Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിഎംഡബ്ല്യുവിൽ ആഡംബര യാത്ര നടത്തിയ മൂർഖനെ പുറത്തെടുത്തത് സർവീസ് സെന്ററിൽ വച്ച്; തിരുപ്പൂരിൽ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന യുവവ്യവസായികളെ പാമ്പ് ചുറ്റിച്ച കഥ കേട്ട് അന്തം വിട്ട് സമൂഹം; കാർ കയറിയിറങ്ങിയിട്ടും പാമ്പ് ചാകാതിരുന്നതോടെ കഥയിൽ ട്വിസ്റ്റ്; സർവീസ് സെന്ററിലെ വീഡിയോ വൈറൽ

ബിഎംഡബ്ല്യുവിൽ ആഡംബര യാത്ര നടത്തിയ മൂർഖനെ പുറത്തെടുത്തത് സർവീസ് സെന്ററിൽ വച്ച്; തിരുപ്പൂരിൽ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന യുവവ്യവസായികളെ പാമ്പ് ചുറ്റിച്ച കഥ കേട്ട് അന്തം വിട്ട് സമൂഹം; കാർ കയറിയിറങ്ങിയിട്ടും പാമ്പ് ചാകാതിരുന്നതോടെ കഥയിൽ ട്വിസ്റ്റ്; സർവീസ് സെന്ററിലെ വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബിഎംഡബ്ല്യുവിൽ ആഡംബര യാത്ര നടത്തി മൂർഖൻ പാമ്പ്. ഒടുവിൽ പാമ്പിന് മോചനം ലഭിച്ചത് സർവീസ് സെന്ററിൽ കൊണ്ടു ചെന്നപ്പോൾ. തമിഴ്‌നാട്ടിലെ രണ്ട് യുവ വ്യവസായികൾ നടത്തിയ കാർ യാത്രയിൽ ഒപ്പം കൂടിയ മൂർഖനാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം താരമായിരിക്കുന്നത്. വ്യാഴാഴ്‌ച്ചയാണ് ഏവരേയും ഞെട്ടിച്ച സംഭവം. തിരുപ്പൂരിൽനിന്ന് മധുരയിലേക്ക് ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോയതാണ് ഇവർ.

റോഡിൽ വച്ച് കാർ പാമ്പിന് മുകളിലൂടെ കയറിയിറങ്ങി. മൂർഖൻ ചത്തെന്ന് കരുതി ഇവർ യാത്ര തുടർന്നപ്പോഴാണ് കഥയിൽ ട്വിസ്റ്റുണ്ടാകുന്നത്. കാർ കയറിയപ്പോൾ പാമ്പ് ചത്തിരുന്നില്ല. പകരം പാമ്പ് ടയറിലൂടെ കാറിനുള്ളിൽ കയറിപ്പറ്റുകയായിരുന്നു.

ആദ്യത്തെ തവണ പാമ്പിനെ കണ്ടപ്പോൾ ഇരുവരും അഗ്‌നിരക്ഷാസേനയെ വിളിക്കുകയും കാർ പരിശോധിപ്പിക്കുകയും ചെയ്തു. എന്നാൽ ആ സമയത്ത് പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ വീണ്ടും യാത്ര തുടർന്നതോടെ പാമ്പ് രണ്ടാമതും പ്രത്യക്ഷപ്പെട്ടു. അതോടെ വ്യവസായികൾ ഇരുവരും കാറുമായി ബി എം ഡബ്ള്യൂവിന്റെ സർവീസ് സെന്ററിലെത്തി. തുടർന്ന് കാറിന്റെ മുൻടയറുകൾ നീക്കം ചെയ്യുകയും ബമ്പർ ഇളക്കിമാറ്റുകയും ചെയ്ത ശേഷം പാമ്പിനെ പുറത്തിറക്കാനുള്ള ശ്രമം നടത്തി.

പാമ്പുപിടുത്തക്കാരനായ സഞ്ജയ് എന്നയാളെയും ജീവനക്കാർ സർവീസ് സെന്ററിലേക്ക് വിളിച്ചു. തുടർന്ന് സഞ്ജയ് കാറിന്റെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ കാറിനുള്ളിൽനിന്ന് പുറത്തെടുക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വാഹനനിർമ്മാതാക്കളായ മഹീന്ദ്രയുടെ തലവൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ വീഡിയോ ട്വിറ്റിറിൽ പങ്കുവച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP