Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏതെങ്കിലും ഒരു ഭാഷയിൽ വിദ്യുച്ഛക്തി എന്നെഴുതാൻ കഴിയുമോ എന്നു ചോദിച്ച് എം.എം. മണിയെ കളിയാക്കി രമേശ് ചെന്നിത്തല; എഴുതാനും വായിക്കാനുമല്ല, എല്ലാ വീടുകളിലും വിദ്യുച്ഛക്തി എത്തിക്കാനും അറിയാമെന്ന് മണി: പ്രതിപക്ഷ നേതാവിന്റെ അതിരുകടന്ന വിമർശനവും മന്ത്രിയുടെ മറുപടിയും ചർച്ചയാക്കി സോഷ്യൽ മീഡിയ

ഏതെങ്കിലും ഒരു ഭാഷയിൽ വിദ്യുച്ഛക്തി എന്നെഴുതാൻ കഴിയുമോ എന്നു ചോദിച്ച് എം.എം. മണിയെ കളിയാക്കി രമേശ് ചെന്നിത്തല; എഴുതാനും വായിക്കാനുമല്ല, എല്ലാ വീടുകളിലും വിദ്യുച്ഛക്തി എത്തിക്കാനും അറിയാമെന്ന് മണി: പ്രതിപക്ഷ നേതാവിന്റെ അതിരുകടന്ന വിമർശനവും മന്ത്രിയുടെ മറുപടിയും ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അതിരുവിട്ട പരിഹാസം. ഏതെങ്കിലും ഒരു ഭാഷയിൽ വിദ്യുച്ഛക്തി എന്നെഴുതാൻ വൈദ്യുതി മന്ത്രിക്കു കഴിയുമോയെന്നാണ് പ്രതിപക്ഷനേതാവിന്റെ കളിയാക്കൽ. അങ്ങനെയായിരുന്നുവെങ്കിൽ അദ്ദേഹത്തെ അംഗീകരിക്കാമായിരുന്നു. ഇതിന് ഉചിതമായ മറുപടിയുമായി എം.എം. മണിയും രംഗത്തെത്തി. എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും തമിക്കു കഴിയുമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ മറുപടി നല്കിയത്.

വിദ്യാഭ്യാസം കുറഞ്ഞ മന്ത്രിമാർ മുമ്പും കേരളം ഭരിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നോ മറ്റെവിടെയെങ്കിലും നിന്നോ വിദ്യാഭ്യാസത്തിന്റെ പേരിൽ ഒരു വിധ ആക്ഷേപവും മന്ത്രിമാർക്കെതിരേയോ ജനപ്രതിനിധികൾക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടില്ല. സിപിഎമ്മിലെ മുതിർന്ന സഖാവും മുൻ മുഖ്യമന്ത്രിയും ഇപ്പോൾ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ്. അച്യുതാനന്ദന് വിദ്യാഭ്യാസം നാലാം ക്ലാസുമാത്രമാണ്. വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിനെതിരേയും പ്രതിപക്ഷം പരിഹാസം ഉന്നയിച്ചിട്ടില്ല.

മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിലടക്കം പ്രകോപനപരമായ നിലപാടുകൾ സ്വീകരിക്കുന്ന മന്ത്രി മണിക്കെതിരേ ശക്തമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സോഷ്യൽ മിഡിയയിലടക്കം അദ്ദേഹത്തെ പൊളിച്ചടുക്കുന്ന വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നാടൻ ഭാഷയിലെ പ്രയോഗങ്ങൾ കടുത്ത വിമർശനങ്ങളാണ് വിളിച്ചുവരുത്താറുള്ളത്. എന്നാൽ മന്ത്രിയെ വിദ്യാഭ്യാസത്തിന്റെ പേരിൽ വിമർശിക്കാതിരിക്കാനുള്ള മര്യാദ പ്രതിപക്ഷം കാട്ടിയിരുന്നു.

ഇതാണ് രമേശ് ചെന്നിത്തല ലംഘിച്ചിരിക്കുന്നത്. എംഎം മണി പറയുന്ന കാര്യങ്ങൾ കേരളത്തിന് അപമാനകരമാണെന്നും ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരിഹാസം ക്രൂരമാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിന് ശക്തമായ മറുപടി മണിയും നല്കി. എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാവീടുകളിലും എത്തിക്കാനും അറിയാമെന്നാണ് എംഎം മണിയുടെ മറുപടി. ഫേസ്‌ബുക് പോസ്റ്റിലായിരുന്നു എംഎം മണിയുടെ മറുപടി.

 

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയിൽ കാര്യങ്ങൾ ചെയ്യാനുള്ള ആർജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലിൽ ഡാമുകൾ വറ്റിവരണ്ടപ്പോൾ പവർകട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്നും എംഎം മണി പറയുന്നു.

എല്ലാ കാർഷിക വിളകൾക്കും സൗജന്യ നിരക്കിൽ വൈദ്യുതി നൽകാൻ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയർത്താൻ സാധിച്ചതും ഇടതുപക്ഷ സർക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവിൽ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. - ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവർ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്നും എംഎം മണി മറുപടി നൽകി. പരിഹാസത്തിന്റെ പേരിൽ രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പേജിലടക്കം വിമർശ കമന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP