Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്ലാസിലൊഴിച്ച സ്‌മോൾ നാരങ്ങ കൂട്ടി ഒറ്റ പിടി! മാതാപിതാക്കളുടെ മുന്നിൽവെച്ച് മകൾ അടിച്ചു കിന്റാകുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; 'എന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം' എന്ന ക്യാപ്ഷനുമായി യുവതിയിട്ട വീഡിയോയിൽ മകളുടെ പ്രകടനം കണ്ട് അന്തം വിട്ടു നിൽക്കുന്ന മാതാപിതാക്കളും

ഗ്ലാസിലൊഴിച്ച സ്‌മോൾ നാരങ്ങ കൂട്ടി ഒറ്റ പിടി! മാതാപിതാക്കളുടെ മുന്നിൽവെച്ച് മകൾ അടിച്ചു കിന്റാകുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; 'എന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം' എന്ന ക്യാപ്ഷനുമായി യുവതിയിട്ട വീഡിയോയിൽ മകളുടെ പ്രകടനം കണ്ട് അന്തം വിട്ടു നിൽക്കുന്ന മാതാപിതാക്കളും

മറുനാടൻ ഡെസ്‌ക്‌

വെള്ളമടിയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭീകര വേർഷൻ ആദ്യമായിട്ടായിരിക്കും. ട്വിറ്ററിൽ ഇപ്പോൾ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന കൊളംബോയിലെ ഇന്ത്യാക്കാരി യുവതിയുടെ വെള്ളമടി വീഡിയോയെ പറ്റിയാണ് ഇപ്പോൾ ചൂടേറിയ ചർച്ചകൾ ഉയരുന്നത്. മാതാപിതാക്കളുടെ മുന്നിലിരുന്ന് മദ്യം കഴിക്കുന്ന വിഡിയോ ആണ് മിഷാ മാലിക് ട്വിറ്ററിൽ പങ്കുവെച്ചത്.''എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം'' എന്ന ക്യാപ്ഷനോടെയാണ് മിഷാ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് ചെയ്ത് അധികം വൈകാതെ വിഡിയോ ട്വിറ്ററിൽ വൈറലായി. മാതാപിതാക്കൾക്ക് മുന്നിൽ മദ്യം കഴിക്കുന്നതാണ് വിഡിയോ. മിഷയുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണമാണ് വിഡിയോയുടെ ഹൈലൈറ്റ്. 'മിഷാ, വേണ്ട' എന്ന് അമ്മ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഒരു ഷോട്ട് ഒറ്റയടിക്ക് അകത്താക്കിയ മകളെ കണ്ട് പകച്ചിരിക്കുന്ന അമ്മയെ വിഡിയോക്കൊടുവിൽ കാണാം. വിഡിയോക്ക് പിന്നാലെ ട്രോളുകളും മറ്റുമായി സംഭവത്തെ ട്വിറ്റർ ആഘോഷമാക്കി മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP