Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാളത്തൊപ്പിയും തൂമ്പയുമായി വരൻ വന്നപ്പോൾ ഒപ്പമുള്ള വധുവിന്റെ കൈയിൽ അരിവാളും നെൽക്കതിരും ! കല്ല്യാണച്ചടങ്ങിനിടയിലെ ഓവർ വേഷം കെട്ടിക്കലിന്റെ പുത്തൻ വീഡിയോ ഇങ്ങനെ; സമൂഹ മാധ്യമത്തിലെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കോമാളിത്തരങ്ങൾക്കെതിരെ പൊങ്കാലയിടീൽ തകൃതി

പാളത്തൊപ്പിയും തൂമ്പയുമായി വരൻ വന്നപ്പോൾ ഒപ്പമുള്ള വധുവിന്റെ കൈയിൽ അരിവാളും നെൽക്കതിരും ! കല്ല്യാണച്ചടങ്ങിനിടയിലെ ഓവർ വേഷം കെട്ടിക്കലിന്റെ പുത്തൻ വീഡിയോ ഇങ്ങനെ; സമൂഹ മാധ്യമത്തിലെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കോമാളിത്തരങ്ങൾക്കെതിരെ പൊങ്കാലയിടീൽ തകൃതി

മറുനാടൻ ഡെസ്‌ക്‌

കല്ല്യാണ വേളകളിൽ വരനേയും വധുവിനേയും കോമാളി വേഷം കെട്ടിച്ച് വീഡിയോ എടുത്ത ശേഷം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമത്തിൽ വരൻ സദ്യ വിളമ്പിയിരുന്ന ടേബിൾ തള്ളിയിട്ടത് വരെ വലിയ ചർച്ചയ്ക്ക് കാരണമായി. ഈ സമയത്താണ് പാളത്തൊപ്പിയും തൂമ്പയും പിടിച്ചു വരുന്ന വരനും അരിവാളും നെൽക്കതിരും പിടിക്കുന്ന വധുവിന്റെയും വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്.

അതിഥികൾക്കൊപ്പം നവദമ്പതികൾ നടന്നു വരുന്ന വീഡിയോ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. വധുവിന്റെ ബൊക്ക മാറി പിടിച്ച് ബന്ധുക്കളുടെ പിന്തുണയും വീഡിയോയിൽ വ്യക്തമാണ്. സംസ്‌കാരത്തെ പരിഹസിച്ചുവെന്ന വിമർശനവും ഉയരുന്നുണ്ട്. കോപ്രായം ആണെന്നും, ലൈക്കും ഷെയറും കിട്ടാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും കമന്റ് ഉയരുന്നുണ്ട്.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP