Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിപ്പബ്ലിക് ടിവിയുടെയും അർണാബിന്റെയും ഫേസ്‌ബുക്കിൽ പൊങ്കാലയിട്ട് മതിയാകുന്നില്ല; ഗൂഗിൾ പ്ലേസ്റ്റോറിൽ കയറി റേറ്റിങ് കുറച്ച് പ്രതിഷേധിച്ച് സൈബർ മലയാളികൾ; കോൺടെക്സ്റ്റ് മാറ്റിയ വീഡിയോ ക്ലിപ്പ് വെച്ച് അർണാബിനെ അവഹേളിക്കരുതെന്ന് രാഹുൽ ഈശ്വർ; റിപ്പബ്ലിക്കിനും അർണാബിനുമെതിരെ വ്യാജപ്രചരണം നടത്തുന്നവർ കോമാളികൾ എന്നു പറഞ്ഞ് രാജീവ് ചന്ദ്രശേഖരനും: 'നാണംകെട്ട കൂട്ടം' ആരെന്ന് തർക്കം

റിപ്പബ്ലിക് ടിവിയുടെയും അർണാബിന്റെയും ഫേസ്‌ബുക്കിൽ പൊങ്കാലയിട്ട് മതിയാകുന്നില്ല; ഗൂഗിൾ പ്ലേസ്റ്റോറിൽ കയറി റേറ്റിങ് കുറച്ച് പ്രതിഷേധിച്ച് സൈബർ മലയാളികൾ; കോൺടെക്സ്റ്റ് മാറ്റിയ വീഡിയോ ക്ലിപ്പ് വെച്ച് അർണാബിനെ അവഹേളിക്കരുതെന്ന് രാഹുൽ ഈശ്വർ; റിപ്പബ്ലിക്കിനും അർണാബിനുമെതിരെ വ്യാജപ്രചരണം നടത്തുന്നവർ കോമാളികൾ എന്നു പറഞ്ഞ് രാജീവ് ചന്ദ്രശേഖരനും: 'നാണംകെട്ട കൂട്ടം' ആരെന്ന് തർക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: റിപ്പബ്ലിക് ടിവിയുടെയും അർണാബ് ഗോസ്വാമിയുടെയും ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾക്ക് മതിയാകുന്നില്ല. റിപ്പബ്ലിക്ക് ടിവിയുടെ ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും റേറ്റിങ് കുറച്ചു കൊണ്ടാണ് ഒരു വിഭാഗം സൈബർ മലയാളികൾ ഇപ്പോൾ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം അർണാബിന്റെ ചാനലായ റിപ്പബ്ലിക്കിൽ നടത്തിയ ചർച്ചക്കിടെ നടത്തിയ വിവാദ പ്രസ്താവനയെ തുടർന്നായിരുന്നു സൈബർ സഖാക്കളും ഒരു വിഭാഗം പുരോഗമന വാദികളും ചേർന്ന് അർണാബിനെതിരെ പ്രതിഷേധം നടത്തിയത്. നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അർണാബിന്റെ പ്രതികരണം.

യു.എ.ഇയുടെ സഹായ വാഗ്ദാനവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു അർണാബ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്. താൻ കണ്ട എക്കാലത്തെയും നാണംകെട്ട ഒരു കൂട്ടം ആളുകളാണിത് എന്നായിരുന്നു അർണാബിന്റെ പ്രസ്താവന. അർണാബ് ആരെ ഉദ്ദേശിച്ചാണ് പ്രസ്താവന നടത്തിയതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിരുന്നില്ല. ഇത് മലയാളികളെ ആണെന്ന വിധത്തിൽ വ്യാഖ്യാനിച്ചു കൊണ്ടാണ് സിപിഎം സൈബർ പോരാളികൾ ആക്രമണത്തിന് തുടക്കമിട്ടത്. എന്നാൽ, അർണാബ് ഉദ്ദേശിച്ചത് യുഎഇ ധനസഹായമായ 700 കോടിയുടെ കാര്യത്തിൽ പ്രചരണം നടത്തിയ സൈബർ സഖാക്കളെയും യുഡിഎഫ് വിഭാഗത്തെയും ആണെന്ന് സൈബർ സംഘപരിവാരുകാരും വ്യക്തമാക്കി. ഇതോടെയാണ് സൈബർലോകത്ത് വാഗ്വാദവും പോർവിളികളും ശക്തമായത്.

അതേസമയം കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിൻ എന്നു വ്യാഖ്യാനിച്ചു കൊണ്ട് റിപ്പബ്ലിക്ക് ചാനലിന് പ്ലേസ്റ്റോറിൽ വളരെ കുറഞ്ഞ റേറ്റിങ് നൽകിയാണ് മലയാളികൾ തിരിച്ചടിക്കുന്നത്. ഇതോടെ ചാനലിന്റെ പ്ലേസ്റ്റോറിലെ റേറ്റിങ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചിൽ ഒരു സ്റ്റാർ റേറ്റിങ് നൽകിയാണ് മലയാളികൾ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലുമായി പൊങ്കാലയിടുന്നുമുണ്ട്. അർണാബ് വേയ്സ്റ്റ് ജേർണലിസ്റ്റ് ഇൻ ഇന്ത്യ, പ്രൗഡ് ടു ബി എ കേരള തുടങ്ങി നിരവധി ഹാഷ്ടാഗുകളിലായി രൂക്ഷവിമർശനമാണ് മലയാളികൾ ഉന്നയിക്കുന്നത്.

'ഞങ്ങളൊരു കൂട്ടമാണ്. ഏറ്റവും മനോഹരമായ ദേശത്ത് ഏറ്റവും മനോഹരമായ ഭാഷ സംസാരിച്ച് ഏറ്റവും നന്നായി സംവദിച്ച് ജീവിക്കുന്ന കൂട്ടം ഞങ്ങള് ബീഫ് തിന്നും.. പശു ഞങ്ങൾക്ക് അമ്മയല്ല. പാല് തരുന്ന വളർത്ത് മൃഗം മാത്രമാണ്. ചാണകവും മൂത്രവുമൊക്കെ ഞങ്ങൾക്ക് വളമാണ്. നിങ്ങളെപ്പോലെ തിന്നാനുള്ളതല്ല. നിങ്ങൾക്ക് ഞങ്ങൾ കറുത്ത, മദ്രാസിയും മലബാറിയും ഒക്കെ ആയിരിക്കും. ഞങ്ങൾ നിങ്ങളെ കാണുമ്പോ കുമ്പിടണമെന്നൊക്കെ നിങ്ങൾക്ക് തോന്നും. ഞങ്ങള് മലയാളികൾ സ്നേഹിക്കണം ബഹുമാനിക്കണം എന്ന് തോന്നുന്നവരെ അന്തസായി അങ്ങനെ ചെയ്യുന്നവരാണ്. പക്ഷേ തോന്നാത്തവരോട് ഒരു ഘട്ടത്തിലും അത് ചെയ്യത്തില്ല' കേരളത്തിന്റെ നന്മയും ആപത്ത് വരുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികളുടെ കരുത്തിനേയും പ്രകീർത്തിച്ചും ബിജെപിയേയും മോദിയേയും കണക്കിന് വിമർശിച്ചും മലയാളികൾ പ്രതിഷേധമുയർത്തുന്നു.

അതേസമയം അർണാബ് ഗോസ്വാമിയെ പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി. കോൺടെക്സ്റ്റ് മാറ്റിയ വീഡിയോ വെച്ച് അർണാബ് ഗോ സ്വാമിയെ മോശാമായി നമ്മൾ അറ്റാക്ക് ചെയ്യരുതെന്ന് ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ രാഹുൽ പറഞ്ഞു. ഞാൻ അർണാബിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം മലയാളികളെയോ കേരളീയരെയോ കുറിച്ചല്ല പറഞ്ഞതെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് തീവ്ര ഇടതുപക്ഷക്കാരെയും മാവോയിസ്റ്റുകളെയും മതഭ്രാന്തരേയുമാണെന്ന് രാഹുൽ പറഞ്ഞു.

'ഞാൻ ശ്രീ അർണാബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ, ശശി തരൂർ സാറിനെ കരിവാരി തേക്കുന്ന കാര്യത്തിൽ., 11 വർഷമായി എനിക്ക് അർണാബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും നോർത്ത് ഈസ്റ്റ് ഇന്ത്യ, സൗത്ത് ഇന്ത്യ ന്യൂസ് എന്നും പ്രാതിനിധ്യം നൽകുന്ന ഒരു ആസാംകാരനാണ് അർണാബ് ഗോസ്വാമി' എന്നും രാഹുൽ പറഞ്ഞു. 'കോൺടെക്സ്റ്റ് മാറ്റിയ വീഡിയോ ക്ലിപ്പ് വച്ച് അദ്ദേഹത്തെ മോശമായി ആയി നമ്മൾ അറ്റാക്ക് ചെയ്യരുത്, അത് സത്യമല്ല, ശരിയല്ല' രാഹുൽ പറഞ്ഞു.

അതിനിടെ അർണാബിനെ പിന്തുണച്ച് ബിജെപി രാജ്യസഭാംഗവും ചാനലിന്റെ റിപ്പബ്ലിക്ക് ചാനലിന്റെ സഹഉടമയും എൻ.ഡി.എ കേരള വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ എംപിയും രംഗത്തുവന്നു. മലയാളികൾ നാണം കെട്ടവരാണെന്ന തരത്തിൽ അർണബ് പറഞ്ഞതായി സോഷ്യൽമീഡിയയിൽ വ്യാജപ്രചരണം നടത്തുന്നത് കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖർ ട്വിറ്റ് ചെയ്തു. കോൺഗ്രസ് ഇറക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ചന്ദ്രേശഖർ ട്വീറ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം അർണാബിന്റെ ചാനലായ റിപ്പബ്ലിക്കിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു അർണാബിന്റെ വിവാദ പ്രസ്താവന. നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അർണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു അർണാബ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്. താൻ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അർണാബിന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP