Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമ്രാൻ ഖാനെ ഫേസ്‌ബുക്കിൽ വാഴ്‌ത്തി പറഞ്ഞ അദ്ധ്യാപകനെ മുട്ടു കാലിൽ നിറുത്തി മാപ്പു പറയിച്ചു; എബിവിപി പ്രവർത്തകർ മാപ്പു പറയിച്ചത് കർണാടകയിലെ വിജയ്പൂരിലുള്ള എൻജിനീയറിങ് കോളേജ് അദ്ധ്യാപകനെ കൊണ്ട്; പാക്ക് അനുകൂല വീഡിയോ പ്രചരിപ്പിച്ചതിന് ഉഡുപ്പിയിൽ 18കാരൻ പിടിയിൽ

ഇമ്രാൻ ഖാനെ ഫേസ്‌ബുക്കിൽ വാഴ്‌ത്തി പറഞ്ഞ അദ്ധ്യാപകനെ മുട്ടു കാലിൽ നിറുത്തി മാപ്പു പറയിച്ചു; എബിവിപി പ്രവർത്തകർ മാപ്പു പറയിച്ചത് കർണാടകയിലെ വിജയ്പൂരിലുള്ള എൻജിനീയറിങ് കോളേജ് അദ്ധ്യാപകനെ കൊണ്ട്; പാക്ക് അനുകൂല വീഡിയോ പ്രചരിപ്പിച്ചതിന് ഉഡുപ്പിയിൽ 18കാരൻ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ചും മോദി സർക്കാരിനെ വിമർശിച്ചും ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ അദ്ധ്യാപകനെ കൊണ്ട് മുട്ടുകാലിൽ നിറുത്തി മാപ്പു ചോദിപ്പിച്ചു. കർണാടകയിലെ വിജയ്പുരയിലെ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. അദ്ധ്യാപകനായ സന്ദീപ് വത്താർ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകരാണ് ഇദ്ദേഹത്തെകൊണ്ട് മാപ്പു പറയിച്ചത്.

മാത്രമല്ല ഇതിന്റെ വീഡിയോ സമൂഹ മാധ്യത്തിൽ വൈറലാകുകയും ചെയ്തിരുന്നു. ഇത് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ബി.വി.പി.പ്രവർത്തകർ കോളേജ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും അദ്ധ്യാപകനെ മുട്ടുകാലിൽ നിർത്തി മാപ്പുപറയിപ്പിക്കുകയും ചെയ്തത്. എന്നാൽ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിനെത്തുടർന്ന് അദ്ധ്യാപകൻ പോസ്റ്റ് നീക്കം ചെയ്തിരുന്നു.

അതേ സമയം അദ്ധ്യാപകനെതിരേ പൊലീസിൽ പരാതിനൽകുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. കർണാടക ആഭ്യന്തരവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ബി. പാട്ടീലിന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ അദ്ധ്യാപകനാണ് സന്ദീപ്. എന്നാൽ മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാനെ അനുകൂലിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉഡുപ്പി സ്വദേശിയായ പതിനെട്ടുകാരൻ അറസ്റ്റിൽ.പാക്കിസ്ഥാൻ കി സിന്ദാബാദ് എന്നും ഉഡുപ്പി മൽപെ ബീച്ചിൽ ബോംബുസ്‌ഫോടനം നടത്തുമെന്നുമാണ് പതിനെട്ടുകാരന്റെ 'പോസ്റ്റി'ലുള്ളത്. പൊലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.പാക്കിസ്ഥാന് അനുകൂലമായി സാമൂഹികമാധ്യമങ്ങളിൽ 'പോസ്റ്റി'ട്ട മറ്റൊരു യുവാവിനെതിരെയും പൊലീസ് കേസെടുത്തു. ബെലഗാവി സ്വദേശിക്കെതിരെയാണ് കേസ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP