Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗോവിന്ദച്ചാമിയെ സിനിമയിൽ അഭിനയിപ്പിച്ച് സംഘടനയിൽ അംഗത്വം കൊടുക്കണം; ദിലീപിന്റെ 'അമ്മ'യ്ക്ക് പൊങ്കാലയിട്ട് മലയാളികൾ; നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ തിരിച്ചെടുത്തതിനെതിരെ താരസംഘടനയുടെ ഫേസ്‌ബുക്ക് പേജിൽ രൂക്ഷപ്രതികരണം

ഗോവിന്ദച്ചാമിയെ സിനിമയിൽ അഭിനയിപ്പിച്ച് സംഘടനയിൽ അംഗത്വം കൊടുക്കണം; ദിലീപിന്റെ 'അമ്മ'യ്ക്ക് പൊങ്കാലയിട്ട് മലയാളികൾ; നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ തിരിച്ചെടുത്തതിനെതിരെ താരസംഘടനയുടെ ഫേസ്‌ബുക്ക് പേജിൽ രൂക്ഷപ്രതികരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടന അമ്മയ്ക്കെതിരേ ജനരോഷം രൂക്ഷമാകുന്നു. ജനറൽ ബോഡിയുടെ ചിത്രം പങ്കുവെച്ച ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചീത്തവിളിയുമായി അണിനിരക്കുകയാണ് കേരളം. മകളുടെ പ്രായമുള്ള ഒരുവളെ പിച്ചി ചീന്തിയപ്പോൾ ഉണരാത്ത മാതൃത്വം ഒരു ക്രിമിനലിന്റെ കാര്യത്തിൽ കണ്ടപ്പോൾ പകച്ചു പോയി കേരളം എന്നാണ് ജനകീയ വിചാരണ.

അമ്മയുടെ ഒഫീഷ്യൽ പേജ് ദിലീപിന് എതിരായ ജനകീയ വിചാരണയായി മാറുകയാണ്. വിവാദമായ അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഫേസ്‌ബുക്ക് പേജിലൂടെ ലൈവ് ഇടുകയാണ് ചെയ്തത്. 360 ഡിഗ്രി ഗ്രൂപ്പ് ഫോട്ടോ ഇന്നലെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിനു കീഴിലാണ് കേരളം ശക്തമായി പ്രതികരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തോടുള്ള പ്രതികരണം പോലെ വിജയ ചിഹ്നം ഉയർത്തി നിൽക്കുന്ന മനോജ് കെ. ജയനും വിമർശകരുടെ കണ്ണിൽപ്പെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയെ നീയൊക്കെ ആദ്യം പുറത്താക്ക്.... അതാണ് നിന്റെ ഒക്കെ സംസ്‌കാരത്തിന് പറ്റിയത്, സ്ത്രീ വിരുദ്ധതയെന്നോ, നൈതികതയെന്നോ, മൂല്യച്യുതിയെന്നോ, ധാർമ്മികതയെന്നോ,ജീവിതത്തിൽ ഇന്നേ വരെ കേട്ടിട്ടില്ലാത്ത അമ്മയെന്ന സാമൂഹ്യ വിരുദ്ധ സംഘടനക്കൊപ്പമാണ്...

ശെരിക്കും റിയൽ സൂപ്പർ ഹീറോ ദിലീപാണ്. അമ്മ എന്ന പേരുമാറ്റി. ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന് ഇടുന്നതായിരിക്കാം നല്ലത്. ഞങ്ങൾ നിങ്ങളുടെ സിനിമകൾ കാണില്ല എന്ന തീരുമാനിച്ചാൽ തീരുന്നതെ ഉള്ളു നിങ്ങളുടെ ഈ താര കൊഴുപ്പ്. ഒരു സിനിമയിൽ അഭിനയിപ്പിച്ച് ഗോവിന്ദച്ചാമിയെ കൂടി സംഘടനയിൽ എടുക്കണം. വൃത്തികേട് അലങ്കാരമായി കൊണ്ടുനടക്കുന്ന താരസമൂഹമേ , അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യം പൂശിയാലും ഈ കറ നിങ്ങൾക്ക് കഴുകിക്കളയാനാവില്ല.

അമ്മയെന്ന പേരുമാറ്റി സംഘടനയ്ക്ക് വേറെ പേരിടണം തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് കീഴിൽ പ്രധാനമായും വരുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം നൂറുകണക്കിന് കമന്റുകളാണ് ഒരേ ആശയത്തോടെ പ്രവഹിക്കുന്നത്. പലതും ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും ജനരോഷത്തിന് യാതൊരു കുറവുമില്ല. ദിലീപിനെ തിരിച്ചെടുത്ത നടപടിയോടെ താരങ്ങൾക്കും താരസംഘടനയ്ക്കും സമൂഹത്തിലുണ്ടായിരുന്ന വിലയിടിഞ്ഞു എന്നുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP