Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിനിടെ അക്രമങ്ങൾക്ക് പിന്നിൽ പൊലീസോ? പൊലീസുകാർ ബസുകൾക്ക് മേൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായി ദൃക്‌സാക്ഷികൾ; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും അത്തരം ദൃശ്യങ്ങൾ; തങ്ങൾ നടത്തിയത് അക്രമരഹിതവും സമാധാനപരവുമായ സമരമാണെന്ന് വിദ്യാർത്ഥികളും

ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിനിടെ അക്രമങ്ങൾക്ക് പിന്നിൽ പൊലീസോ? പൊലീസുകാർ ബസുകൾക്ക് മേൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായി ദൃക്‌സാക്ഷികൾ; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും അത്തരം ദൃശ്യങ്ങൾ; തങ്ങൾ നടത്തിയത് അക്രമരഹിതവും സമാധാനപരവുമായ സമരമാണെന്ന് വിദ്യാർത്ഥികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾക്കു പിന്നിൽ പൊലീസെന്ന് പ്രചരണം. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കന്നാസുകളിൽ മണ്ണണ്ണയുമായെത്തിയ പൊലീസ് സ്റ്റേറ്റ് ബസുകൾക്കു മേൽ മണ്ണെണ്ണയൊഴിച്ച് അഗ്‌നിക്കിരയാക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ.

വാഹനങ്ങളുടെ നേർക്ക് പൊലീസുകാർ തന്നെയാണ് അക്രമം നടത്തുകയും അവ അഗ്‌നിക്കിരയാക്കുകയും ചെയ്തെന്ന് സ്ഥലത്തുണ്ടായിരുന്ന ചില ദൃക്സാക്ഷികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരം ചെയ്തിരുന്ന വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്.

അക്രമ സംഭവങ്ങളിൽ പങ്കില്ലെന്നും അക്രമരഹിതവും സമാധാനപരവുമായ സമരമാണ് വിദ്യാർത്ഥികൾ നടത്തിയതെന്നും വിദ്യാർത്ഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അക്രമ സംഭവങ്ങൾക്കു പിന്നിൽ പൊലീസിന്റെ ഇടപടൽ നടന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

ബിൽ പാർലമെന്റിൽ പാസാക്കിയതിന് പിന്നാലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് ജാമിയ മിലിയ സർവകലാശാലയിൽ നടന്നത്. ജാമിയ സർവകലാശാലയ്ക്ക് ഒരു കിലോമീറ്റർ അകലെ മഹാറാണി ബാഗിലേയ്ക്കുള്ള പ്രധാന റോഡിലാണ് ഡൽഹി സർക്കാരിന്റെ ബസ് അഗ്‌നിക്കിരയാക്കിയത്. പ്രക്ഷോഭത്തിൽ ഞായറാഴ്ച വൈകുന്നേരത്തോടെ ആറ് സ്റ്റേറ്റ് ബസുകളും നിരവധി മറ്റു വാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോർട്ട്.

വൈകിട്ട് നാലുമണിയോടെയാണ് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഡൽഹിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഡൽഹിയിലെ സുഖ്ദേവ്വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലാണ് അക്രമം നടന്നത്. അഗ്‌നിശമന സേനയുടെ വാഹനങ്ങളും തകർത്തു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരം അടക്കം നൂറുകണക്കിന് പേരാണ് ദക്ഷിണ ഡൽഹിയിൽ സമരത്തിൽ പങ്കെടുത്തത്.

സ്ഥലത്ത് നിരവധി പൊലീസിനെയും അഗ്‌നിശമനസേനയെയും നിയോഗിച്ചിട്ടുണ്ട്. ഏതാനും പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നഗരത്തിന്റെ മിക്കയിടങ്ങളിലും കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രക്ഷോഭങ്ങളെ തുടർന്ന് സർവകലാശാലയിൽ ശീതകാല അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശീതകാല അവധി ഡിസംബർ 16 മുതൽ ജനുവരി അഞ്ച് വരെയാണ്. ഈ തീയതിക്ക് മുമ്പ് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതിക്കിയ തീയതികൾ പിന്നീട് അറിയിക്കും.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒന്ന്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP