Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാധ്യമ പ്രവർത്തകരുടെ മുങ്ങി മരണത്തെയും ക്രൂരമായി അവഹേളിച്ച് സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ; മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോടുള്ള സമീപനം മാറ്റാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ് പരിഹസിച്ച കിരൺ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ; സർക്കാർ വിരുദ്ധ വാർത്തയുണ്ടാക്കാൻ പോയി വെള്ളത്തിൽ വീണ് മരിച്ചെന്ന് അധിക്ഷേപിച്ച് മറ്റ് പോരാളികളും

മാധ്യമ പ്രവർത്തകരുടെ മുങ്ങി മരണത്തെയും ക്രൂരമായി അവഹേളിച്ച് സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ; മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോടുള്ള സമീപനം മാറ്റാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ് പരിഹസിച്ച കിരൺ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി മാധ്യമ പ്രവർത്തകർ; സർക്കാർ വിരുദ്ധ വാർത്തയുണ്ടാക്കാൻ പോയി വെള്ളത്തിൽ വീണ് മരിച്ചെന്ന് അധിക്ഷേപിച്ച് മറ്റ് പോരാളികളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അവിചാരിതമായി രണ്ട് സഹപ്രവർത്തകർ വെള്ളത്തിൽ മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് മലയാളം മാധ്യമ ലോകം. മാതൃഭൂമി ന്യൂസ് ചാനലിന്റെ പ്രാദേശിക ലേഖകൻ സജി, ഡ്രൈവർ ബിപിൻ എന്നിവരാണ് മരണപ്പെട്ടത്. എന്നാൽ, ഈ മരണത്തെയും പരിഹസിക്കുകയാണ് സൈബർ ലോകത്ത് ഹൃദയപക്ഷമെന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നവർ. സിപിഎമ്മിന് വേണ്ടി സൈബർ ലോകത്ത് നിരന്തരം ന്യായീകരണം നിരത്തുകയും സ്വയം ബുദ്ധിജീവി ചമയുകയും ചെയ്യുന്ന കിരൺ തോമസിനെ പോലുള്ളവരും അധിക്ഷേപവുമായി രംഗത്തെത്തിയതോടെ മാധ്യമപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

എന്തൊക്കെ ആശയ വ്യത്യാസം ഉണ്ടെങ്കിലും മാധ്യമപ്രവർത്തകർ മരണപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പോലും അവരെ അവഹേളിച്ച നിലപാടാണ് മാധ്യമപ്രവർത്തകരുടെ കടുത്ത എതിർപ്പിന് ഇടയാക്കിയത്. മാനവികതയെ കുറിച്ച് ഊന്നിപ്പറയുന്ന വ്യക്തികളാണ് ക്രൂരമായ അവഹേളനവുമായി രംഗത്തെത്തിയത്. ഈ അവഹേളനത്തിന് തുടക്കമിട്ടത് സൈബർ പോരാളിയായ കിരൺ തോമസാണ്. മാധ്യമപ്രവർത്തകർ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ പോയത് മുഖ്യമന്ത്രി അവഹേളിച്ചതു കൊണ്ടാണെന്നാണ് കിരണിന്റെ കണ്ടുപിടിത്തം. മരണത്തെ പരിഹസിച്ചു കൊണ്ട് കിരൺ എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്:

മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോടുള്ള സമീപനം മാറ്റേണ്ട സമയം അതിക്രമിച്ചൂ. അദ്ദേഹം മാധ്യമ പ്രവർത്തകരെ അവഗണിക്കുന്നതുകൊണ്ടാണ് അവർ ഇത്രക്ക് അഗ്രസീവായി സ്വജീവൻ പോലും ബലികഴിച്ച് കാലവർഷ ദുരന്ത സ്ഥലങ്ങളിൽ നിന്ന് സർക്കാർ വിരുദ്ധ വാർത്തകൾ സമാഹരിക്കാൻ ഇറങ്ങുന്നത്. മാധ്യമ മുതലാളി തടഞ്ഞാൽപ്പോലും അവർ പോയിരിക്കും അത്രക്ക് അസഹനീയമാാണ് അവർക്ക് മുഖ്യമന്ത്രിയുടെ അവഗണന. അത് ഓഖിയിൽ ആയാലും നിപ്പയിൽ ആയാലും നമ്മൾ കണ്ടതാണ് . അതുകൊണ്ട് മാധ്യമ പ്രവർത്തകരെ സുരക്ഷയെപ്പറ്റി ഉപദേശിക്കുന്നതിന് പകരം മുഖ്യമന്ത്രി മാധ്യമങ്ങളോടുള്ള നിലപാട് മാറ്റുകയാണ് ചെയ്യേണ്ടത്. റൂട്ട് കോസാണല്ലോ കറക്റ്റ് ചെയ്യേണ്ടത്.

കിരണിൻ ഈ പോസ്റ്റിനെതിരെ കടുത്ത ഭാഷയിലാണ് പല മാധ്യമപ്രവർത്തകരും പ്രതികരിച്ചത്. പ്രമുഖ മാധ്യമപ്രവർത്തകനായ എം എസ് സനൽകുമാർ കിരൺ തോമസിനോട് പ്രതിഷേധിച്ച് എഴുതിയത് ഇങ്ങനെ:

ഞാൻ ഇത് വരെ ഫെയിസ് ബുക്കിൽ തെറി ഉപയോഗിച്ചിട്ടില്ല.. ഇന്ന് ഞാൻ എഴുതുന്ന പോസ്റ്റിൽ....... ഇട്ടിരിക്കുന്ന ഭാഗം എല്ലാം കിരൺ തോമസ് എന്ന പീറ സി പി എം കാരനെ വിളിക്കുന്ന ഏറ്റവും ഹീനമായ തെറി ആണെന്ന് കരുതി വായിക്കുക. എടോ...... കിരണേ... താനെന്താ എഴുതിയത് വൈക്കം കായലിൽ മുങ്ങിമരിച്ച എന്റെ സഹപ്രവർത്തകർ സർക്കാർ വിരുദ്ധ വാർത്തകൾ സമാഹരിക്കാൻ പോയവരെന്നോ. എടോ.....താൻ ഈ അലമുറയിടുന്ന തന്റെ പാർട്ടിയുണ്ടല്ലോ, അതിന്റെ ഇപ്പോഴത്തെ മഹോന്നത നേതാവൊരുത്തൻ സ്വർണ്ണക്കട മുതലാളിയുടെ വീട്ടിൽ രാത്രി മദ്യപിച്ചു മത്തനായി ഉടുമുണ്ടുരിഞ്ഞു തലയിൽക്കെട്ടി ഡാൻസ് ചെയ്യുന്ന പടം ഞാൻ കണ്ടിട്ടുണ്ട്. അവനാണ് നിന്റെ പാർട്ടിയെ നയിക്കുന്ന നേതാവൊരുത്തൻ. ആ പടം കണ്ടു, പിന്നെ അവൻ മന്ത്രി ആയപ്പോൾ പോലും ഈ നാശം പിടിച്ചവൻ ചത്തുകെട്ട് തുലഞ്ഞു പോണേ എന്ന് ഞാൻ വിചാരിച്ചിട്ടില്ല. നീയും നീ കൂലിയെഴുത്ത് നടത്തുന്ന നിന്റെ പാർട്ടിയും മനുഷ്യത്വമില്ലാത്തവരാണെന്ന് മനസ്സിലാക്കിയിട്ട് നാളേറെയായി. കായലിന്റ ആഴങ്ങളിൽ പൊലിഞ്ഞ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി നിന്നെ ഞാൻ വിളിക്കട്ടെ....

കിരൺ തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ച് മറ്റുള്ളവരും മരിച്ച മാധ്യമപ്രവർത്തകരെ അവഹേളിച്ചു കൊണ്ട് രംഗത്തെത്തി. സർക്കാർ വിരുദ്ധ വാർത്തയുണ്ടാക്കാൻ പോയി വെള്ളത്തിൽ വീണ് മരിച്ചെന്ന് അധിക്ഷേപിച്ചാണ് സിപിഎമ്മിന് വേണ്ടി ന്യായീകരണം നിരത്തുന്ന മറ്റൊരു പ്രമുഖ പോരാളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മുങ്ങി മരിച്ചെന്ന മാധ്യമ വാർത്തകളോട് ചിരിച്ചു കൊണ്ടു പ്രതികരിച്ചവരും നിരവധിയാണ്. മരണത്തെയും പരിഹസിക്കുന്ന ഇത്തരക്കാരുടെ മാനസിക നില എത്രത്തോളമുണ്ടെന്ന ചോദ്യമാണ് നിരവധി പേർ ഉന്നയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP