1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

വിദേശത്ത് നിന്ന് തിരിച്ചെത്തിയ മകളെ ഞാൻ ഇതുവരെ ഒന്ന് കാണുക പോലും ചെയ്തിട്ടില്ല; ഹൈക്കോടതി അടച്ചത് ഞാൻ കാരണമാണെന്നും മകളെ കൂടാതെ എനിക്ക് കൂടി കൊറോണ പൊസിറ്റീവ് ആയി എന്നും ദുഷ്പ്രചാരണങ്ങൾ; യുകെയിൽ ഒറ്റപ്പെടും എന്ന അവസ്ഥയിലാണ് മകൾ യുകെയിൽ നിന്ന് മടങ്ങിയത്; അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നടന്ന ചർച്ചകൾക്ക് മറുപടിയുമായി ഗവ.പ്ലീഡർ അഡ്വ.മേരി ബീന ജോസഫ്

March 26, 2020 | 05:16 PM IST | Permalinkവിദേശത്ത് നിന്ന് തിരിച്ചെത്തിയ മകളെ ഞാൻ ഇതുവരെ ഒന്ന് കാണുക പോലും ചെയ്തിട്ടില്ല; ഹൈക്കോടതി അടച്ചത് ഞാൻ കാരണമാണെന്നും മകളെ കൂടാതെ എനിക്ക് കൂടി കൊറോണ പൊസിറ്റീവ് ആയി എന്നും ദുഷ്പ്രചാരണങ്ങൾ; യുകെയിൽ ഒറ്റപ്പെടും എന്ന അവസ്ഥയിലാണ് മകൾ യുകെയിൽ നിന്ന് മടങ്ങിയത്; അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നടന്ന ചർച്ചകൾക്ക് മറുപടിയുമായി ഗവ.പ്ലീഡർ അഡ്വ.മേരി ബീന ജോസഫ്

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളാ ഹൈക്കോടതി അടച്ചിടാൻ തീരുമാനം കൈക്കൊണ്ടത് മാർച്ച് 23 നാണ്. ഏപ്രിൽ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ഹൈക്കോടതി അടച്ചിടുന്നതാകും ഉചിതം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി താൽക്കാലികമായി അടച്ചതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ, ഇതേക്കുറിച്ച് പല വിധത്തിലുള്ള ചർച്ചകൾ അഭിഭാഷകർക്കിടയിൽ നടന്നിരുന്നു.

ഹൈക്കോടതിയിലെ ഒരു വനിതാ ഗവൺമെന്റ് പ്ലീഡറുടെ മകൾ യുകെയിൽ നിന്നും കൊച്ചിയിലെത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പയിരുന്നു. ഇവർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ടിനായി ആളുകൾ കാത്തിരിക്കുകയുമായിരുന്നു. മകളുടെ പരിശോധനാ റിപ്പോർട്ട് പോസിറ്റീവായി. ഇതോടെ ഈ വിവരം എറണാകുളം ജില്ലാ ഭരണകൂടം ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി അടച്ചിടാൻ തീരുമാനിച്ചതെന്ന തരത്തിലാണ് വാട്‌സാപ് ഗ്രൂപ്പുകളിൽ ചർച്ച പുരോഗമിച്ചത്. ഇതിന് പുറമേ വനിതാ പ്ലീഡർക്ക് കൂടി കൊറോണ പൊസിറ്റീവ് റിപ്പോർട്ട് ചെയ്‌തെന്ന തരത്തിലും കുപ്രചാരണം മുറുകി. ആരോപണങ്ങൾ ഏറിയതോടെ ഗവൺമെന്റ് പ്ലീഡർ, അഡ്വ.മേരി ബീന ജോസഫ് ഫേസ്്ബുക്കിൽ മറുപടി കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

കൊറോണ കാലത്തെ - എക്കാലത്തെയും - ദുരന്തങ്ങൾ

മകൾ കൊറോണ പോസിറ്റീവായി അഡ്‌മിറ്റ് ആയതു മുതൽ മാനസികമായി വളരെ തളർന്ന് ഇരിക്കുന്ന ഈ അവസരത്തിൽ Social distancing ഉം Self quarantine ഉം ആയി ഒതുങ്ങി കൂടാം എന്നാണ് കരുതിയത്. പക്ഷേ എനിക്ക് കൂടി കൊറോണ പോസിറ്റീവ് ആയി എന്ന ദുഷ്പ്രചരണങ്ങൾ വരെ കാര്യങ്ങൾ എത്തിയതുകൊണ്ട് മാത്രം ഇത്ര എങ്കിലും പറയാതെ വയ്യ.

ഹൈക്കോടതി അടച്ചതിന്റെ വരെ ഭാരിച്ച ഉത്തരവാദിത്വം എനിക്ക് കൽപ്പിച്ചു തന്ന പൊന്നു തമ്പുരാക്കന്മാരും മഞ്ഞ പത്രങ്ങളും, ഈ ദുരന്ത കാലത്തിന് അപ്പുറവും സമൂഹത്തിനെ കാർന്നു തിന്നുന്ന വൈറസായി ഇവിടെ തന്നെ ഉണ്ടാകും. അവരോട് എനിക്ക് ഒന്നും പറയാനില്ല. അവരുടെ ദൃഷ് പ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട് പോയ എന്റെ നല്ലവരായ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

രണ്ടുമാസം മുമ്പാണ് മകൾ higher studies നായി Birmingham ൽ പോയത്. കൊറോണ ലോകം ആകെ പകർന്നു പിടിച്ച ഈ സാഹചര്യത്തിലും അവൾ സുഹൃത്തുക്കളോടൊപ്പം അവിടെ തുടരാൻ ആണ് തീരുമാനിച്ചത്. എന്നാൽ മാർച്ച് പതിനാലാം തീയതിയോട് കൂടി ഹോസ്റ്റലുകൾ
വെക്കേറ്റ് ആവുകയും എല്ലാ സുഹൃത്തുക്കളും അവരുടെ നാടുകളിലേക്ക് മടങ്ങുവാൻ തുടങ്ങുകയും ചെയ്തു. മാർച്ച് 16ന്, വൈകാതെ ട്രാവൽ ബാൻ വരാൻ പോകുന്നു എന്ന വിധത്തിൽ വാർത്തകൾ വന്നു തുടങ്ങി. മകൾ അവിടെ ഒറ്റപ്പെടും എന്ന അവസ്ഥ വന്നു. ഈ സാഹചര്യത്തിൽ വളരെ കഷ്ടപ്പെട്ട് ഒസാക്ക ട്രാവൽസിന്റെ സഹായത്തോടെ ബെർമിങ്ഹാം - ദുബായ് - ചെന്നെ ടിക്കറ്റ് ബുക്ക് ചെയ്തു.

മാർച്ച് 17ന് രാത്ര 8:10 ന് അവൾ ചെന്നെയിൽ എത്തി. അവിടെ ഇരുന്ന് അവൾ തന്നെ കൊച്ചിയിലേയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു ( പിറ്റേന്ന് രാവിലെ 6:10 ന്റെ കൊച്ചി ഫ്‌ളൈറ്റിനാണ് ടിക്കറ്റ് കിട്ടിയത്). രാത്രി മുഴുവൻ അവിടെ കഴിച്ചുകൂട്ടി രാവിലെ 7:10ന് അവൾ നെടുമ്പാശ്ശേരിയിൽ എത്തി.

സുഹൃത്തുക്കളായ - കൊച്ചി ജനറൽ ഹോസ്പിറ്റലിലെ ഡോ: ഹനീഷ് ഉൾപ്പടെ ഉള്ള - ഡോക്ടർമാരോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ അച്ഛനോടൊപ്പം അവളെ home quarantine ചെയ്യുവാൻ തീരുമാനിച്ചു. കോടതി അടച്ചിട്ട് ഇല്ലാത്തതിനാൽ എനിക്ക് കോടതിയിൽ പോകേണ്ടത് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ 18-ാം തീയതി അതിരാവിലെ തന്നെ, തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് മാറി.

മകൾ കൊച്ചി എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തപ്പോൾ പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലാത്തതിനാൽ ഇപ്പോൾ വീാല ൂൗമൃമിശേില ചെയ്താൽ മതിയെന്ന് അവരും പറഞ്ഞു. അങ്ങനെ അഛനും മകളും കൂടി നേരെ ഞങ്ങളുടെ വീട്ടിലേക്ക് പോവുകയും അവിടെ അവർ രണ്ടുപേരുംhome quarantine ൽ തുടരുകയും ചെയ്തു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ മകളെ ഞാൻ ഇതുവരെ ഒന്ന് കാണുക പോലും ചെയ്തിട്ടില്ല. മക്കളോ , കൂടെപ്പിറപ്പുകളോ, മാനുഷിക ബന്ധങ്ങളോ ഉള്ളവർക്ക് ഇതിന്റെ വേദന മനസ്സിലാകും.

19-ാം തീയതി പനി ഉണ്ടായതിനെത്തുടർന്ന് ഡോക്ടറെ വിളിക്കുകയും അദ്ദേഹം പറഞ്ഞത് പോലെ പാരസെറ്റമോൾ കഴിക്കുകയും ചെയ്തു. എന്നാൽ 20-ാം തീയതിയും പനി കുറയാത്തതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ വിളിക്കുകയും അവർ വന്ന് അവളെ കൂട്ടി കൊണ്ട് പോയി സാമ്പിൾ കളക്റ്റ് ചെയ്യുകയും ചെയ്തു. ഇരുപത്തിരണ്ടാം തീയതി മെഡിക്കൽ കോളേജിൽ നിന്നും വിളിച്ചു റിസൾട്ട് പോസിറ്റീവ് ആണെന്ന് പറയുകയും അവർ തന്നെ വന്ന് അവളെ ആംബുലൻസിൽ കൊണ്ടുപോകുകയും ചെയ്തു. ഭർത്താവ് ഇപ്പോഴും home quarantine ൽ തുടരുന്നു. വേണ്ട രീതിയിൽ കെയർ എടുത്തതിരുന്നതിനാൽ അദ്ദേഹത്തിന് ഇതുവരെ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല.

നേരത്തേ സൂചിപ്പിച്ച സോഷ്യൽ വൈറസുകൾ ഇപ്പോൾ എനിക്കും കൊറോണ ആണെന്ന ദുഷ്പ്രചരണവും സംഭാവന ചെയ്തിട്ടുണ്ട്. നടക്കട്ടെ .എനിക്ക് അപേക്ഷിക്കാനുള്ളത് എന്റെ പ്രിയപ്പെട്ടവരോട് മാത്രമാണ്. വിദേശത്ത് നിന്നും തിരിച്ച് വന്നിട്ട് ഇതുവരെ കുഞ്ഞിനെ കാണാത്തതിന്റെയും, ലോകം മുഴുവൻ പടരുന്ന ഒരു മഹാമാരി അവൾക്കും വന്നുപെട്ടതിന്റെ ദുഃഖത്തിലും കഴിയുന്ന എന്നോടൊപ്പം നിങ്ങളും നിൽക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

വിപത്തുകൾ ആയി വൈറസുകൾ ആക്രമണം തുടരട്ടെ. ഈ വിഷമ ഘട്ടത്തിൽ ഞങ്ങളോട് ഒപ്പം നിന്ന നിങ്ങൾക്ക് ഏവർക്കും, സർക്കാരിനും , ആരോഗ്യ പ്രവർത്തകർക്കും , പൊലീസിനും എല്ലാം നന്ദി. മുന്നിൽ നിന്ന് നയിക്കുന്ന പ്രിയപ്പെട്ട ടീച്ചർക്കും , മുഖ്യമന്ത്രിക്കും ആശംസകൾ . മകൾ വേഗം സുഖമായി ആശുപത്രി വിട്ട് വരാൻ കാത്തിരിക്കുന്നു. നമ്മൾ അതിജീവിക്കും.അതിജീവിക്കും.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന മെസേജുകൾ വാട്‌സാപ് ഗ്രൂപ്പുകളിൽ കുത്തിനിറച്ചു; ഭാഷാപ്രശ്‌നമുണ്ടാകാതിരിക്കാൻ അതാത് പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ദല്ലാളുമാർ വഴി അയച്ചു; ഭക്ഷണം കിട്ടുന്നില്ലെന്നും കേരളം സുരക്ഷിതമല്ലെന്നും ഉള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് ആസൂതിത്രമായി; കമ്യൂണിറ്റി കിച്ചൺ സംവിധാനം ഒരുക്കിയിട്ടും പായിപ്പാട് അടക്കം ഒന്നും കിട്ടുന്നില്ലെന്ന പ്രതീതി ഉണ്ടാക്കിയത് ദല്ലാൾ ലോബിയും സങ്കുചിത താൽപര്യമുള്ള ആക്റ്റിവിസ്റ്റുകളും
ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന സായിപ്പന്മാർക്കും കൊടുത്തു നല്ല അടി; മരുന്നു വാങ്ങാൻ എന്നു പറഞ്ഞു മദ്യം വാങ്ങാൻ കറങ്ങി നടന്നവരെ പിടിച്ചു വീട്ടിൽ കയറ്റി; സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ പീഡിപ്പിക്കുന്നേ എന്നു പറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങൾ; സ്വന്തം നാട്ടിലായിരുന്നെങ്കിൽ മരിച്ചുവീഴേണ്ടവരെ കാത്തു രക്ഷിച്ചിട്ടും പരാതി തീരാത്ത വെള്ളക്കാരന്റെ മനോനില; റിപ്പോർട്ടുകൾക്കെതിരെ ഇന്ത്യക്ക് പ്രതിഷേധം
നീ പേടിക്കണ്ട കാര്യമില്ല....കാരണം ആരും നിന്നെ ബലാത്സംഗം ചെയ്യില്ല; നിന്റെ വസ്ത്രം അഴിച്ചു മാറ്റുന്നതുവരെ നീ ഒരു സ്ത്രീയാണെന്ന് അവർക്ക് തോന്നില്ല! സത്യത്തിൽ അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി; എന്റെ അളവിനേക്കാൾ വലിയ ബ്രാ അക്കാലത്ത് ധരിച്ചു; മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള പല മണ്ടത്തരങ്ങളും കാണിച്ചു; ഇപ്പോൾ അതിനെക്കുറിച്ചോർത്ത് എനിക്ക് ലജ്ജതോന്നുന്നു: ബോഡി ഷെയ്മിങിൽ യുവതിയുടെ കുറിപ്പ് വൈറലാകുമ്പോൾ
നായരും നാടാരും തമ്മിലെ പ്രണയത്തെ രണ്ട് വീട്ടുകാരും എതിർത്തു; പാരലൽ കോളേജിലെ അദ്ധ്യാപകൻ ടിപ്പർ ഡ്രൈവറായതോടെ മദ്യപാനിയുമായി; വീട്ടുകാരെ തള്ളി പറഞ്ഞ് ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മനസ്സിലാക്കിയത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ; മദ്യത്തിൽ മയക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് അതേ മുറിയിൽ രാത്രിയിൽ കിടന്നുറങ്ങി ഭർത്താവും; ആദർശിന്റെ ആത്മഹത്യാ തിയറി പൊളിച്ചത് ഭാര്യയുടെ ദേഹത്തെ മുറിപ്പാടുകൾ; രാകേന്ദു അന്ന് രാത്രി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
പൊൻ രാധാകൃഷ്ണനെ വിറപ്പിച്ച നിലയ്ക്കലിലെ വില്ലാളി വീരന് ഏത്തമിടീക്കലിൽ പണി കിട്ടും; ലോക് ഡൗണിൽ കണ്ണൂരിൽ സ്വന്തം നിയമം നടപ്പാക്കിയ ഐപിഎസുകാരനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി; ശാസനയിൽ എല്ലാം ഒതുക്കി ശബരിമലയിലെ 'ആക്ഷൻ ഹീറോയെ' രക്ഷിക്കാൻ ബെഹ്‌റ; അങ്കമാലിയിൽ സിപിഎമ്മുകാരേയും പുതുവയ്‌പ്പിനിൽ നാട്ടുകാരേയും തല്ലിയ യുവ തുർക്കി വീണ്ടും അച്ചടക്ക നടപടി ഭീഷണിയിൽ; അഴീക്കലിൽ പിണറായിയുടെ കോപം ശമിച്ചില്ലെങ്കിൽ യതീഷ് ചന്ദ്ര കണ്ണൂരിൽ നിന്ന് പുറത്താകും
ലണ്ടനിൽ നിന്നെത്തിയ താരത്തിന്റെ മകന് വിനയായത് വിമാനത്തിലെ പോസിറ്റീവ് യാത്രക്കാരൻ; അനുജനെ തനിച്ചാക്കാതിരിക്കാൻ ഐസുലേഷനിൽ ഒപ്പം ചേർന്ന മൂത്ത പുത്രൻ; രണ്ട് മക്കളും ഫ്‌ളാറ്റിൽ മുറി അടച്ചിരിക്കുമ്പോൾ ആക്ഷൻ ഹീറോയും ഭാര്യയും മക്കൾക്ക് പിന്തുണയുമായി ഐസുലേഷൻ ഏറ്റെടുത്തു; പിണറായിയും ബെഹ്‌റയും പൊലീസിനെ കുറ്റം പറയുമ്പോൾ കൈയടിച്ച് വെള്ളിത്തിരയിലെ ഭരത് ചന്ദ്രൻ ഐപിഎസ്; സുരേഷ് ഗോപിയും കുടുംബവും ലോക് ഡൗണിൽ
കൊറോണക്കാലത്ത് ശൈത്യം ആസ്വദിക്കാനെത്തിയ തായ്‌ലൻഡ് രാജാവും കുടുംബവും ജർമ്മനിയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചത് ഹോട്ടൽ ഉടമയ്ക്ക്; രാജ്യത്ത് കടുത്ത വിലക്ക് ജർമ്മൻ സർക്കാർ ഏറ്റെടുത്തതോടെ ഹോട്ടലുകൾ അടയ്ക്കാനും നിർദ്ദേശം; രാജാവിന്റെ ചെവിയിൽ വാർത്ത എത്തിയതോടെ 5 സ്റ്റാർ ഹോട്ടൽ മോഹവിലയ്ക്ക് വാങ്ങി രാജകൊട്ടാരമാക്കി നടപടി'; ജീവനക്കാരെയെല്ലാം കൊട്ടാരം ദാസികളുമാക്കി; കൊറോണക്കാലത്തെ തായ്‌ലൻഡ് രാജാവിന്റെ ക്വാറന്റൈൻ ഇങ്ങനെ
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു; ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു; തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യർത്ഥിച്ച വിനയ്; കറുത്ത തുണി കൊണ്ട് മുഖം മറയ്ക്കുന്നതിന് തൊട്ടു മുൻപു ജയിൽ അധികൃതരോടു മാപ്പു പറഞ്ഞ മുകേഷ്; ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റുമ്പോൾ സാക്ഷിയായി ഉണ്ടായിരുന്നത് അഞ്ചു പേരും; നിർഭയയ്ക്ക് നീതിയൊരുക്കിയ ലിവർ ആരാച്ചാർ പവൻ ജല്ലാദ് തട്ടിമാറ്റിയത് നാടകീയതകളിലൂടെ
സ്‌കൂളിൽ തുടങ്ങിയ ഇഷ്ടം; പ്ലസ് ടുവിൽ എല്ലാം വീട്ടിൽ അറിഞ്ഞു; ഈഴവനായ കളിക്കൂട്ടുകാരനെ പങ്കാളിയാക്കാൻ അനുവദിക്കില്ലെന്ന വീട്ടുകാരുടെ നിലപാട് മനസ്സിനെ നീറ്റി; ആന്ധ്രയിൽ നേഴ്‌സിംഗിന് മകളെ അയച്ചതും പ്രണയം പൊളിക്കാൻ; ഒരിക്കലും വീട്ടുകാർ വിവാഹത്തെ അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ അത്താഴം കഴിച്ച് മെറിൻ എടുത്ത തീരുമാനത്തിനൊപ്പം കൊന്ത ധരിച്ച് അരവിന്ദും; യാക്കോബയക്കാരിയും കാമുകനും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കൊക്കയിലേക്ക് ഒരുമിച്ച് ചാടി; തട്ടക്കുഴയെ കരിയിപ്പിച്ച് മെറിനും അരവിന്ദും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും