Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം നിലയിൽ നിന്നുള്ള വീഴ്‌ച്ചയ്ക്കിടെ കുരുന്നിനെ സംരക്ഷിച്ചത് 'ദൈവ കരങ്ങൾ'; തുർക്കിയിൽ കെട്ടിടത്തിൽ നിന്നും കുട്ടി വീഴുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ ; ജനലരികിൽ നിന്നും വീണ കുട്ടിയെ പിടിച്ചത് ഫുസി സബാത്ത് എന്ന 17കാരൻ; നിലം തൊടുന്നതിന് മുന്നേ രണ്ടുവയസുകാരിയെ കൃത്യമായി 'കൈകളിലാക്കിയ' യുവാവിന് ആശംസാ പ്രവാഹം

രണ്ടാം നിലയിൽ നിന്നുള്ള വീഴ്‌ച്ചയ്ക്കിടെ കുരുന്നിനെ സംരക്ഷിച്ചത് 'ദൈവ കരങ്ങൾ'; തുർക്കിയിൽ കെട്ടിടത്തിൽ നിന്നും കുട്ടി വീഴുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ ; ജനലരികിൽ നിന്നും വീണ കുട്ടിയെ പിടിച്ചത് ഫുസി സബാത്ത് എന്ന 17കാരൻ; നിലം തൊടുന്നതിന് മുന്നേ രണ്ടുവയസുകാരിയെ കൃത്യമായി 'കൈകളിലാക്കിയ' യുവാവിന് ആശംസാ പ്രവാഹം

മറുനാടൻ ഡെസ്‌ക്‌

ഇസ്താംബൂൾ: അമ്മയുടെ കണ്ണിൽ നിന്നും വിട്ട് പോയാൽ കുട്ടികൾക്ക് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരം വാർത്തകളും നമ്മെ ഭയപ്പെടുത്തുന്ന വേളയിലാണ് രണ്ടു വയസുകാരിക്ക് ദൈവത്തിന്റെ അത്ഭുത കരങ്ങൾ സംരക്ഷണമായി മാറിയ സംഭവം ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ഫത്തീഫ് ജില്ലയിലാണ് സംഭവം. രണ്ടു വയസുള്ള കുട്ടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും വീഴുന്നതും വഴിയിൽ നിന്ന യുവാവ് ചാടിപ്പിടിക്കുന്നതുമാണ് വീഡിയോയിൽ.

കെട്ടിടത്തിന്റെ ജനലരികിൽ നിന്ന കുട്ടിയെ താഴെ തെരുവിൽ നിന്ന ഫുസി സബാത്ത് എന്ന 17 കാരൻ ശ്രദ്ധിച്ചതാണ് രക്ഷപെടലിന് നിമിത്തമായത്. കുട്ടി താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് കൗമാരക്കാരന് തോന്നിയതും വീണാൽ പിടിക്കാൻ തയ്യാറെടുത്തതുമാണ് ആ കുരുന്നിന്റെ ജീവൻ രക്ഷിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ അമ്മയ്ക്ക് മകൾ ജനലിനരികിലെത്തിയത് ശ്രദ്ധിക്കാനായില്ല.

ദോഹ മുഹമ്മദ് എന്ന രണ്ട് വയസ്സുകാരിയാണ് താഴേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപെട്ടത്. നിലംതൊടാതെ സബാത്ത് ആ കുഞ്ഞിനെ രക്ഷിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടവർ ആ പയ്യന്റെ ടൈമിങ്ങിനെ പുകഴ്‌ത്തുകയാണ്. ഇതേ തെരുവിലെ വർക് ഷോപ്പിൽ ജോലിക്കാരനാണ് അൾജീരിയയിൽ നിന്ന് കുടിയേറിയ സബാത്ത്. കുഞ്ഞിനെ രക്ഷിച്ച സബാത്തിന് മാതാപിതാക്കൾ സമ്മാനം നൽകിയാണ് നന്ദി അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP