Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവരത്തെയും വിവരദോഷത്തെയും ചൊല്ലി പിണറായിയും വി.ടി.ബൽറാമും തമ്മിൽ രൂക്ഷമായ വാക്‌പോര്; വിവരദോഷിയായ എംഎൽഎയ്ക്ക് വിവരം പറഞ്ഞുകൊടുക്കാൻ വിവേകമുള്ള ആളുകളില്ലാത്തത് കോൺഗ്രസിന്റെ ദുരന്തമെന്ന് പിണറായി; മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ജീർണ്ണത തെളിയിക്കുന്നുവെന്ന് എം.എം.മണിയെ ലക്ഷ്യമിട്ട് ബൽറാം; എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എകെജി വിവാദം തൊടാതെ

വിവരത്തെയും വിവരദോഷത്തെയും ചൊല്ലി പിണറായിയും വി.ടി.ബൽറാമും തമ്മിൽ രൂക്ഷമായ വാക്‌പോര്; വിവരദോഷിയായ എംഎൽഎയ്ക്ക് വിവരം പറഞ്ഞുകൊടുക്കാൻ വിവേകമുള്ള ആളുകളില്ലാത്തത് കോൺഗ്രസിന്റെ ദുരന്തമെന്ന് പിണറായി; മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ജീർണ്ണത തെളിയിക്കുന്നുവെന്ന് എം.എം.മണിയെ ലക്ഷ്യമിട്ട് ബൽറാം; എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എകെജി വിവാദം തൊടാതെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് വി.ടി.ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.പിണറായിയുടെ പോസ്റ്റിനെ അനുകരിച്ച് അതേ ഭാഷാശൈലി ഉപയോഗിച്ചാണ് ബൽറാമിന്റെ മറുപടി.ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു. മന്ത്രി എം.എം.മണിയാണ് മന്മോഹൻ സിങ്ങിനെ അധിക്ഷേപിച്ച് നേരത്തെ രംഗത്തെത്തിയത്. മദ്യപിക്കാനായി യുഎസിൽ പോകുന്ന വ്യക്തിയാണ് മന്മോഹൻ സിങ് എന്നായിരുന്നു മന്ത്രി മണി ഉന്നയിച്ച ആരോപണം. ഇങ്ങനെ ആരോപിച്ച മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നാണ് ബൽറമിന്റെ വാദം. എന്നാൽ എകെജി വിവാദത്തിൽ ബൽറാം മൗനം പാലിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻപ്രധാനമന്ത്രിയെ ഹീന ഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സർക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി/ഭരണ നേതൃത്വങ്ങളാണ്. ഡോ. മന്മോഹൻ സിങ് ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്. ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്‌ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം. ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച് ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിങ് സുർജിത്തിനെയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. ഡോ. മന്മോഹൻസിംഗിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

നേരത്തെ വിവരദോഷിയായ എംഎൽഎയ്ക്ക് വിവരം പറഞ്ഞുകൊടുക്കാൻ വിവേകമുള്ള ആളുകളില്ലാത്തത് കോൺഗ്രസിന്റെ ദുരന്തമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറ്റപ്പെടുത്തിയിരുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള ആർത്തി ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചുകൊണ്ടാകരുതെന്നും പിണറായി പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'എ കെ ജിയെ അവഹേളിച്ച എംഎൽഎ യെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎയ്ക്ക് കോൺഗ്രസിന്റെ ചരിത്രമോ എകെജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോൺഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാർട്ടി നേതൃത്വമാണ്. എ കെ ജി ഈ നാടിന്റെ വികാരമാണ്; ജന ഹൃദയങ്ങളിൽ മരണമില്ലാത്ത പോരാളിയാണ്; പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്‌ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ എം എൽ എ യ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം കോൺഗ്രസിനില്ല എന്നതാണ് ആ പാർട്ടിയുടെ ദുരന്തം. ഉയർന്നു വന്ന പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് നെഹ്രുവിനെയും സ്വാതന്ത്ര്യ സമരത്തെയും മറന്ന നിർഗുണ ഖദർ ധാരികൾ ഓർക്കുന്നത് നന്ന്. എ കെ ജിയെയും സഖാവിന്റെ പത്‌നി, തൊഴിലാളി വർഗത്തിന്റെ പ്രിയനേതാവ് സ. സുശീല ഗോപാലനെയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP