Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവൻ രക്ഷിക്കാനെത്തിയവരോട് ടി.വി മുകളിലെത്തിച്ച് തന്നാൽ മതിയെന്ന് വീട്ടമ്മ; വയോധികയായ വീട്ടമ്മയുടെ മറുപടിയിൽ കണ്ണ്തള്ളി രക്ഷാപ്രവർത്തകരും; ചെങ്ങന്നൂരിലെ രക്ഷാദൗത്യത്തിന്റെ വേറിട്ട അനുഭവം

ജീവൻ രക്ഷിക്കാനെത്തിയവരോട് ടി.വി മുകളിലെത്തിച്ച് തന്നാൽ മതിയെന്ന് വീട്ടമ്മ; വയോധികയായ വീട്ടമ്മയുടെ മറുപടിയിൽ കണ്ണ്തള്ളി രക്ഷാപ്രവർത്തകരും; ചെങ്ങന്നൂരിലെ രക്ഷാദൗത്യത്തിന്റെ വേറിട്ട അനുഭവം

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: ജീവൻ രക്ഷിക്കാൻ എത്തിയവരോട് ടി.വി മുകളിലെത്തിക്കാൻ പറഞ്ഞ വയോധികയുടെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നത്. ചെങ്ങന്നൂരിലെ പ്രളയത്തിൽ നിന്ന് നാനാ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളെയാണ് കേന്ദ്ര സേനയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷിച്ചത്. എന്നാൽ രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരും സേവാഭാരതി പ്രവർത്തരും ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിയപ്പോഴാണ് വയോധികയായ വീട്ടമ്മയുടെ അമ്പരപ്പിക്കുന്ന മറുപടി ലഭിച്ചത്.

മുട്ടറ്റം മുകളിൽ വെള്ളമുള്ള വീട്ടിൽ താൻ സുരക്ഷിതയാണെന്നായിരുന്നു വീട്ടമ്മ മറുപടി നൽകിയത്. റോഡിന്റെ ഇരുവശങ്ങളിലുമായി കൂകി വിളിച്ച് ആരെങ്കിലും തങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാണ് രക്ഷാ പ്രവർത്തകർ എത്തിയത്. ഇതിനിടയിലാണ് വയോധികയായ വീട്ടമ്മയെ രക്ഷാ പ്രവർത്തകർ കാണുന്നത്. 'കസേരയുണ്ടെങ്കിൽ രണ്ട് കസേര തരണം ഞങ്ങൾ അമ്മയെ സുരക്ഷിതമായി കൊണ്ടുപോകാം ' എന്നായിരുന്നു രക്ഷിക്കാനെത്തിയ സംഘത്തിന്റെ മറുപടി.

എന്നാൽ അത് വേണ്ട തന്റെ ടീവി വീടിന്റെ രണ്ടാം നിലയിലേക്ക് ഒന്ന് എത്തിച്ച് തന്നാൽ മാത്രം മതിയെന്നായിരുന്നു വീട്ടമ്മയുടെ മറുപടി. വീട്ടമ്മയുടെ ചോദ്യം കേട്ട് ഇവർ പകച്ചെങ്കിലും ടി.വി മാറ്റി വെച്ചു തരാം. ഞങ്ങളുടെ കൂടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തണമെന്ന് പിന്നീട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ വയോധിക ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഞാൻ ഇവിടെ സുരക്ഷിതയാണെന്നും, രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മുകളിലത്തെ നിലയിൽ കരുതിയിട്ടുണ്ടെന്നും വയോധിക മറുപടി നൽകി. ഇതോടെ രക്ഷിക്കാനെത്തിയവരും വലഞ്ഞു.സമീപത്തുള്ള എല്ലാ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ഇത് കേൾക്കാൻ കൂട്ടാക്കിയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP