Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിങ്ങൾ പലപ്പോഴായി സൈൻ ഇൻ ചെയ്ത ഓൺലൈൻ അക്കൗണ്ടുകൾ നിങ്ങൾക്ക് പാരയാകാതിരിക്കാൻ ഒരു എളുപ്പവഴി; ഈ വെബ്‌സൈറ്റിൽ പോയാൽ എല്ലാം കണ്ടെത്തി ഡിലീറ്റ് ചെയ്യാം

നിങ്ങൾ പലപ്പോഴായി സൈൻ ഇൻ ചെയ്ത ഓൺലൈൻ അക്കൗണ്ടുകൾ നിങ്ങൾക്ക് പാരയാകാതിരിക്കാൻ ഒരു എളുപ്പവഴി; ഈ വെബ്‌സൈറ്റിൽ പോയാൽ എല്ലാം കണ്ടെത്തി ഡിലീറ്റ് ചെയ്യാം

നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിക്കാണും. ഇതുവരെ പല ആവശ്യങ്ങൾക്കായി എത്ര വെബ്‌സൈറ്റുകളിൽ നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുണ്ടാവും? ഇങ്ങനെ സൈൻ ഇൻ ചെയ്യുമ്പോൾ നൽകിയ വ്യക്തി വിവരങ്ങൾ നിങ്ങൾക്ക് പാരയാകില്ലെന്ന് ഉറപ്പിക്കാനുമാകില്ല. ഇത്തരം സൈറ്റുകളിലെ സൈൻ ഇൻ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്ത് സൈബർ ലോകത്തുള്ള നിങ്ങളുടെ സാന്നിധ്യം പൂർണമായും മറയ്്ക്കാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് നിലവിൽവന്നു. ഡെസീറ്റ് ഡോട്ട് മീ (Deseat.me) എന്ന സ്വീഡിഷ് വെബ്‌സൈറ്റാണ് ഇതിന് സഹായിക്കുന്നത്. ഇതിൽ പ്രവേശിക്കണമെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യണമെന്നു മാത്രം.

സ്വീഡിഷ് പ്രോഗ്രാമർമാരായ വില്ലി ഡാൽബോയും ലിനസ് യുനെബാക്കും ചേർന്നാണ് ഈ വെബ്‌സൈറ്റ് രൂപകൽപന ചെയ്തത്. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഡിസീറ്റിൽ പ്രവേശിക്കുമ്പോൾ, അതുപയോഗിച്ച് അന്നോളം നടത്തിയിട്ടുള്ള സൈൻ ഇന്നുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഓരോന്നും സെലക്ട് ചെയ്തശേഷം ഡിലീറ്റ് ചെയ്ത് തുടങ്ങാം. നിലനിർത്താനുള്ളത് അങ്ങനെയും ചെയ്യാം. ഡിലീറ്റ് ചെയ്യാൻ നിങ്ങൾ ആ സ്ഥാപനത്തിന്റെ സൈറ്റിൽ ലോഗിൻ ചെയ്യണം. ഓർമയില്ലെങ്കിൽ ഫോർഗോട്ട് പാസ്‌വേഡ് കൊടുത്താൽ മതി.

ഗൂഗിളിന്റെ പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് ഓരോരുത്തരുടെയും ഡാറ്റ വീണ്ടെടുക്കുന്നത്. അതിന് നേർക്ക് ഡിലീറ്റ് ലിങ്കുകളും ഉണ്ടാകും. ഇതിലൂടെ ഓരോ സൈറ്റിലും പോയി നിങ്ങളുടെ സാന്നിധ്യം പൂർണമായും ഡിലീറ്റ് ചെയ്യാം. ഫേസ്‌ബുക്ക്, യുട്യൂബ്, ലിങ്ക്ഡ്ിൻ, എവർനോട്ട്, ഡ്രിബിൾ തുടങ്ങി സൈബർ ലോകത്തെ നിങ്ങളുടെ എല്ലാ രഹസ്യങ്ങളും ഇതിലൂടെ മായ്ക്കാനാവും. ഡിലീറ്റ് ചെയ്യേണ്ടവ നമുക്ക് തിരഞ്ഞെടുക്കാമെന്നതുകൊണ്ട് സുപ്രധാനമായ വിവരങ്ങളൊന്നും നഷ്ടപ്പെടുകയുമില്ല.

ഗൂഗിളിന്റെ പ്രോട്ടോക്കോൾ തന്നെ ഉപയോഗിക്കുന്നതിനാൽ, നിങ്ങളുടെ ലോഗിൻ വിവരങ്ങൾ ഡിസീറ്റിന് ആക്‌സസ് ചെയ്യാനാവില്ലെന്ന് ഇതിന്റെ പ്രോഗ്രാമർമാർ ഉറപ്പുപറയുന്നു. നിങ്ങൾ ഇന്നുവരെ ലോഗിൻ ചെയ്തിട്ടുള്ള സൈറ്റുകളുടെ വിലാസം മാത്രമാണ് ഇതിലൂടെ ലഭിക്കുക. അതിൽനിന്ന് ഡിലീറ്റ് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്കുകളും. ഈ ലീങ്കുകളിലൂടെ പോയി നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും വെബ്‌സൈറ്റ് ഉടമകൾ ഉറപ്പുപറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP