Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയിൽ നിന്ന് പിരിഞ്ഞ നടിമാരെ പിന്തുണച്ച് 'അവൾക്കൊപ്പം' പോസ്റ്റുചെയ്ത വി.മുരളീധരന് ഷെയിം വിളിച്ച് ബിജെപി പ്രവർത്തകർ; തരികിട സാബു സ്വന്തം വനിതാ നേതാവ് ലസിത പാലയ്ക്കലിനെ അവഹേളിച്ചപ്പോൾ ശബ്ദിക്കാത്ത മുരളീജിക്ക് ഉളുപ്പില്ലേയെന്ന് ചോദ്യം; ഞാൻ ഒരു സിനിമാനടി അല്ല വെറും ഒരു സ്ത്രീയല്ലെ അതുകൊണ്ടാവാമെന്ന് ലസിത പാലയ്ക്കൽ; മുരളീധരന്റെ അവസ്ഥ കണ്ട് ലസിതാ അനുകൂല പോസ്റ്റുകളിട്ട് തടി രക്ഷിച്ച് പി.കെ.കൃഷ്ണദാസും പി.എസ്.ശ്രീധരൻ പിള്ളയും

അമ്മയിൽ നിന്ന് പിരിഞ്ഞ നടിമാരെ പിന്തുണച്ച് 'അവൾക്കൊപ്പം' പോസ്റ്റുചെയ്ത വി.മുരളീധരന് ഷെയിം വിളിച്ച് ബിജെപി പ്രവർത്തകർ; തരികിട സാബു സ്വന്തം വനിതാ നേതാവ് ലസിത പാലയ്ക്കലിനെ അവഹേളിച്ചപ്പോൾ ശബ്ദിക്കാത്ത മുരളീജിക്ക് ഉളുപ്പില്ലേയെന്ന് ചോദ്യം; ഞാൻ ഒരു സിനിമാനടി അല്ല വെറും ഒരു സ്ത്രീയല്ലെ അതുകൊണ്ടാവാമെന്ന് ലസിത പാലയ്ക്കൽ; മുരളീധരന്റെ അവസ്ഥ കണ്ട് ലസിതാ അനുകൂല പോസ്റ്റുകളിട്ട് തടി രക്ഷിച്ച് പി.കെ.കൃഷ്ണദാസും പി.എസ്.ശ്രീധരൻ പിള്ളയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിലെ പ്രശ്‌നങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. വിവിധ മേഖലകളിൽ നിന്നുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തിൽ ഈ വിഷയം ഉണ്ടാക്കിയ കോളിളക്കമാണ് ഇപ്പോൾ ചർച്ചാവിഷയം.അമ്മയിലെ സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് വി.മുരളീധരൻ എംപി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെയാണ് തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞ പോലെ ബിജെപി അനുഭാവികൾ സോഷ്യൽ മീഡിയയിൽ ആക്രമണം അഴിച്ചുവിട്ടത്. നടിമാരുടെ രാജി വിഷയത്തിൽ പ്രതികരിച്ച മുരളീധരൻ യുവമോർച്ചാ നേതാവായിരുന്ന ലസിതാ പാലയ്ക്കലിനെ തരികിട സാബു അശ്ലീലം പറഞ്ഞ് അപമാനിച്ചപ്പോൾ മൗനം പാലിച്ചതിനെയാണ് ഏറെപ്പേരും ചോദ്യം ചെയ്യുന്നത്.

ആദ്യം വി.മുരളീധരന്റെ പോസ്റ്റ് കാണാം:

മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.

മോഹൻലാൽ എന്ന മഹാനായ നടൻ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ശ്രീ മോഹൻലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.

ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് അക്കാര്യത്തിൽ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല.
മലയാളികളുടെ ജനാധിപത്യബോധത്തിനുള്ളവെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് അമ്മയിൽ നിലനിൽക്കുന്നത് എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ അധ്യക്ഷനെന്ന നിലയിൽ ശ്രീ മോഹൻലാൽ മുൻകൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ എന്ന നിലയിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

മുരളീധരന്റെ പോസ്റ്റിന് താഴെ ലസിത പാലയ്ക്കൽ തന്നെ കമന്റിട്ടു.'ഞാൻ ഒരു സിനിമാനടി അല്ല വെറും ഒരു സ്ത്രിയല്ലെ അതുകൊണ്ടാവാം', ലസിത കുറിച്ചു.സ്വന്തം പാർട്ടിക്കാരിയെ സപ്പോർട്ട് ചെയ്യാൻ സമയമില്ല..കണ്ട സിനിമാ പ്രശ്‌നത്തിൽ ഇടപെടാൻ നടക്കുന്നു...ഷെയിം,മറ്റൊരാൾ കുറിച്ചു.
നാണം ഉണ്ടോ നേതാവേ..... സ്വന്തം പാർട്ടിയിലെ ഒരു വനിതാ പ്രതിനിധിയെ അവഹേളിച്ചപ്പോൾ മൗനം കൈക്കൊണ്ടവർ ആണോ ഇതു പറയുന്നെ... കഷ്ടം... ആദ്യം അവളോടൊപ്പം നിൽക്ക്.. അന്നിട്ടാട്ടെ പ്രമുഖ നടിയോടൊപ്പം,??

വെറും പുച്ഛം മാത്രം തോന്നുന്നു മുരളി ജിയുടെ ഈ അഭിപ്രായത്തിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ഒരു സ്ത്രീയെ കിടപ്പറയിൽ വരെ കിടക്കാൻ ഒരു മേത്തൻ വിളിച്ചപ്പോൾ സ്ത്രീ സുരക്ഷക്ക് വേണ്ടി ശബ്ദിക്കാത്ത താങ്കളൊക്കെ ഏതോ കുറയെ ഊള സിനിമ നടികൾ രാജിവച്ചതിന് സപ്പോർട്ട് ചെയുന്നു ഇതിനെ പരമ പുച്ഛത്തോടെ തള്ളിക്കളയുന്നു.

ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ. അതേസമയം മുരളീധരന്റെ പോസ്‌ററ് വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കളായ പി.എസ്.ശ്രീധരൻ പിള്ളയും, പി.കെ.കൃഷ്ണദാസും ലസിത പാലയ്ക്കിലിനുണ്ടായ ദുരനുഭവത്തെ അപലപിച്ച് പോസ്റ്റിട്ടുവെന്നതും കൗതുകരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP