Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോദി ഫ്രോഡാണെന്ന് ജ്യോതികുമാർ ചാമക്കാല; തെമ്മാടിത്തരം പറയരുതെന്ന് പറഞ്ഞ് ചൂടായി സന്ദീപ് വാര്യർ; ചാനൽ ചർച്ചയിൽ കോൺഗ്രസ്- ബിജെപി നേതാക്കൾ പോരടിച്ചതിന്റെ തുടർച്ചയായി സോഷ്യൽ മീഡിയയിലും യുദ്ധം മുറുകുന്നു; മോദി ഫ്രോഡെങ്കിൽ സോണിയ വെപ്പാട്ടിയെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ട് സംഘപരിവാറുകാരും

മോദി ഫ്രോഡാണെന്ന് ജ്യോതികുമാർ ചാമക്കാല; തെമ്മാടിത്തരം പറയരുതെന്ന് പറഞ്ഞ് ചൂടായി സന്ദീപ് വാര്യർ; ചാനൽ ചർച്ചയിൽ കോൺഗ്രസ്- ബിജെപി നേതാക്കൾ പോരടിച്ചതിന്റെ തുടർച്ചയായി സോഷ്യൽ മീഡിയയിലും യുദ്ധം മുറുകുന്നു; മോദി ഫ്രോഡെങ്കിൽ സോണിയ വെപ്പാട്ടിയെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ട് സംഘപരിവാറുകാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ പ്രതിപക്ഷ ബഹുമാനം എന്നത് ഒരു സങ്കൽപ്പമായി മാത്രം മാറിയതോടെ ചർച്ചകളിൽ നേതാക്കന്മാരെ വ്യക്തിപരമായി അവഹേളിക്കുന്നത് സാധാരണയാകുകയാണ്. എന്നാൽ ഇപ്പോൾ ചാനലിൽ നടത്തിയ പരാമർശത്തിന്റെ ബാക്കിയായി സൈബർ ആക്രമണവും നേരിടേണ്ടി വരികയാണ് കെ പി സി സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല.

കഴിഞ്ഞ ദിവസത്തെ മാതൃഭൂമി ചാനൽ ചർച്ചയ്ക്കിടെ ജ്യോതികുമാർ ചാമക്കാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ 'ഫ്രോഡ്'പരാമർശത്തെ തുടർന്നാണ് കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ ചാമക്കാലയുടെ പേജിൽ സൈബർ യുദ്ധം നടത്തുന്നത്.

മോദിയെ ഫ്രോഡ് എന്ന് വിളിച്ചതോടെ ചർച്ചയിൽ ബിജെപി യെ പ്രതിനിധീകരിച്ച് പങ്കെടുത്ത സന്ദീപ് വാര്യർ,തെമ്മാടി എന്ന പ്രയോഗത്തിലൂടെ ചാമക്കാലയെ നേരിട്ടു. തെമ്മാടിയെന്ന് നിന്റെ അച്ചി വീട്ടിൽ പോയി പറയാൻ ചാമക്കാലയും തിരിച്ചടിച്ചതോടെ ചർച്ച വാടാ പോടാ വിളിയിൽ ചർച്ച എത്തുകയായിരുന്നു.

മോദിയെ ഫ്രോഡ് എന്ന് വിളിക്കാമെങ്കിൽ സോണിയ ഗാന്ധിയെ വെപ്പാട്ടി എന്ന് വിളിക്കാമെന്നാണ് വിഷ്ണു അമ്പാടിയെന്ന ഒരു ബിജെപി പ്രവർത്തകന്റെ കമെന്റ്. രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിക്കുന്ന മോദിയെ പിന്നെന്ത് വിളിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരും ചോദിക്കുന്നു.

ചാമക്കാലയ്ക്കു നേരെ കടുത്ത രീതിയിലുള്ള പരാമർശങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. തന്തയ്ക്കു വിളി മുതൽ കള്ളാ വിളി വരെ . ചാമക്കാലയെ തെമ്മാടിയെന്നു വിളിച്ച സന്ദീപ് വാര്യർക്ക് ജയ് വിളിച്ചുകൊണ്ടും ബിജെപി അനുകൂല പ്രവർത്തകർ കൂട്ടത്തോടെ എത്തുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP