Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാമ്പ്...പാമ്പേയ്! വിവിപാറ്റ് മെഷീനിൽ പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ എടിഎമ്മിലും 'മൂർഖന്റെ' വിളയാട്ടം; തമിഴ്‌നാട്ടിലെ എടിഎം തുറന്ന് മൂർഖനെ പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; തണ്ണീർപണ്ടലിലെ എടിഎമ്മിൽ കടന്ന പാമ്പ് ദീർഘനേരം വിശ്രമിച്ചത് മെഷീനിന്റെ അകത്തെ അറയിൽ

പാമ്പ്...പാമ്പേയ്! വിവിപാറ്റ് മെഷീനിൽ പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ എടിഎമ്മിലും 'മൂർഖന്റെ' വിളയാട്ടം; തമിഴ്‌നാട്ടിലെ എടിഎം തുറന്ന്  മൂർഖനെ പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; തണ്ണീർപണ്ടലിലെ എടിഎമ്മിൽ കടന്ന പാമ്പ് ദീർഘനേരം വിശ്രമിച്ചത് മെഷീനിന്റെ അകത്തെ അറയിൽ

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: തിരഞ്ഞെടുപ്പ് ചൂടിനിടെ ഇക്കുറിയും 'പാമ്പു വാർത്തയ്ക്ക്' പഞ്ഞമില്ല. കണ്ണൂരിൽ വിവിപാറ്റ് മെഷീനിൽ നിന്നും പാമ്പിനെ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചയായിരിക്കുകയാണ് തമിഴ്‌നാട്ടിലെ എടിഎമ്മിൽ നിന്നും മൂർഖനെ കണ്ടെത്തിയ സംഭവം. പാമ്പിനെ പിടികൂടുന്ന വീഡിയോ ഇതിനോടകം വൈറലായി.

തമിഴ്‌നാട്ടിലെ തണ്ണീർപണ്ടൽ റോഡിലുള്ള ഐഡിബിഐ ബാങ്കിന്റെ എടിഎമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്. എടിഎമ്മിൽ നിന്നും കാശെടുക്കാൻ വന്നയാൾ പാമ്പിനെ കാണുകയും പേടിച്ച് ബഹളം വെക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പാമ്പുപിടുത്തക്കാരൻ എത്തി എ.ടി.എം കൗണ്ടറിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള മെഷീനിന്റെ അകത്ത് നിന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.

മോക്ക് പോളിങിനിടെയാണ് കണ്ണൂരിൽ വിവിപാറ്റ് മെഷീനിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. ഇത് കണ്ട് ഞെട്ടിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ ബൂത്തിൽ നിന്നും പുറത്തിറങ്ങി. തുടർന്ന് പാമ്പിനെ നീക്കം ചെയ്തതിന് ശേഷം വോട്ടെടുപ്പ് പുഃനരാരംഭിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP