Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂർ വന്നിരിക്കുകയാണ്; നിങ്ങൾക്കാഘോഷിക്കാൻ ഇനിയും അവസരമൊരുക്കി തരാമെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു' ; ഫേസ്‌ബുക്ക് അക്കൗണ്ടിൽ ബയോ ആയി ഇട്ടിരിക്കുന്ന വരികൾ പൂർവ്വ വിദ്യാർത്ഥിയായ ശരത്തിന്റെതാണെന്ന ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂർ വന്നിരിക്കുകയാണ്; നിങ്ങൾക്കാഘോഷിക്കാൻ ഇനിയും അവസരമൊരുക്കി തരാമെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു' ; ഫേസ്‌ബുക്ക് അക്കൗണ്ടിൽ ബയോ ആയി ഇട്ടിരിക്കുന്ന വരികൾ പൂർവ്വ വിദ്യാർത്ഥിയായ ശരത്തിന്റെതാണെന്ന ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്

മറുനാടൻ ഡെസ്‌ക്‌

കവിതാ കോപ്പിയടി വിവാദം വേട്ടയാടിയതിന് പിന്നാലെ ഒട്ടേറെ വിമർശന ശരം നേരിടേണ്ടിവന്നയാളാണ് തൃശ്ശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. എന്നാലിപ്പോൾ അദ്ധ്യാപികയെ വേട്ടയാടുന്നത് ഫേസ്‌ബുക്കിൽ ബയോയായി നൽകിയിരിക്കുന്ന വരികളാണ്. ഇത് പൂർവ്വ വിദ്യാർത്ഥിയായ ശരത് ചന്ദ്രൻ എഴുതിയ കവിതയിലെ വരികളാണെന്നാണ് പുതിയ ആരോപണം. എന്നാൽ പുത്തൻ വിവാദത്തിന് മറുപടിമയുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ദീപ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത് കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണെന്നും നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നതായും ദീപ നിശാന്ത് വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്‌ബുക്കിലും വാട്സപ്പിലുമിടാറുണ്ടെന്നും പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ലെന്നും ദീപ നിശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. എന്നാൽ ഇതൊക്കെ ഒരു കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ടെന്നും ദീപാ നിശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

'പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ
മഴയത്തു വേണം മടങ്ങാൻ.. '

കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്‌ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ഓഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്‌ബുക്കിലും വാട്‌സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!

നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു

ടീച്ചർ 'ബയോ'ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്‌കളങ്കജന്മങ്ങളേ.... ധ്വജപ്രണാമം

സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP