Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫേസ്‌ബുക്കും ആപ്പിളും ഗൂഗിളും ട്രാക്ക് ചെയ്യുന്നത് തടയാൻ വിദഗ്ദ്ധർ നൽകുന്ന പൊടിക്കൈകൾ; സ്മാർട്ട് ഫോൺ ഉൾപ്പടെയുള്ള ഗാഡ്ജറ്റുകൾ പ്രൈവറ്റായി ഉപയോഗിക്കാൻ ചെറുമാറ്റങ്ങൾ മാത്രം മതി; ഇൻകോഗ്നിറ്റോ മോഡുള്ള ഇന്റർനെറ്റ് ബ്രൗസറുകളെ പറ്റി അറിഞ്ഞാൽ വ്യക്തിഗത വിവരച്ചോർച്ച തടയാം

ഫേസ്‌ബുക്കും ആപ്പിളും ഗൂഗിളും ട്രാക്ക് ചെയ്യുന്നത് തടയാൻ വിദഗ്ദ്ധർ നൽകുന്ന പൊടിക്കൈകൾ; സ്മാർട്ട് ഫോൺ ഉൾപ്പടെയുള്ള ഗാഡ്ജറ്റുകൾ പ്രൈവറ്റായി ഉപയോഗിക്കാൻ ചെറുമാറ്റങ്ങൾ മാത്രം മതി;  ഇൻകോഗ്നിറ്റോ മോഡുള്ള  ഇന്റർനെറ്റ് ബ്രൗസറുകളെ പറ്റി അറിഞ്ഞാൽ വ്യക്തിഗത വിവരച്ചോർച്ച തടയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക് : സാങ്കേതിക വിദ്യ അതിന്റെ ഏറ്റവും മൂർധന്യ അവസ്ഥയിലായിരിക്കുന്ന സമയത്ത് ഓരോ വ്യക്തിയുടേയും കൈയിൽ സ്മാർട്ട് ഫോൺ അടക്കമുള്ള ഗാഡ്ജറ്റുകൾ വന്നു കഴിഞ്ഞു. എന്നാൽ ഏവരും ആശങ്കപ്പെടുന്ന ഒന്നാണ് വ്യക്തി വിവരങ്ങൾ ചോരുമോ എന്ന കാര്യം. എല്ലാ ഐടി ഭീമന്മാരും തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കണം എന്നല്ലാതെ അവരുടെ വിവരങ്ങൾ എങ്ങനെ സ്വകാര്യമായി തന്നെ സൂക്ഷിക്കാം എന്നതിൽ വ്യക്തത നൽകിയിട്ടില്ല. അതോടൊപ്പം തന്നെ ഏവരിലും ഉയരുന്ന സംശയമാണ് തങ്ങളുടെ ഫോൺ ട്രാക്ക് ചെയ്യുന്നുണ്ടോ എന്നുള്ളത്. മിക്ക സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളും പ്രവർത്തിക്കണമെങ്കിൽ ലൈസൻസ് എഗ്രിമെന്റിന്റെ അവസാനം നൽകിയിരിക്കുന്ന എഗ്രീ ബട്ടൺ ക്ലിക്ക് ചെയ്യുക എന്നത്.

മിക്കവർക്കും ഇത് മുഴുവൻ വായിക്കാൻ സമയമില്ലാത്തതിനാൽ ഇതിനിടയിൽ തന്നെ വ്യക്തി വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ കയറ്റി കാര്യം സാധിക്കുന്ന കമ്പനികളും കുറവല്ല. ഇതിന് പിന്നാലെയാണ് പല ഉപഭോക്താക്കളും വ്യക്തി വിവരങ്ങൾ എടുക്കാൻ സമ്മതമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പല കമ്പനികളും അവകാശപ്പെടുന്നത്. എന്നാൽ ഈ ഓപ്ഷൻ മാറ്റിയുള്ള സേവനം ഒരു ആപ്പിലും ലഭ്യമല്ലതാനും. കമ്പനിയുടെ പോളിസികൾ ജനങ്ങളെ അറിയിക്കുക എന്ന കാര്യം ഇത്തരം ലൈസൻസ് എഗ്രിമെന്റ് ഓപ്ഷനുകളിൽ തിരുകി കയറ്റുന്ന പതിവിന് അവസാനമുണ്ടാകുമോ എന്നതിലും സംശയമാണ്. ഉപഭോക്താക്കളിൽ നിന്നും എടുക്കുന്ന സ്വകാര്യ വിവരങ്ങൾ ഡേറ്റാ ബാങ്കിൽ സൂക്ഷിച്ച് വച്ച് തേർഡ് പാർട്ടികൾക്ക് വിൽക്കുന്ന സംഭവവും നാം കേട്ടിട്ടുണ്ട്.

അതിനാൽ തന്നെ ഓരോ ഉപഭോക്താവും സ്മാർട്ട് ഫോൺ അടക്കമുള്ളവ കരുതലോടെ മാത്രം ഉപയോഗിക്കുക. ലൊക്കേഷൻ സർവീസുകൾ ഉള്ള ആപ്പുകൾ കഴിവതും ഉപയോഗിക്കാതിരിക്കുക. ലൊക്കേഷന് ഹിസ്റ്ററി കഴിവതും ക്ലിയർ ചെയ്യുകയും വേണം. ബ്രൗസറുകളിൽ നിന്നും വിവരങ്ങൾ പെട്ടന്ന് ചോർത്തിയെടുക്കാൻ സാധിക്കും എന്നതിനാൽ ഇൻകോഗ്നീറ്റോ മോഡുള്ള ബ്രൗസറുകൾ ഉപയോഗിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ മോദിൽ ബ്രൗസ് ചെയ്യുന്ന വേളയിൽ വ്യക്തിവിവരങ്ങൾ ചോർത്തിയെടുക്കാൻ പ്രയാസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP