Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവേ നടത്തിയത് മോദിക്കു വേണ്ടി മൊട്ടയടിച്ച സുജയ് മിശ്ര; ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി സർവേ നടത്തിയ എ- ഇസഡ് പാർട്ട്‌ണേഴ്‌സിന്റെ സ്ഥാപകൻ തികഞ്ഞ മോദി ഭക്തൻ; ജാതി തിരിച്ച് സർവേ നടത്തിയതിനും വ്യാപക വിമർശം; 'നാല് പട്ടികജാതിക്കാരും, അഞ്ച് നായന്മാരും, മൂന്ന് ഈഴവരും വാഹനാപകടത്തിൽ മരിച്ചു' എന്നതു പോലുള്ള വാർത്തകൾ ഏഷ്യാനെറ്റിൽ കാണേണ്ടി വരുമോയെന്നും ട്രോളന്മ്മാർ

സർവേ നടത്തിയത് മോദിക്കു വേണ്ടി മൊട്ടയടിച്ച സുജയ് മിശ്ര; ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി സർവേ നടത്തിയ എ- ഇസഡ് പാർട്ട്‌ണേഴ്‌സിന്റെ സ്ഥാപകൻ തികഞ്ഞ മോദി ഭക്തൻ; ജാതി തിരിച്ച് സർവേ നടത്തിയതിനും വ്യാപക വിമർശം; 'നാല് പട്ടികജാതിക്കാരും, അഞ്ച് നായന്മാരും, മൂന്ന് ഈഴവരും വാഹനാപകടത്തിൽ മരിച്ചു' എന്നതു പോലുള്ള വാർത്തകൾ ഏഷ്യാനെറ്റിൽ കാണേണ്ടി വരുമോയെന്നും ട്രോളന്മ്മാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവിധ കക്ഷികൾ എത്ര സീറ്റ് നേടുമെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേയിൽ ജാതി അടിസ്ഥാനത്തിൽ കണക്കെടുത്തതിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധാകനെ സർവേ നടത്താൽ ഏൽപ്പിച്ചതും ട്രോളി സോഷ്യൽ മീഡിയ. ഏഷ്യാനെറ്റിനു വേണ്ടി സർവേ നടത്തിയ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എ- ഇസഡ് പാർട്‌ണേസിന്റെ സ്ഥാപകൻ സുജയ് മിശ്രയുടെ 'മോദി ഭക്തി' ചൂണ്ടിക്കാട്ടിയാണ് സർവേയുടെ ആധികാരികത സംശയത്തിലായത്.

കടുത്ത മോദി ഭക്തനായ സുജയ് മിശ്ര മോദിയുടെ വിജയത്തിനു വേണ്ടി താൻ മൊട്ടയടിക്കുമെന്ന് നേർന്നിട്ടുണ്ടെന്നും ജയിച്ചതോടെ അതുചെയ്തുവെന്നും കാണിച്ച് ടി.വിക്കു മുന്നിൽ നിന്നാണ് ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരുന്നത്. 2015 മെയ് 16 ന് തെരഞ്ഞെടുപ്പ് ഫലം വന്നയുടനെയായിരുന്നു ഇത്. ഞാനും ഭാര്യ സുബ്രത മിശ്രയും മോദിക്കു വേണ്ടി വോട്ടുചെയ്തുവെന്നും പോസ്റ്റിട്ടിരുന്നു.ഏഷ്യാനെറ്റ് ചെയർമാനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖരൻ എംപിയുടെ, മോദിയെ പിന്തുണച്ചുള്ള പോസ്റ്റും സുജയ് മിശ്ര ഷെയർ ചെയ്തിരുന്നു. 2014 തെരഞ്ഞെടുപ്പിനു മുൻപേ ആയിരുന്നു ഇത്. അടുത്ത പ്രധാനമന്ത്രിയായുള്ള എന്റെ തെരഞ്ഞെടുപ്പ് മോദി എന്നായിരുന്നു അതിലെ സന്ദേശം. 2014 മാർച്ച് 27 നാണ് ഇതു സുജയ് മിശ്ര ഷെയർ ചെയ്തത്.

ബിജെപി ചായ്വിലുള്ള സർവേ ഫലം വന്നതിനു പിന്നിൽ ഇതാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത്. ബിജെപിക്ക് ലോക്‌സഭയിൽ ഒരു സീറ്റ് ലഭിക്കുമെന്ന് സർവ്വേ പ്രവചിച്ചിരുന്നു. എൽ.ഡി.എഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റ് പ്രവചിക്കുന്ന സർവേയിൽ യു.ഡി.എഫിന് 14-16 സീറ്റ് ലഭിക്കുമെന്നും പറയുന്നു.സുജയ് മിശ്രയും ചർച്ചയുടെ ആദ്യ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിൽ പങ്കെടുത്തിരുന്നു. 11 മണ്ഡലങ്ങളിൽ നിന്നുമാത്രമാണ് സർവേ നടത്തിയത് എന്നതും വ്യാപകമായി വിമർശിക്കപ്പെട്ടു. എൽഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലങ്ങൾ ഒഴിവാക്കിയെന്നാണ് പ്രധാന വിമർശനം.

64 ശതമാനം പേർക്കും ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന അഭിപ്രായമാണ സർവേയിൽ കണ്ടത്. എന്നാൽ ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ച ഇന്ധന വില വർധന സ്വാധീനിക്കുമെന്നു കരുതുന്നത് 25 ശതമാനം പേർ മാത്രമാണ്. മുത്തലാഖ് വിഷയം ബാധിക്കുമെന്ന് പറയുന്നത് ആറു ശതമാനം പേരും. ഇതിന്റെ ആധികാരികതും സോഷ്യൽ മീഡിയ ചോദ്യം ചെയ്യുകയാണ്.എന്ത് മറുപടി ആഗ്രഹിക്കുന്നുവെന്നതിതിനെ അനുസരിച്ച് ചോദ്യങ്ങൾ സെറ്റ് ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പറയുന്നത്.

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ, പോസ്റ്റ് സുജയ് മിശ്ര മുക്കിയിരിക്കുകയാണ്. പിന്നാലെ ഫേസ്‌ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായി. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ സുജയ് മിശ്രയുടെ പേജിലുണ്ടായിരുന്ന ചിത്രമാണ് ആദ്യം അപ്രത്യക്ഷമായത്. പിന്നാലെ അക്കൗണ്ടും ഇല്ലാതായി.

അതുപോലെ തന്നെ ശബരമല വിഷയത്തിൽ ജാതിതിരിച്ച് കണക്കെടുത്തതും ഏഷ്യനെറ്റിനെ പ്രതിരോധത്തിലാക്കി. സാമ്പിൾ സർവേയുടെ ശാസ്ത്രീത മാനദണ്ഡങ്ങളിൽ പ്രായവും, ലിംഗവും, നഗരം ഗ്രാമവുമൊക്കെയുള്ള മാനദണ്ഡങ്ങളാണ് പരിഗണിക്കാറുള്ളതെന്നും അല്ലാതെ ജാതിയല്ലെന്നും പലരു ചൂണ്ടിക്കാട്ടുന്നു. '75 ശതമാനം ഈഴവരും, 75 ശതമാനം ധീവര സമുദായക്കാരും ശബരിമലയിലെ സ്ത്രീപ്രവേശം ഏറ്റവുമധികം സ്വാധീനിക്കുന്ന പ്രശ്‌നമായി കാണുന്നു. 62 ശതമാനം പട്ടികവർഗ്ഗക്കാർ അങ്ങനെ ചിന്തിക്കുമ്പോൾ കേരളജനതയിലെ 'മറ്റുള്ളവർ' എന്ന വിഭാഗത്തിലെ 65 ശതമാനംപേർ ശബരിമല വലിയ പ്രശ്‌നമായി കാണുന്നു' എന്ന രീതിയിലുള്ള വിലയിരുത്തലുകൾ ബാലിശമാണെന്ന് പലരും പ്രതികരിക്കുന്നു.

ചലച്ചിത്ര സംവിധായകനും പ്രഭാഷകനുമായ സജീവൻ അന്തിക്കാട് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ വിലയിരുത്തുന്നു.

'ചാനലിനെ നെഞ്ചേറ്റിയ ജനങ്ങളുടെ നെഞ്ച് പിളർക്കുന്ന പണിയാണ് തുടങ്ങി വെച്ചിരിക്കുന്നത്. അവർ ജാതി തിരിച്ചു കണക്കെടുക്കാൻ തുടങ്ങിയിരിക്കുന്നു. ലോക്സഭ ഇലക്ഷനിൽ ആരു ജയിക്കും എന്ന് സെഫോളജിസ്റ്റുകൾ കണക്കെടുക്കുന്നത് സാധാരണമാണ്.
മലയാളികൾ ആർക്ക് വോട്ടു ചെയ്യും എന്നതാണവിടത്തെ വിഷയം. പക്ഷെ ഓരോ ജാതിക്കാരനും 'ഏതു പാർട്ടിക്കാരന് വോട്ടുചെയ്യും' ഓരോ ജാതിക്കാരനെയും ഏതേതു വിഷയങ്ങൾ സ്വാധീനിക്കും ' എന്നൊക്കെ ചോദിച്ച് കണക്കെടുക്കുന്നത് എവിടത്തെ ധാർമ്മികതയാണ്. എന്തു ന്യായമാണ് അതിനുള്ളത്. ഓരോ ആളുകളുടെയും മുഖത്ത് നോക്കി 'നിങ്ങടെ ജാതി ഏതാണ് ' എന്ന് പച്ചക്ക് ചോദിക്കാൻ 'ഇത്തിരി ഉളുപ്പ് ' ഏഷ്യാനെറ്റിന് ഉണ്ടാകേണ്ടിയിരുന്നു'- അദ്ദേഹം വ്യക്താമാക്കി.

ജാതിസർവേയെ കളിയാക്കി നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റ് മൂവീസിനുശേഷം ഏഷ്യാനെറ്റ് പുലയ, ഏഷ്യാനെറ്റ് ഈഴവ, ഏഷ്യാനെറ്റ് ശൂദ്ര, ഏഷ്യാനെറ്റ് ബ്രാഹ്മണ എന്നീചാനലുകളാണ് ഇനി തുടങ്ങുകയെന്നും, നാല് പട്ടികജാതിക്കാരും, അഞ്ച് നായന്മാരും, മൂന്ന് ഈഴവരും വാഹനാപകടത്തിൽ മരിച്ചു എന്നതുപോലെ ജാതി തിരിച്ചുള്ള വാർത്തകൾ ഏഷ്യാനെറ്റിൽ കാണേണ്ടിവരുമോയെന്നും ട്രോളന്മാർ പരിഹസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP