Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീ പറ പുഷ്‌കരാ..ബസിലെ സൗമ്യ ആരാ..പുഷ്‌ക്കരാ..നീ ഗംഭീരാ....നീ പറ; 10 ലക്ഷത്തിലധികം പേർ കണ്ട ആൽവിൻ എമ്മാട്ടിയുടെ വൈറൽ ടിക് ടോക് വീഡിയോയിൽ ഗംഭീര ഫിലോസഫി കണ്ടെത്തി കളക്ടർ ബ്രോ: വിളിച്ചതാരായാലും ഹർത്താൽ നന്നായാൽ മതിയെന്ന ഉദാത്ത ചിന്തയാണ് പലർക്കും; വരികൾ വേറെന്തോ ആണെങ്കിലും നമ്മൾ കേൾക്കുന്നത് വേറെന്തോ..രാഷ്ട്രീയം തലക്ക് പിടിച്ചവരും ഇങ്ങനെയെന്ന് ബ്രോ

നീ പറ പുഷ്‌കരാ..ബസിലെ സൗമ്യ ആരാ..പുഷ്‌ക്കരാ..നീ ഗംഭീരാ....നീ പറ; 10 ലക്ഷത്തിലധികം പേർ കണ്ട ആൽവിൻ എമ്മാട്ടിയുടെ വൈറൽ ടിക് ടോക് വീഡിയോയിൽ ഗംഭീര ഫിലോസഫി കണ്ടെത്തി കളക്ടർ ബ്രോ: വിളിച്ചതാരായാലും ഹർത്താൽ നന്നായാൽ മതിയെന്ന ഉദാത്ത ചിന്തയാണ് പലർക്കും; വരികൾ വേറെന്തോ ആണെങ്കിലും നമ്മൾ കേൾക്കുന്നത് വേറെന്തോ..രാഷ്ട്രീയം തലക്ക് പിടിച്ചവരും ഇങ്ങനെയെന്ന് ബ്രോ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നാട്ടുകാരുടെ പൾസ് അറിഞ്ഞ് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്നതിൽ മുടിചൂടാമന്നനാണ് കളക്ടർ ബ്രോ അഥവാ പ്രശാന്ത് നായർ ഐഎഎസ്. മലയാളികൾ ഏറ്റവുമധികം ആഘോഷിക്കുന്ന ഹർത്താലിനോടുള്ള മനോഭാവം എന്നുമാറുമെന്നാണ് ബ്രോ അത്ഭുതപ്പെടുന്നത്. ആര് ആഹ്വാനം ചെയ്താലും ഹർത്താൽ നന്നായാൽ മതിയെന്ന ഉദാത്ത ചിന്തയാണ് പലർക്കുമെന്ന് ബ്രോ പറയുന്നു. ആൽവിൻ എമ്മാട്ടിയുടെ ടിക് ടോക് വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് ഈ വിഷയം അവതരിപ്പിക്കുന്നത്.

ബാഹുബലിയിലെ ധീവരാ എന്ന ഗാനത്തെ ആധാരമാക്കിയാണ് ആൽവിൻ നീ പറ പുഷ്‌കരാ..ബസിലെ സൗമ്യ ആരാ..പുഷ്‌ക്കരാ..നീ ഗംഭീരാ....നീ പറ എന്ന ടിക് ടോക് വീഡിയോ അവതരിപ്പിക്കുന്നത്. ഈ വീഡിയോ 10 ലക്ഷത്തിലധികം പേർ ഇതിനകം കണ്ടുകഴിഞ്ഞു.
ആര് എന്ത് പറഞ്ഞാലും നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതേ ചിലർ കേൾക്കൂ. മനസ്സിലാക്കൂ. വരികൾ വേറെന്തോ ആണ് എന്നാൽ നമ്മൾ കേൾക്കുന്നത് വേറെന്തോ. രാഷ്ട്രീയം തലക്ക് പിടിച്ചവരും ഇങ്ങനെയാണ്.

ഈ ആശയം ലളിതമായി അവതരിപ്പിക്കുന്നതാണ് ആൽവിന്റെ വീഡിയോ എന്ന് പ്രശാന്ത് നായർ പറയുന്നു.

ഫേസ്‌ബുക്ക് പോസറ്റിന്റെ പൂർണ രൂപം:

വിളിച്ചതാരായാലും ഹർത്താൽ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലർക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങൾ കാണുന്നു, സഹിക്കുന്നു. നിർബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്ന ബഹളങ്ങൾക്കും സമരങ്ങൾക്കുമിടയിൽ ചവിട്ടിമെതിക്കപ്പെടുന്നവൻ നമ്മുടെ കണ്ണിൽ പെടാത്തതുകൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.

നിർബന്ധിത ഹർത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയിൽ പ്രവർത്തിക്കുന്നവരും അസംഘടിതരാണ്. അവർക്ക് ജീവൻ മരണ പ്രശ്‌നമാണ് തൊഴിലും അതില്ലാതാക്കുന്ന നിർബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കർണ്ണപുടത്തിൽ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മി-സംഘി-കോങ്ങി-സുടാപ്പി മുദ്രകുത്തൽ യോജന തുടങ്ങുകയായി. ഈ പാവങ്ങൾ പറയുന്നത് ജീവിക്കാൻ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.

ആര് എന്ത് പറഞ്ഞാലും നമുക്ക് കേൾക്കാൻ ഇഷ്ടമുള്ളതേ ചിലർ കേൾക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.

ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം.

- ബ്രോസ്വാമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP