Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ച രഹന ഫാത്തിമയെ പിരിച്ചു വിടുക...ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കിൽ അടുത്ത പടി നിങ്ങളുടെ സർവീസ് വേണ്ടെന്ന് വെക്കും; മല കയറിയ കൊച്ചി സ്വദേശിക്കെതിരെ ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ഫേസ്‌ബുക്കിൽ പൊങ്കാല; വർഗീയ കലാപത്തിന് കോപ്പുകോട്ടിയെന്നാരോപിച്ച് മഹിള മോർച്ച അടക്കമുള്ള സംഘടനകളുടെ പരാതി; താൻ കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നും സന്ദർശനം ഗൂഢാലോചനയെന്നുമുള്ള രശ്മി നായരുടെ ആരോപണം പകപോക്കലെന്ന് രഹന

വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ച രഹന ഫാത്തിമയെ പിരിച്ചു വിടുക...ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കിൽ അടുത്ത പടി നിങ്ങളുടെ സർവീസ് വേണ്ടെന്ന് വെക്കും; മല കയറിയ കൊച്ചി സ്വദേശിക്കെതിരെ ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ഫേസ്‌ബുക്കിൽ പൊങ്കാല; വർഗീയ കലാപത്തിന് കോപ്പുകോട്ടിയെന്നാരോപിച്ച് മഹിള മോർച്ച അടക്കമുള്ള സംഘടനകളുടെ പരാതി; താൻ കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നും സന്ദർശനം ഗൂഢാലോചനയെന്നുമുള്ള രശ്മി നായരുടെ ആരോപണം പകപോക്കലെന്ന് രഹന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശബരിമല ദർശനത്തിനെത്തി മന: പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ബിഎസ്എൻഎൽ ജീവനക്കാരിയും കൊച്ചി സ്വദേശിയുമായ രഹന ഫാത്തിമയ്‌ക്കെതിരെ പൊലീസിൽ പരാതികളേറുന്നു. പഞ്ചദിവ്യദേശ ദർശൻ എന്ന സംഘടനയാണ് ആദ്യം പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകിയത്. പിന്നീട് മഹിളാമോർച്ചയും പരാതി നൽകി. കൂടുതൽ ഹൈന്ദവ സംഘടനകൾ പരാതിയുമായി രംഗത്തെത്തുന്നുണ്ട്.

മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നും വർഗീയ കലാപത്തിന് കോപ്പുകൂട്ടിയെന്നുമാരോപിച്ച് മഹിളാ മോർച്ചയാണ് രഹനക്കെതിരേ പരാതി നൽകിയിരിക്കുന്നത്. അതേസമയം രഹനയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിഎസ്എൻഎൽ ഓഫീസുകളിലേക്കും ബിഎസ്എൻഎലിന്റെ ഫേസ്‌ബുക്ക് പേജുകളിലും പരാതികൾ പ്രവഹിക്കുകയാണ്. ശബരിമലയുടെ ചൈതന്യം നശിപ്പിക്കാൻ ശ്രമിച്ച് വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച രഹനയോട് യാതൊരു ദാക്ഷിണ്യവും പാടില്ലെന്നാണ് പരാതിക്കാർ പറയുന്നത്. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് കമന്റുകളാണ് ബിഎസ്എൻഎലിന്റെ വിവിധ ഫേസ്‌ബുക്ക് പേജുകളിൽ രഹനക്കെതിരേ ഉയരുന്നത്.

ശബരിമലയിലേക്ക് രഹന പോയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിഎസ്എൻഎൽ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. രഹനയുടെ വൃ്ക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ദർശനത്തിനായി തിരിച്ചതെന്നും ബിഎസ്എൻഎൽ വിശദീകരിച്ചു. രഹനയെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ഫേസ്‌ബുക്ക് പേജിലും ഒരുവിഭാഗം പൊങ്കാലയിടുന്നുണ്ട്.ഒരു വലിയ വിഭാഗം വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ച റെഹ്ന ഫാത്തിമയെ പിരിച്ചു വിടുക.....ജനങ്ങളുടെ വികാരം മനസ്സിലാക്കില്ലെങ്കിൽ അടുത്ത പടി നിങ്ങളുടെ സർവീസ് വേണ്ടെന്ന് വെക്കും... എന്നൊക്കെയാണ്് മുന്നറിയിപ്പ്.

അതേസമയം, രഹന ഫാത്തിമയെ മല കയറാൻ അനുവദിച്ച പൊലീസ് നടപടിയിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അതൃപ്തി അറിയിച്ചിരുന്നു. ആക്ടിവിസ്റ്റുകൾക്ക് സമരവേദിയാക്കാനുള്ളതല്ല ശബരിമലയെന്നും ആക്ടിറ്റിവിസ്റ്റുകൾക്ക് സംരക്ഷണം നൽകാനാവില്ലെന്നുമാണ് മന്ത്രി ആദ്യം അറിയിച്ചത്. കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഈ നിലപാട് തിരുത്തിയപ്പോൾ കടകംപള്ളിയും മയപ്പെടുത്തിയെങ്കിലും ബോധപൂർവം അക്രമം നടത്താൻ ലക്ഷ്യമിട്ട് വന്നാൽ തടയേണ്ടി വരുമെന്നുതന്നെയാണ് വ്യക്തമാക്കിയത്. ആക്ടിവിസത്തിനു വേണ്ടി ശബരിമലയെ ഉപയോഗിക്കരുത്. അക്കാര്യം തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ കുറച്ചു കൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി.

ആക്ടിവിസ്റ്റ് യുവതിയുടെ ഇന്നത്തെ സന്ദർശനം ബിജെപി ആസൂത്രണം ചെയ്തതാണോ എന്ന സംശയവും തനിക്കുണ്ടെന്നു കടകംപള്ളി വ്യക്തമാക്കി. ആ യുവതിയുടെ സുഹൃത്തുക്കളും മറ്റും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതിൽ നിന്നാണ് സംഭവം ആസൂത്രണം ചെയ്തതാണെന്ന സംശയം വന്നത്. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി മംഗലാപുരത്ത് വച്ച് രഹന കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ശബരിമല സന്ദർശനമെന്നും മോഡലായ രശ്മി നായർ ഫേസ്‌ബുക്കിലൂടെ ആരോപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രൻ സന്ദർശനം ബിജെപി ആസൂത്രണം ചെയ്തതാണോയെന്ന സംശയം പ്രകടിപ്പിച്ചത്.

എന്നാൽ, രശ്മി തന്നോട് പകപോക്കുകയാണെന്നാണ് രഹനയുടെ മറുപടി. രണ്ടു വർഷം മുൻപ് കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്‌സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്. സെക്‌സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു.

രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ നിർമ്മിക്കാനിരുന്ന 'പ്ലിങ്' എന്ന സിനിമയ്ക്കു വേണ്ടി വന്ന സാമ്പത്തിക ബാധ്യത തീർക്കാനാണ് അന്നു താൻ സെക്‌സ്‌റാക്കറ്റിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പൊലീസിനോടു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നും സിനിമയ്ക്കു വേണ്ട ചെലവുകൾ താനാണു വഹിച്ചതെന്നും ഇതുവഴി അവർക്കു യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നും മനോജും രഹ്നയും പൊലീസിനു മൊഴി നൽകിയിരുന്നു.

ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീടു ശരിയല്ലെന്നു ബോധ്യമായതിനെ തുടർന്നു വിച്ഛേദിച്ചിരുന്നതായി മനോജും രഹ്നയും മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോകൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണെന്നും സംശയമുള്ളവർക്കു പരിശോധിക്കാമെന്നും രഹ്ന പറയുന്നു. രാവിലെ കുടുംബവുമായി ശബരിമല കയറാനെത്തിയ രഹ്നയെ വിശ്വാസികൾ നടപ്പന്തലിനു സമീപം തടഞ്ഞിരുന്നു. ഹെൽമറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് നടപ്പന്തൽ വരെ എത്തിയത്. രഹ്നയുടെ ശബരിമല സന്ദർശനം പുറത്തു വന്നതോടെ ഹെൽമറ്റ് ധരിച്ചെത്തിയ 2 പേർ ഇവരുടെ എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിലെ വീട് തല്ലി തകർത്തു. പരാതികളുടെ അടിസ്ഥാനത്തിൽ രഹനയ്‌ക്കെതിരെ കേസെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP