Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സദ്ഗുരുവിനെ, പഴയ കൊലപാതക കേസ് ഓർമ്മിപ്പിച്ച് ദിവ്യ സ്പന്ദന; 'എങ്ങനെയാണിയാൾ തെരുവിലൂടെ നടക്കുന്നത്?' എന്നും ഒളിയമ്പ്; ഐടി സെൽ മേധാവി ഓർമ്മിപ്പിച്ചത് സദ്ഗുരുവിന്റെ ഭാര്യയുടെ അസ്വഭാവിക മരണം

സദ്ഗുരുവിനെ, പഴയ കൊലപാതക കേസ് ഓർമ്മിപ്പിച്ച് ദിവ്യ സ്പന്ദന; 'എങ്ങനെയാണിയാൾ തെരുവിലൂടെ നടക്കുന്നത്?' എന്നും ഒളിയമ്പ്; ഐടി സെൽ മേധാവി ഓർമ്മിപ്പിച്ചത് സദ്ഗുരുവിന്റെ ഭാര്യയുടെ അസ്വഭാവിക മരണം

മറുനാടൻ ഡെസ്‌ക്‌

സദ്ഗുരു എന്നറിയപ്പെടുന്ന യോഗ ഗുരു ജഗ്ഗി വാസുദേവിനെതിരെ ഉയർന്ന കൊലപാതകാരോപണം വീണ്ടും ഓർമ്മിപ്പിച്ച് കോൺഗ്രസ് ഐടി സെൽ അദ്ധ്യക്ഷ ദിവ്യ സ്പന്ദന. 1997 ജനുവരിയിൽ സദ്ഗുരുവിന്റെ ഭാര്യ വിജയകുമാരി അസ്വാഭാവിക സാഹചര്യത്തിൽ മരണമടഞ്ഞിരുന്നു. അതേ വർഷം ഒക്ടോബറിൽ വിജയകുമാരിയുടെ പിതാവ് ടിഎസ് ഗംഗണ്ണ ജഗ്ഗി വാസുദേവിന് വിജയകുമാരിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ സംഭവമാണ് ദിവ്യ വീണ്ടും ഓർമ്മിപ്പിച്ചത്.

ഈ പരാതിയുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവം റിപ്പോർട്ട് ചെയ്ത ന്യൂ ഇന്ത്യൻ എക്സപ്രസിന്റെ റിപ്പോർട്ട് ചിത്രം അടക്കമാണ്. ദിവ്യ സ്പന്ദന ഈ സംഭവം വീണ്ടും ചർച്ചയിലേക്ക് കൊണ്ടു വന്നത്. ചിത്രത്തോടൊപ്പം എങ്ങനെയാണിയാൾ തെരുവിലൂടെ നടക്കുന്നത എന്ന് ദിവ്യ ചോദിച്ചു.

സദ്ഗുരുവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പൊലീസ് ഉപേക്ഷിച്ചിരുന്നു. തന്റെ ഭാര്യ സ്വയം ജീവൻ ഉപേക്ഷിച്ചതാണെന്നും അവരെ തന്റെ ഇഷ ഫൗണ്ടേഷനിൽ എല്ലാ വർഷവും ഓർമ്മിക്കാറുണ്ടെന്നുമായിരുന്നു സദ്ഗുരുവിന്റെ പ്രതികരണം.

ഇദ്ദേഹം ഇപ്പോഴും തെരുവുകളിലൂടെ നടക്കുന്നുവോ എന്ന് ദിവ്യ ട്വീറ്റിൽ ചോദിക്കുന്നത് സദ്ഗുരുവിന്റെ മറ്റൊരു പ്രതികരണത്തെ മുൻനിർത്തിയാണ്. വിദ്യാർത്ഥി നേതാക്കളായ കനയ്യകുമാറിനും ഉമർ ഖാലിദിനും എതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തപ്പോൾ വിദ്യാർത്ഥി നേതാക്കൾ ഇനി തെരുവുകളിലൂടെ നടക്കരുത് എന്ന് സദ്ഗുരു അഭിപ്രായപ്പെട്ടിരുന്നു. ആ അഭിപ്രായത്തെ മുൻനിർത്തിയാണ് ദിവ്യയുടെ ഒളിയമ്പ്.

ഇതാദ്യമായല്ല ദിവ്യ സ്പന്ദന സദ്ഗുരുവിനെതിരെ രംഗത്ത് വരുന്നത്. കങ്കണ റാവത്തും സദ്ഗുരുവും തമ്മിൽ നടന്ന ഒരു ചർച്ചയിൽ രാജ്യത്തെ ലിബറൽ ചിന്താഗതിക്കാർക്കെതിരെ സദ്ഗുരു കടുത്ത വിമർശനം നടത്തിയിരുന്നു. ഇതിനെതിരെ ദിവ്യയുടെ ചോദ്യം സദ്ഗുരു ഒരു സന്യാസിയാണോ അതോ തെറ്റാണോ എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP