. ഇത്തവണയും അത്ര ആവും എന്നാണ്.

ദയ തോന്നിയ ഞാൻ ആരോ തയ്യാറാക്കിയ പോസ്റ്റ് ഒന്നെഡിറ്റ് ചെയ്തു ഷെയർ ചെയ്തു.
നമ്മളൊക്കെ പണം നൽകി.
ഇത്രയുമാണ് എനിക്ക് അറിയാവുന്നത്

അവൾ ചികിത്സ ഡോക്കുമെന്റുകൾ തന്നിരുന്നു. അതിൽ ചിലതിൽ കാൻസർ ഉണ്ടെന്നുണ്ടായിരുന്നു. ഞാൻ ചില ഡോക്ടർമാരെ കാണിച്ചിരുന്നു.
എന്നാൽ ഇപ്പോ ആളുകൾ പറഞ്ഞു കേൾക്കുന്നത് ആ ചികിത്സ പേപ്പറൊക്കെ മറ്റാരുടേതോ ആയിരുന്നെന്നാണ്.
ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നു.
ബാക്കി വിവരങ്ങൾ ആലപ്പുഴക്കാരും മാരാരിക്കുളംകാരും കണ്ടു പിടിക്കും എന്ന് കരുതുന്നു.
നന്ദി
സ്‌നേഹം
ശ്രീമോൾക്ക് പ്രത്യേകം നന്ദി..
സുനിത ദേവദാസ്

ഏതായാലും സുനിത ദേവദാസിന് അബദ്ധം പറ്റിയതാണെങ്കിലും കിട്ടിയ അവസരം മുതലാക്കി സുനിത വിരോധികൾ വാളുമായി ഇറങ്ങി.

'ഫിറോസ് കുന്നം പറമ്പിലിനെ വിമർശിച്ചു സുഹൃത്തിന് വേണ്ടി സ്വയം നന്മ മരം ആകാൻ ഇറങ്ങിയ സുനിത ദേവദാസിന് ആലപ്പുഴക്കാരി ശ്രീമോൾ മാരാരി കൊടുത്ത പണി ഇങനെ ഫേസ്‌ബുക്കിലെ കദന കഥകൾക്ക് പിന്നിൽ നടക്കുന്നത് ഭീകരമായ തട്ടിപ്പുകളോ'

മ്മളെല്ലാം ഒരുപോലെ ചതിക്കപ്പെട്ടു.. കുഞ്ഞുങ്ങൾ ഇല്ലാത്തതു കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചു എന്നും ആദ്യം ഗർഭിണിയായപ്പോൾ ഇരട്ടകുട്ടികൾ ആണെന്നറിഞ്ഞു സന്തോഷിച്ചപ്പോൾ മൂന്നാം മാസം അബോർഷൻ ആയെന്നും പിന്നെ അസുഖം മൂലം ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത അവസ്ഥ ആയെന്നും പറഞ്ഞു കരഞ്ഞവൾക്ക് ഇരുട്ടി വെളുത്തപ്പോൾ മൂന്നു മക്കളും കെട്ടിയോനും

പലർക്കും പല അസുഖങ്ങളുണ്ടാവും. സത്യാവസ്ഥ പറഞ്ഞാൽ തന്നെ ഒരുപാടു പേർ സഹായിക്കാൻ വരും. അതിനു പകരം കാൻസർ എന്നൊക്കെ വെറുതെ പറയുന്നത് എന്തു കഷ്ടമാണ്.മുമ്പുള്ള എല്ലാ reports ലും ENT ബന്ധമുള്ള ചില അസുഖങ്ങളാണ് ( മൂക്കിൽ ദശയും സൈനുസൈറ്റിസും). അന്നത്തെതല സ്‌കാനിങ്ങിൽ കാൻസറിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. പുതിയ MRI യിലും sinusitis ഉണ്ടെന്നതൊഴിച്ചാൽ വേറെ കാര്യമായൊന്നുമില്ല.EEG എന്നത് തലയുടെ മറ്റൊരു ടെസ് റ്റ് -അതും നോർമൽ . കാർഡിയോളജി ടെസ്റ്റുകളും നോർമൽ.
ഇനി ഭാവിയിൽ എന്തൊക്കെ വരും എന്നുള്ളത് നമുക്കറിയില്ല. എന്തൊക്കെ ആയാലും വേറൊരു കാൻസർ (breast cancer with brain spread) രോഗിയുടെ സ്‌കാൻ റിപ്പോർട്ട് അവരുടേതാണെന്ന് പറഞ്ഞ് എനിക്ക് അയച്ചു തന്ന അവരുടെ മാനസികാവസ്ഥ! കഷ്ടം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP