Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൽക്കത്ത തെരുവിൽ കറൻസി നോട്ടുകളുടെ പെരുമഴ; ആളുകൾ ഓടി നടന്ന പെറുക്കിയത് അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകൾ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധനയ്ക്ക് എത്തിയപ്പോൾ കൂറ്റൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും നോട്ടുകെട്ടുകൾ തെരുവിലേക്ക് എറിഞ്ഞ് കള്ളപ്പണക്കാർ; വൈറലായ വീഡിയോ കാണാം

കൽക്കത്ത തെരുവിൽ കറൻസി നോട്ടുകളുടെ പെരുമഴ; ആളുകൾ ഓടി നടന്ന പെറുക്കിയത് അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകൾ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധനയ്ക്ക് എത്തിയപ്പോൾ കൂറ്റൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും നോട്ടുകെട്ടുകൾ തെരുവിലേക്ക് എറിഞ്ഞ് കള്ളപ്പണക്കാർ; വൈറലായ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: കൊൽക്കത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ നിന്നും നോട്ടുകളുടെ പെരുമഴ. കൊൽക്കത്തയിലെ ബെന്റിക്ക് സ്രീറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആദായനികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് നോട്ടുകൾ താഴേക്ക് പറന്നു വീണത്.

2000, 500,100 100 നോട്ടുകളുടെ കെട്ടുകൾ ജനാല വഴി താഴേക്ക് പതിക്കുകയായിരുന്നു. ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് നോട്ടുകൾ താഴേക്കുവീണത്്. കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനത്തിൽ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

എന്നിരുന്നാലും, ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെ നോട്ട് മഴയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പരിശോധിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP