Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡപകടങ്ങൾ കുറയ്ക്കുന്ന ഉദ്യോഗസ്ഥർക്കു പാരിതോഷികങ്ങൾ; ഓരോ പൊലീസ് സ്റ്റേഷൻ അതിർത്തിയിലും ഗതാഗത നിയമങ്ങൾ പൂർണമായി അനുസരിക്കുന്ന മാതൃകാ റോഡ്: പുതിയ ഗതാഗത സംസ്‌കാരം ഉറപ്പിക്കാൻ കേരള പൊലീസ്

റോഡപകടങ്ങൾ കുറയ്ക്കുന്ന ഉദ്യോഗസ്ഥർക്കു പാരിതോഷികങ്ങൾ; ഓരോ പൊലീസ് സ്റ്റേഷൻ അതിർത്തിയിലും ഗതാഗത നിയമങ്ങൾ പൂർണമായി അനുസരിക്കുന്ന മാതൃകാ റോഡ്: പുതിയ ഗതാഗത സംസ്‌കാരം ഉറപ്പിക്കാൻ കേരള പൊലീസ്

തിരുവനന്തപുരം: പുതിയൊരു ഗതാഗത സംസ്‌കാരം സംസ്ഥാനത്തിനു സമർപ്പിക്കാൻ തീവ്രശ്രമത്തിലാണ് കേരള പൊലീസ്. അപകടങ്ങളില്ലാത്ത, ഗതാഗതനിയമങ്ങൾ പാലിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ലക്ഷ്യമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് വ്യക്തമാക്കി ഡിജിപി ടി പി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

റോഡപകടങ്ങൾ കുറയ്ക്കുന്ന ഉദ്യോഗസ്ഥർക്കു പാരിതോഷികങ്ങൾ പ്രഖ്യാപിച്ചും ഓരോ പൊലീസ് സ്റ്റേഷൻ അതിർത്തിയിലും ഗതാഗത നിയമങ്ങൾ പൂർണമായി അനുസരിക്കുന്ന മാതൃക റോഡ് തെരഞ്ഞെടുത്തുമൊക്കെയാണു പുതിയ നീക്കം.

ഇന്ത്യയിൽ പൊതുവെയും, കേരളത്തിൽ പ്രത്യേകിച്ചും ഗതാഗത ദുരന്തങ്ങൾ ഉയർന്ന നിലയിൽ നില്ക്കുന്നതിന് പ്രധാന കാരണം ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും റോഡ് ഗതാഗത സംസ്‌ക്കാരമാണെന്നു ഡിജിപി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഗതാഗത നിയമങ്ങളെല്ലാം മറ്റുള്ളവർ അനുസരിക്കാൻ മാത്രം ബാദ്ധ്യസ്ഥരാണെന്ന ഒരു പൊതു സ്വഭാവമാണ് മലയാളികൾക്കുള്ളത്. മാത്രമല്ല നിയമങ്ങൾ അത് സ്വയരക്ഷയ്ക്കായാൽ പോലും സ്വയമേവ അനുസരിക്കപ്പെടെണ്ടതല്ല എന്നും അത് മറ്റാരെങ്കിലും ബലം പ്രയോഗിച്ച് നടപ്പാക്കണം എന്നുമുള്ള ഒരു സ്വഭാവവും നമ്മുടെ ഗതാഗത സംസ്‌ക്കാരത്തിനുണ്ട്. ഈ ഗതാഗത സംസ്‌ക്കാരം മാറ്റിയെടുക്കുക എന്നതാണ് സ്ഥായിയായി കുറഞ്ഞ ദുരന്തങ്ങളും കുറഞ്ഞ മരണനിരക്കുമുള്ള ഒരു റോഡു ഗതാഗത രംഗം ഉണ്ടാകുന്നതിന് ചെയ്യേണ്ട പ്രധാന കാര്യമെന്നും അദ്ദേഹം പറയുന്നു.

ഇത് നടപ്പിലാക്കേണ്ടത് അവബോധം വഴിയും, അതോടൊപ്പം കർശനമായ, പ്രത്യേകിച്ചും കൂടുതൽ യന്ത്രവല്ക്കൃതമായ നിയമം നടപ്പാക്കൽ നടപടിയും കൊണ്ടുമാണ്. ഒരു ഗതാഗത സംസ്‌ക്കാരം മാറ്റിയെടുക്കുന്നത് ക്ഷിപ്രസാദ്ധ്യമായ കാര്യമല്ലെന്നും സംസ്ഥാന പൊലീസ് മേധാവി ഓർമിപ്പിക്കുന്നു.

ഇന്ത്യയിൽ പൊതുവെയും, കേരളത്തിൽ പ്രത്യേകിച്ചും ഗതാഗത ദുരന്തങ്ങൾ ഉയര്ന്നു നിലയിൽ നില്ക്കു ന്നതിന് പ്രധാന കാരണം ഇ...

Posted by State Police Chief Kerala on Wednesday, 22 July 2015

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP