അങ്ങയുടെ ധാർഷ്ട്യം ഒന്നര പെഗ്ഗടിക്കുമ്പോൾ ഉണ്ടാകുന്ന തരിപ്പ് പോലെ; ആജ്ഞാപിക്കുന്നതും അനുസരിപ്പിക്കുന്നതും മലയാളികൾക്ക് ഇഷ്ടമല്ല; അങ്ങ് കൊണ്ട് വന്ന നവോത്ഥാനം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല; ഫെമിനിസ്റ്റുകളെ മല ചവിട്ടിക്കാൻ നിക്കാതെ ആ സമയത്ത് പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് ഹൈജിനിക്കായി ഒരു മറ എങ്കിലും കെട്ടൂ; ദയനീയ തോൽവിയിൽ പിണറായിയെ പരിഹസിച്ച് സിപിഐ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ കളത്തിലിറക്കിയിട്ടും കേരളത്തിൽ 19 സീറ്റും നഷ്ടപ്പെട്ടതിന്റെ നാണക്കേടിലാണ് ഇടത് മുന്നണി. പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് സിപിഎമ്മും ഘടകകഷികളുമൊക്കെ തലപുകയ്ക്കുമ്പോൾ വിഷയം ശബരിമല തന്നെയെന്നും കേരളത്തിൽ രാഹുൽ തരംഗം ആഞ്ഞടിച്ചതാണ് എന്നുമൊക്കെ പറയുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ആണ് പരാജയത്തിന് കാരണം എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ ഇന്ന് അത് തുറന്ന് പറയാൻ ധൈര്യമുള്ള ഒരു സിപിഎം പ്രവർത്തകനും ഇല്ല എന്നതാണ് വാസ്തവം. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമേറ്റ ദയനീയ പരാജയത്തിന് കാരണക്കാരൻ പിണറായി വിജയൻ മാത്രമാണ് എന്ന വാദവുമായി എത്തിയ സിപിഐ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.
മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ശൈലിയേയും കണക്കിന് പരിഹസിച്ചും വിമർശിച്ചുമാണ് ഹർഷൻ പുനലൂർ എന്ന സിപിഐ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റുകൾ എങ്ങനെ നഷ്ടമായി എന്നതിനെ ചൊല്ലി കൊളോണയിലിസ്റ്റ് ചിന്താസരണിയും പ്രതിക്രിയാവാതകവും റാഡിക്കൽ മാറ്റവും പുകയ്ക്കേണ്ടതില്ല....അതിനു കാരണം അങ്ങ് തന്നെയാണ്.അങ്ങയുടെ ആ ധാർഷ്ട്യവും ആ അഹങ്കാരവും ആ പുച്ഛവുമൊക്കെ ആസ്വദിക്കുന്നു എന്നഭിനയിക്കുന്ന ചുറ്റുമുള്ള ഉപജാപകസംഘത്തിൽ അങ്ങ് അഭിരമിച്ചു...കേരള ജനതയുടെ പരിച്ഛേദമാണവരെന്ന് അങ്ങ് വിശ്വസിച്ചു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
അങ്ങയുടെ ആ അധികാരഗർവ്വും തൻപോരിമയും കെടുകാര്യസ്ഥതയുമൊക്കെ ഒന്നര പെഗ്ഗടിക്കുമ്പോളുണ്ടാകുന്ന ഒരു തരിപ്പ് പോലെയേ ഉണ്ടാകൂ എന്ന് അങ്ങ് മനസ്സിലാക്കിയില്ല.കേരളീയർ എന്നാൽ തനി ഈഗോയിസ്റ്റുകളാണ്.ആരും ആജ്ഞാപിക്കുന്നതും അനുസരിപ്പിക്കുന്നതും അവർക്കിഷ്ടമല്ല.അങ്ങ് ഒരിക്കല്‍പോലും കേരള ജനതയുടെ മുഖ്യമന്ത്രിയായിരുന്നിട്ടില്ല..അങ്ങ് അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രിയാണ്.തനിക്കോ തന്റെ പ്രസ്ഥാനത്തിനോ ഉപകാരമുള്ളവരുടെ മാത്രം മുഖ്യമന്ത്രി എന്നിങ്ങനെയാണ് പോസ്റ്റിലെ വിമർശനം
ഹർഷൻ പുനലൂർ എന്ന യുവാവിന്റെ ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബഹു.മുഖ്യമന്ത്രീ....അങ്ങ് വിഷമിക്കരുത്..
സീറ്റുകൾ എങ്ങനെ നഷ്ടമായി എന്നതിനെ ചൊല്ലി കൊളോണയിലിസ്റ്റ് ചിന്താസരണിയും പ്രതിക്രിയാവാതകവും റാഡിക്കൽ മാറ്റവും പുകയ്ക്കേണ്ടതില്ല....അതിനു കാരണം അങ്ങ് തന്നെയാണ്..
അങ്ങയുടെ ആ ധാർഷ്ട്യവും ആ അഹങ്കാരവും ആ പുച്ഛവുമൊക്കെ ആസ്വദിക്കുന്നു എന്നഭിനയിക്കുന്ന ചുറ്റുമുള്ള ഉപജാപകസംഘത്തിൽ അങ്ങ് അഭിരമിച്ചു...കേരള ജനതയുടെ പരിച്ഛേദമാണവരെന്ന് അങ്ങ് വിശ്വസിച്ചു...
പക്ഷേ.. അങ്ങ് ആട്ടുമ്പോൾ തെറിക്കുന്ന തുപ്പൽ പുണ്യാഹമെന്ന് കരുതി സ്വീകരിക്കുന്ന...അങ്ങാജ്ഞാപിക്കുമ്പോൾ മേൽമുണ്ട് കക്ഷത്തിലിടുക്കി വാക്കൈ പൊത്തി എറാൻ മൂളി അങ്ങയുടെ കൊട്ടാരത്തിന്റെ വടക്കേപുറത്ത് കാത്ത് നിൽക്കുന്ന അടിയാന്മാരാണ് കേരളജനതയെന്ന് അങ്ങ് ധരിച്ചു..അല്ലെങ്കിൽ അങ്ങയുടെ കൂടെയുള്ളവർ അങ്ങനെ ധരിപ്പിച്ചു..
അങ്ങയുടെ ആ അധികാരഗർവ്വും തൻപോരിമയും കെടുകാര്യസ്ഥതയുമൊക്കെ ഒന്നര പെഗ്ഗടിക്കുമ്പോളുണ്ടാകുന്ന ഒരു തരിപ്പ് പോലെയേ ഉണ്ടാകൂ എന്ന് അങ്ങ് മനസ്സിലാക്കിയില്ല.കേരളീയർ എന്നാൽ തനി ഈഗോയിസ്റ്റുകളാണ്.ആരും ആജ്ഞാപിക്കുന്നതും അനുസരിപ്പിക്കുന്നതും അവർക്കിഷ്ടമല്ല.അങ്ങ് ഒരിക്കല്‍പോലും കേരള ജനതയുടെ മുഖ്യമന്ത്രിയായിരുന്നിട്ടില്ല..അങ്ങ് അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ മാത്രം മുഖ്യമന്ത്രിയാണ്.തനിക്കോ തന്റെ പ്രസ്ഥാനത്തിനോ ഉപകാരമുള്ളവരുടെ മാത്രം മുഖ്യമന്ത്രി.
അങ്ങ് കൊണ്ടുവന്ന നവോത്ഥാനം താങ്ങാനുള്ള കെൽപ്പ് കേരളത്തിനില്ല എന്നു കൂടി തെളിയിക്കുന്നതാണ് ഈ തോൽവി.നവോത്ഥാനം എന്നാൽ തുണിയുടുക്കാത്തവരെ കോട്ടും സൂട്ടും ഇടീക്കുക എന്നതല്ല...അവരെ അവരുടെ രീതിയിൽ ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നാണ്.നിരക്ഷരരെ അക്ഷരം പഠിപ്പിക്കുന്നതു പോലും നവോത്ഥാനം എന്ന് പറയാനാവില്ല.അപ്പോഴാണ് അങ്ങയുടെ ഈ എടുത്താൽ പൊങ്ങാത്ത നവോത്ഥാനം....!??
ആർത്തവത്തിന് ആർപ്പ് വിളിച്ചതു കൊണ്ടോ ശബരിമലയിൽ യുവതികളെ കേറ്റാൻ ചൂട്ടു പിടിച്ചതു കൊണ്ടോ വനിതാ മതിൽ കെട്ടി ഉയർത്തിയതു കൊണ്ടോ നവോത്ഥാനം ഉണ്ടാകും എന്നത് തികച്ചും വിഡ്ഡിത്തരമാണ് സഖാവേ...
ആ സമയത്ത് പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് ഹൈജിനിക്കായി ഒരു മറ കെട്ടാനോ...ഉപയോഗ ശൂന്യമായവ വേണ്ട മെയിന്റനൻസ് നടത്തി ഉപയുക്തമാക്കാനോ അങ്ങ് മറന്നു...!
അങ്ങയ്ക്ക് വളരെ സിമ്പിളെന്നും ബാലിശമെന്നും തോന്നാവുന്ന ഇതൊക്കെയാണ് ഈ തോൽവിക്ക് കാരണം.
ജനഹൃദയങ്ങളിൽ അങ്ങില്ല സഖാവേ...അങ്ങ് മൂലം അങ്ങയുടെ പാർട്ടിയും ഇന്നില്ല അവരുടെ ഉള്ളിൽ.തലമുറകളായി ചങ്കിലെ ചോരയും മെയ്യിലെ വിയർപ്പും നൽകി ഉയർത്തിപിടിച്ചിരുന്ന അരിവാൾ ചുറ്റിക നക്ഷത്രം പോലും ഇനി അന്യം..
വർഷങ്ങൾ കൊണ്ട് അടി കൊണ്ടും വെടി കൊണ്ടും കെട്ടിപ്പടുത്തൊരു പ്രസ്ഥാനത്തിന്റെ ആണിക്കല്ലിളക്കാൻ നിങ്ങൾക്ക് എന്തെളുപ്പത്തിൽ കഴിഞ്ഞു സഖാവേ...!
പ്രത്യയ ശാസ്ത്രത്തിനു പുറം തിരിഞ്ഞ് നിന്നപ്പോളൊന്നും...ആരും പറഞ്ഞില്ലേ സഖാവേ...ഇതൊന്നും ഇങ്ങനെയല്ല വേണ്ടതെന്ന്...!അതോ അധികാര പ്രമത്തത മൂലം ബധിരമായ കർണ്ണങ്ങളിൽ അതൊന്നും പതിച്ചില്ല എന്നാണോ...!???
തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാൻ ഞാൻ പറയില്ല..കാരണം ഇനിയൊരു തിരിച്ചു വരവ് അസാധ്യമാക്കിയിരിക്കുന്നു ഇതിനകം തന്നെ...
ആലപ്പുഴയിലെ ആ ഒരു തരി തീപ്പൊരി കൊണ്ട് ഒരു ദിനേശ് ബീഡിയെങ്കിലും കത്തിക്കാനായാൽ...ഇരുത്തി രണ്ട് പുകയെടുത്ത് ആലോചിക്കൂ സഖാവേ...ഇനിയെന്ത് എന്ന്...!
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍