Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചുഞ്ചു നായർ' പൂച്ചക്കുട്ടിയുടെ ചരമ വാർഷികം പത്രപരസ്യമായപ്പോൾ ട്രോൾ ചാകര; ട്രോൾന്മാർക്ക് കൂടുതൽ 'മരുന്നിട്ട്' നൽകി 'അമ്മു വർമ്മ'യെന്ന വളർത്തുനായയുടെ ഉടമ; 'കുടുംബാംഗങ്ങളുടെ നല്ല പ്രവൃത്തിയെ പരിഹസിക്കുന്നതും പൂച്ചയ്ക്ക് ജാതിപ്പേര് ചേർത്തെന്ന വർഗീയത പ്രചരിപ്പിക്കുന്നത് എന്തിനെന്നും' സാലി വർമ്മ; പോസ്റ്റുകൾ വൈറലായതോടെ ചുഞ്ചുവിനും അമ്മുവിനും സമൂഹ മാധ്യമത്തിന്റെ കണ്ണീർപ്പൂക്കൾ

'ചുഞ്ചു നായർ' പൂച്ചക്കുട്ടിയുടെ ചരമ വാർഷികം പത്രപരസ്യമായപ്പോൾ ട്രോൾ ചാകര; ട്രോൾന്മാർക്ക് കൂടുതൽ 'മരുന്നിട്ട്' നൽകി 'അമ്മു വർമ്മ'യെന്ന വളർത്തുനായയുടെ ഉടമ; 'കുടുംബാംഗങ്ങളുടെ നല്ല പ്രവൃത്തിയെ പരിഹസിക്കുന്നതും പൂച്ചയ്ക്ക് ജാതിപ്പേര് ചേർത്തെന്ന വർഗീയത പ്രചരിപ്പിക്കുന്നത് എന്തിനെന്നും' സാലി വർമ്മ; പോസ്റ്റുകൾ വൈറലായതോടെ ചുഞ്ചുവിനും അമ്മുവിനും സമൂഹ മാധ്യമത്തിന്റെ കണ്ണീർപ്പൂക്കൾ

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമത്തിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന പോസ്റ്റാണ് ചുഞ്ചു നായരെന്ന പൂച്ചക്കുട്ടിയുടെ ചരമവാർഷിക പരസ്യം. ഒന്നാം ചരമ വാർഷികം എന്ന് പറഞ്ഞ് പൂച്ചക്കുട്ടിയുടെ ചിത്രം വന്നപ്പോൾ എല്ലാവരിലും കൗതുകമുണർന്നു. പിന്നാലെ പൂച്ചയുടെ പേര് ചുഞ്ചു 'നായർ' എന്നാണെന്നുകൂടി അറിഞ്ഞതോടെ ഇപ്പോൾ ഫേസ്‌ബുക്കിലടക്കം ചുഞ്ചുവാണ് താരം. ചുഞ്ചുവിന്റെ പേരിൽ ട്രോളുകളും സജീവമായതോടെ സംഗതി ലോകം മുഴുവനും അറിഞ്ഞു. എന്നാൽ ട്രോളുകൾക്ക് മറുപടിയായി ഇപ്പോൾ വന്ന പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. നായരെന്ന ജാതിപ്പേരാണ് ചുഞ്ചുവിന് മേൽ വന്ന വിമർശങ്ങൾക്ക് കാരണമെങ്കിൽ അമ്മു വർമ്മ എന്നായിരുന്നു ഞങ്ങളുടെ വളർത്തു നായയുടെ പേരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണൽ പ്രവർത്തക സാലി വർമ രംഗത്തെത്തിയത്.

വളർത്തുമൃഗത്തിന്റെ പേരിനൊപ്പം വാലായി തങ്ങളുടെ പേരിന്റെ രണ്ടാം ഭാഗം ചേർക്കുന്നത് അവയെ കുടുംബാംഗത്തെപ്പോലെ കാണുന്നതുകൊണ്ടാണെന്ന് സാലി വർമ പറയുന്നു. ചുഞ്ചു നായർ എന്ന പൂച്ചയും അക്കൂട്ടത്തിൽ ഒരാളാണെന്നും സാലി പറയുന്നു. എല്ലാ കുടുംബങ്ങളും അവരുടെ കുട്ടികൾക്ക് ഇതുപോലെ തന്നെയാണ് പേരിടുന്നതെന്നും ഏത് മതസ്ഥരായാലും അത് അങ്ങിനെയാണെന്നും പറയുന്ന സാലി തന്റെ അച്ഛന് ഒരു വളർത്തുനായ ഉണ്ടായിരുന്നെന്നും അമ്മു വർമയെന്നായിരുന്നു അതിന്റെ പേരെന്നും കുറിപ്പിൽ പറയുന്നു.

തന്റെ അച്ഛന് ഒരു നായയുണ്ടായിരുന്നെന്നും അമ്മു വർമ എന്നായിരുന്നു അതിന്റെ പേരെന്നും സാലി പറയുന്നു. തന്റെ ഇളയമകളായാണ് അച്ഛൻ ആ നായക്കുട്ടിയെ കണ്ടിരുന്നത്. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു അമ്മുവെന്നും സാലി വ്യക്തമാക്കി. തങ്ങളുടെ കുടുംബപ്പേരായ വർമ അമ്മുവിന്റെ പേരിനൊപ്പവും ചേർത്തു. കുടുംബത്തിന്റെ ഭാഗമായി പരിഗണിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നും അതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്നും സാലി പോസ്റ്റിൽ പറയുന്നു.

അച്ഛൻ മരിച്ച് കുറച്ചുമാസങ്ങൾക്കു ശേഷം അമ്മുവും മരിച്ചു. എനിക്കും എന്റെ സഹോദരിക്കും അമ്മു എന്നും സഹോദരിയായിരിക്കും-സാലി കുറിപ്പിൽ പറയുന്നു. കേരളമേ വളരൂ. മനസ്സിലാക്കൂ, മൃഗങ്ങൾക്കും കുടുംബാംഗങ്ങളാകാൻ സാധിക്കും. നിങ്ങൾക്ക് ആ വികാരം മനസ്സിലാകുന്നില്ലെന്ന് കരുതി അങ്ങനെ ചെയ്യുന്ന മറ്റുള്ളവരെ പരിഹസിക്കരുത്-സാലി കുറിപ്പിൽ പറയുന്നു.

ഈ അവസരത്തിലാണ് ഡോ. സി.ജെ ജോൺ ചേനക്കാട്ട് എന്നയാളുടെ ഫേസ്‌ബുക്ക് കുറിപ്പും ശ്രദ്ധേയമാകുന്നത്. വളർത്തു മൃഗങ്ങളുടെ മരണത്തിൽ ഇത്തരത്തിൽ ദുഃഖിക്കുന്ന പതിവ് വിദേശ രാജ്യങ്ങളിലുണ്ടെന്നും സ്വത്തുക്കൾ വളർത്തു മൃഗങ്ങൾക്ക് എഴുതി വെക്കുന്നവർ മുതൽ കടുത്ത വിഷാദത്തിൽ ആത്മഹത്യ ചെയ്യുന്നവരെ വരെ ഇവിടെ കാണാമെന്നും ജോൺ കുറിപ്പിലൂടെ പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിൽ ഇങ്ങനെ ഒരു പസ്യം കൊടുത്തത്. ചുഞ്ചു നായർ എന്ന പൂച്ചയുടെ ഒന്നാം ചരമവാർഷികത്തിൽ ആയിരുന്നു ആ പരസ്യം. മോളുട്ടി എന്ന് വിളിക്കപ്പെടുന്ന പൂച്ചയുടെ അഭാവത്തിൽ അമ്മയും അച്ഛനും ചേച്ചിമാരും ചേട്ടന്മാരും എല്ലാവരും ദുഃഖിക്കുന്നു എന്നാണ് പറയുന്നത്.

ഡോ. സി.ജെ ജോൺ ചേനക്കാട്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

പൂച്ചയുടെ ചരമ വാർഷീക പരസ്യം ട്രോൾ എന്ന സംശയവും ഉയരുന്നു. പൂച്ചയുടെ ദേഹ വിയോഗത്തിൽ ഇങ്ങനെയൊക്കെ ദുഃഖിക്കുന്ന പതിവ് വിദേശത്തുണ്ട്. സ്വത്തു വളർത്തു മൃഗങ്ങൾക്കു എഴുതി വയ്ക്കുന്ന പുള്ളികൾ ഉണ്ട്. ചത്ത് പോകുമ്പോൾ കടുത്ത വിഷാദത്തിൽ പെട്ട് ആത്മഹത്യ ചെയ്യുന്നവർ പോലുമുണ്ട്. പ്രിയ പൂച്ചക്കായി ഒരു പരസ്യം കൊടുക്കുമ്പോൾ വർഗ്ഗീയ കണ്ണിലൂടെ ഇങ്ങനെ പരിഹസിക്കുന്നതിൽ പ്രതിഷേധിച്ചു തല്പര കക്ഷികൾ പത്ര സമ്മേളനം നടത്തിയെന്ന് വരും.

 

വാലുള്ള പൂച്ചക്ക് വാലുള്ള പേരിടാനുള്ള സ്വാതന്ത്യത്തെ ആദരിക്കണ്ടേ? മത പരമായ സൂചനകൾ ഉള്ള പേരുകൾ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോൾ ഇല്ലല്ലോ? അതിനെ വെറുമൊരു ട്രോള് എന്ന് വിളിക്കരുതേ.മനുഷ്യരേക്കാൾ വളർത്തു മൃഗങ്ങളെ നമ്പാൻ പറ്റുന്ന കാലവുമല്ലേ?

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP